Friday 11 May 2018

മച്ചമ്പി

കൂട്ടുകാരന്റെ വിവാഹത്തലേന്നു രാത്രി .......ചങ്കു ബ്രോയുടെ വാക്കുകൾ 

നവരശ്മി മുതൽ അഞ്ജലി വരെയുള്ള സ്ത്രീ രത്നങ്ങളെ, നിങ്ങൾക്ക് വിട .....നിങ്ങളുടെ ഓർമകൾക്കും വിട ......നാളെ നമ്മുടെ മച്ചമ്പി വിവാഹിതനാവുകയാണ് ......ഒരിറ്റു സ്‌നേഹത്തിനുവേണ്ടി ദാഹിച്ചു യാചിച്ചു നിങ്ങളുടെ പുറകെ നടന്നിട്ടും നിങ്ങളതു കണ്ടില്ല ..കേട്ടില്ല .......!!!

നിങ്ങളുടെയൊക്കെ ഭര്ത്താക്കന്മാരെക്കുറിച്ചു ചിലപ്പോൾ 
'ഇവനെയല്ലാതെ വേറൊരു മരകോന്തനേം കിട്ടിയില്ലേ നിനക്ക്?'...എന്ന് പലരും  പറഞ്ഞിട്ടുണ്ടാകും.... അതിലും ഭേദം ഈ മച്ചമ്പിയല്ലായിരുന്നോ ....കഷ്ടം ....മധുമോഹനൻ സീരിയലു ചെയുന്ന കാലത്തു പ്രേമലേഖനം എഴുതാൻ  തുടങ്ങിയ മച്ചമ്പി യാണു നമ്മുടെ ഈ മച്ചമ്പി .....പക്ഷെ അന്നും ഈ ഞങ്ങൾ കൂട്ടിനുണ്ടായിരുന്നു ....ഈ പാവം മച്ചമ്പിയുടെ ചങ്ക് ആയി .....ഇന്നിപ്പോ ദേ ഇവിടെയും ....ചങ്കു ബ്രോസായി കൂടെ ..... 



എട്ടാം ക്‌ളാസ്സു മുതൽ ഈ യൗവനത്തിന്റെ പ്രസരിപ്പിൽ വരെ ഒരു കൂട്ടിനു വേണ്ടി കൊതിച്ചു നടന്ന ഈ പാവം മച്ചമ്പിയുടെ ഹൃദയവികാരങ്ങളെ നിങ്ങളാരും ഉൾക്കൊണ്ടില്ല .......വേണ്ട ....പോയി പണിനോക്കു ....നാളെ മുതൽ മച്ചമ്പിക്കു ആവ ളുണ്ട് .....അവൾ ....



പക്ഷേ നിങ്ങളൊരു കാര്യം മനസ്സിലാക്കണം ...ഈ  മച്ചമ്പി നിങ്ങളുടെ പുറകെ നടന്നിട്ടുണ്ടെങ്കിൽ അതു നിങ്ങൾക്കും കൂടെ കുറച്ചു സ്നേഹം പകർന്നു തരാനാണ് ....അല്ലാതെ നിന്റെയൊക്കെ ഓഞ്ഞ സൗന്ദര്യം കണ്ടിട്ടല്ല ......ഈ സിനിമയിലെ കാമുകി യും കാമുകനും തമ്മിലുള്ള മരംചുറ്റി പ്രേമം കണ്ടു കൊണ്ടിരുന്നാൽ മതിയോ ..ഇടയ്ക്കു നമുക്കും അതുപോലൊക്കെ വേണ്ടേ....? എന്നെ ഈ  മച്ചമ്പി കരുതിയുള്ളു...



 ......കോഫീ ഷോപ്പിലെ വൈകുന്നേരങ്ങളിൽ ... പരസ്പരം നോക്കിയിരിക്കുവനും ബൈക്കിൽ തോളോട് തോൾ ചേർന്ന് കറങ്ങാനും ഒരു കൂട്ടു .... .......അത്രയേ ഈ  മച്ചമ്പിയും ആഗ്രഹിച്ചുള്ളൂ ...അതൊക്കെ ഓരോ പ്രായത്തിനനുസരിച്ചുള്ള ആഗ്രഹങ്ങളാണ് ..അല്ലാതെ .മൂക്കിൽ പല്ലു മുളച്ചിട്ടു പിന്നെ പറഞിട്ടു കാര്യമുണ്ടോ.....പക്ഷെ അതുപോലും മനസ്സിലാക്കാതെ വെറുതെ കൗമാരവും യൗവ്വനവും നാശി പ്പിച്ചു കളഞ്ഞ തരുണീമണികളെ നിങ്ങള്ക്കായ് ...ഈ രാത്രീ സമർപ്പിക്കുന്നു ......ഇന്നു ഞങ്ങൾ അടിച്ചു പൊളിച്ചു തകർക്കും ....കാരണം ഇത മച്ചമ്പിയുടെ  അവസാന ഏകാന്ത രാത്രിയാണ് ....കാരണം നാളെമുതൽ ....നളെ മുതൽ മച്ചമ്പി ആവ ളുടെ താണ് ........



പക്ഷെ ഞങ്ങൾ ഇതുപോലെ നാളെയും അടിച്ചുപൊളിക്കും ഇതിലും കേമമായി ....

എല്ലാം മച്ചമ്പിക്കുവേണ്ടി ...കാരണം എല്ലാം മച്ചമ്പിയുടെ ചിലാവാണല്ലോ ......




Sunday 22 April 2018

Newgen Commedy


മഹാവിഷ്ണുവിൻറെഎല്ലാ അവതാരങ്ങളുമായി ബന്ധപ്പെട്ട കഥകളിലും ഉള്ള ഒരേ ഒരു കഥാപാത്രം ....ഏതാണ് ഈ കഥാപാത്രം ...?
ഉത്തരം : ജാംബവാൻ .....
പുതിയ തലമുറയുടെ ഉത്തരം : കുമ്മനം 


ആധാർ കാർഡും ക്രിസ്മസ് കാർഡും ലിങ്ക് ചെയ്യേണ്ടി വരുമോ.....?

അത് ലിങ്ക് ചെയ്യാനുള്ള യാത്രയിൽ ഏതെങ്കിലും കുടുബം താമസിക്കാൻ സ്ഥലം കിട്ടാതെ
അലഞ്ഞു തിരിഞ്ഞു ..ഒടുവിൽ ..കാലിത്തൊഴുത്തിൽ താമസിക്കേണ്ടി വരുമോ .......?
അവിടെ വെച്ച് ആ കുടുബത്തിലെ ഗർഭിണിയായ സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുമോ .....
കിഴക്കുനിന്നും വന്ന വിശിഷ്ടരായ പ്രതിനിധികൾ ആ കുഞ്ഞിന് സമ്മാനങ്ങൾ നൽകി
അനുഗ്രഹിക്കുമോ ........ഈ വാർത്തകൾ കേട്ട് മന്ത്രിയോടൊപ്പം രാജ്യം മുഴുവനും അസ്വസ്ഥമാകുമോ ...??
ആ കുഞ്ഞിനെ കണ്ടുപിടിക്കാൻ പട്ടാളം തിരിചിൽ നടത്തുമോ .....
ആർക്കെങ്കി ലും എന്തെങ്കിലും മനസ്സിലായോ ......
പക്ഷെ കുറേപേർക്കു, കഴിഞ്ഞകൊല്ലം നവമ്പറിൽ പലതും മനസ്സിലായി രുന്നു ......
ഇനി പതുക്കെ പതുക്കെ പലതും മനസ്സിലാകും😂😂

58 ത് സംസ്ഥാന സ്കൂൾ കലോൽത്സാവം,തൃശൂർ

58 ത്  സംസ്ഥാന സ്കൂൾ കലോൽത്സാവം,തൃശൂർ  


ഓരോ കലോൽസങ്ങളും ഓരോ ഓർമക്കുറിപ്പുകളാണ് .....
ബാല്യം കൗമാരത്തിനും കൗമാരം യൗവനത്തിനും വഴിയൊരുക്കിയ സ്വാപ്നങ്ങളുടെ നിറക്കൂട്ട് പോലെ മനോഹരമായ ഒന്ന് .....
നിറങ്ങൾ നഷ്ട്ടപ്പെട്ട ഒരു ഉത്സാവസന്ധ്യയുടെ നൊമ്പരങ്ങളെ ഹൃദയത്തിലേറ്റിയ ഒരുകൂട്ടം കലാകാരന്മാരുടെ
ചാരുതയാർന്ന പ്രകടനങ്ങളുടെ ,
പരിശീലനത്തിന്റെ ഇടവേളകളിൽ പങ്കിട്ട നിഷ്കളങ്കമായ സൗഹൃദങ്ങളുടെ ....
ഓടുവിൽ കായ് വീശി യാത്രാപറഞ്ഞ നവരസങ്ങളുടെ .....പിന്നെ ..പിന്നെ ....
ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ ഒളിപ്പിച്ചു വെച്ച ആരാധനായുടെ ......
ഇടവഴികളിൽ എവിടെയോ ഈറനണിഞ്ഞ നൊമ്പരങ്ങളുടെ .......
തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ