Wednesday 1 May 2019

ബസ് യാത്രകൾ

ഇടി മിന്നലിനെ വലതു കൈകൊണ്ടു തടഞ്ഞുനിർത്തി പ്രിയസുഹൃത്തിനെ രക്ഷിച്ച വീരനായകൻ കയ്യിലെ പുസ്തകത്തിൽ ജ്വലിക്കുന്നു....
പഴയ കോളേജ്ഡേയ്‌സ് നെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കലപിലകൂട്ടി തുള്ളി കളിക്കുന്ന കോളേജ് വിദ്യാർത്ഥികൾ ബസ്സിന്റെ മുൻവശത്തു...
സന്ദർഭം കൊഴുപ്പിക്കാനെന്ന പോലെ സ്പീക്കറിൽ നിന്നും ഒഴുകുന്ന നൊസ്റ്റാൾജിക് സോങ്ങുകൾ...
സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുന്നവരെ സന്തോഷിപ്പിക്കാൻ പ്രകൃതി അനുഗ്രഹിച്ചു നൽകിയ ചാറ്റൽമഴ.....
അഴകിന്റെ കാവ്യഭംഗിയിൽ നിന്നും ഉതിർന്നപോലെ ഇറ്റിറ്റു വീണ മഴത്തുള്ളികൾ ബസ്സ്‌ യാത്രയെ കൂടുതൽ കൂടുതൽ ലോലമാക്കുന്നു...
ഒരു മലയാളി ശരിക്കും മലയാളിയാകുന്നത് നമ്മുടെ സ്വന്തം ആനവണ്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് എന്ന ആപ്തവാക്യം ഓർമിപ്പിക്കുന്ന വാട്സാപ്പ് മെസ്സേജ്...
..... ചുമ്മാ നമ്മുടെ സ്വന്തം KSRTC ബസ്സിലെ യാത്രകൾ ആസ്വദിക്കാൻ ശീലിക്കുക.... അതും ഒരു രസമാണ്....... 
വീണ്ടും വീണ്ടും ഒഴുകി വരുന്ന ആ സങ്കല്പ്പസുന്ദരഗാനങ്ങള്,
കൌമരവും യൌവനവും കടന്നുപൊയ മനസ്സിലെ പഴയ ശിശിരങ്ങളെ തഴുകിയുണര്ത്തി,
മിണ്ടാതെയും പറയാതെയും കാത്തുസൂക്ഷിച്ച
കഥകളും കവിതകളും ശ്രുതിചേര്ത്ത്‌,
വരാനിരിക്കുന്ന ആയിരമായിരം
വസന്തോത്സവങ്ങളെ അസ്വദിക്കാനൊരു
നീലാംബരി സംഗീതം കുറിച്ചിട്ടു.....

No comments:

Post a Comment