Tuesday 31 May 2016

2016 ASSEMBLY ELECTION

AFTER RESULT


ഇന്നലെ മുതൽ ഫേസ് ബുകിൽ സന്ഘി കളെ ഒന്നും കാണാൻ ഇല്ലല്ലോ .....?എവിടെ പോയ് എല്ലാരും .....?അല്ലെങ്കിൽ ദിവസവും കുറെ പോസ്റ്റുകൾ കാണാമല്ലോ.....? 140 ലും വിജയിക്കും....71 ലും വിജയിക്കും....മിനിമം, 15 എങ്കിലും നേടും.....ഇപ്പൊ പവനായി ശവമായോ ...?

BEFORE RESULT




ഇവിടോരുത്തന്‍ പറയുന്നതു കേട്ടു.....ഇലക്ഷന്   നാലഞ്ചു  ദിവസം  നാട്ടില്‍ പോയി  ഇലക്ഷന്‍  വര്‍ക്കിനു  കാര്യമായിട്ടിറങ്ങണം....എന്നാലെ എന്തെങ്കിലും നടക്കൂ.....

ഇതു കേട്ടപ്പോള്‍  ഞാന്‍ അത്ഭുതത്തോടെ  ചോദിച്ചു..,നീ ഇത്ര     വലിയ  പാര്‍ട്ടി പ്രവര്‍ ത്ത കനാണോ...ഏതാപാര്‍ട്ടി....അപ്പോഴാണവന്‍  കാര്യം ശരിക്ക് പറഞ്ഞതു...
"ഒരു ദിവസം  പ്രചാരണത്തിനിറങ്ങിയാല്‍  ആയിരം രൂപ വച്ചു കിട്ട്ടും, ഭക്ഷണവും വെള്ളവും ഒക്കെ വേറെ..പിന്നെ ഫ്ലെക്സ്   അടിക്കാനും  കൊടിവയ്കാനും മറ്റും കയറിയാല്‍ വേറെയും...
    ..ചുരുക്കിപ്പറഞ്ഞാല്‍ നാലഞ്ചു ദിവസം കൊണ്ടു രൂപാ അയ്യായിരം കായ്യില്‍ വരും.. ...."
അവന്‍റെ    ജനാധിപത്യമര്യാദ എനിക്കിഷ്ട്ടപ്പെട്ടു....കൊള്ളാം.....

STORY FROM FACEBOOK

[TAKEN FROM FACEBOOK]

ഫിലിം അവാര്‍ഡ 2016

അങ്ങനെ  സംസ്ഥാന ഫിലിം അവാര്‍ഡിനെ ഏഷ്യാനെറ്റ് ,വനിതാ അവാര്‍ഡുകളെക്കാള്‍  താഴ്നന്ന നിലവാരത്തിലേക്ക്    കൊണ്ടു  വന്നപ്പോള്‍ അവര്‍ക്കു സന്തോഷമായി...............,'ചാര്‍ളി' എന്ന സിനിമയോടോ അതിലഭിനയിച്ച്ചവരോടോ ഉള്ള പ്രത്യേക  താത്‌പര്യം കൊണ്ടോ....'ചാര്‍ളി' ക്കു അവാര്‍ഡുകള്‍ വാരിക്കോരി കൊടുത്തപ്പോള്‍, അവര്‍  'പ്രേമം'ത്തെ  പൂര്‍ണമായി തഴഞ്ഞു.......മൊയ്തീനും പ്രേമവും പത്തെമാരിയും ഉണ്ടായിരുന്നിട്ടും ...മികച്ച സിനിമയായി അവര്‍ തെരഞ്ഞെടുത്തത്  ,'ചാര്‍ളി' .....കഷ്ടം

നമ്മുടെ ചെറുപ്പക്കാര്‍ക്ക് മലയാളസിനിമ യക്കുരിച്ച്ചുള്ള  പ്രതീക്ഷകള്‍ കൂടിയതും ആളൊഴിഞ്ഞ തിയറ്റാരുകള്‍  ജനാപ്രളയമായതും  'പ്രേമം' ഇറങ്ങിയത്തിനു   ശേഷമാണു ...,ആദ്യം ഈ സിനിമയുടെ കോപ്പി ഇന്റര്‍നെറ്റ്ല്‍ ഇട്ടു ഇതിനെ തകര്‍ക്കാന്‍ നോകി, ഇപ്പൊ അവാര്‍ഡു നിര്‍ണയിച്ച ജൂറി ഇതിനെ പാടെ ഒഴിവാക്കി,.....പ്രേമം' എന്ന സിനിമയോട് എന്തിനാണ് ഈ അതൃപ്തി..ജനലക്ഷ ങ്ങളെ  ഇളക്കിമാറിച്ച  'പ്രേമം' എന്ന അത്ഭുത സിനിമയ്ക്ക്  അവാര്‍ഡ് നലകാത്തത്ത്തില്‍ തമിഴ് സംവിധായകര്‍ ആയ മുരുഗാദാസ് വരെ പ്രതികരിച്ചി രിക്കുന്നു ....


'പ്രേമം'  പോലെ ഒരു ഫിലിം ചെയ്യാന്‍ ഇവരില്‍ പലരും ജന്മങ്ങള്‍  പലതു   ജനിച്ചു മരിക്കെണ്ടിയിരിക്കുന്നു
ഈ സിനിമയ്ക്കെതിരെ അനാവശ്യമായ ആരോപണങള്‍ നിരത്തി മോശം സിനിമയാണെന്ന്  വരുത്തിതീര്‍ക്കാന്‍ പലരും ശ്രമിച്ചു,

ജനലക്ഷ ങ്ങളെ  ഇളക്കിമാറിച്ച  'പ്രേമം' എന്ന അത്ഭുത സിനിമയ്ക്ക്  അവാര്‍ഡ് നലകാത്തത്ത്തില്‍ തമിഴ് സംവിധായകര്‍ ആയ മുരുഗാദാസ്,ഷങ്കര്‍ ,എന്നിവര്‍ വരെ പ്രതിക്ഷേധിക്കുന്നു ....കേരളത്തിലും താമിഴ്നാട്ടിലും ഒക്കെ വന്‍ സംഭവമായ് മാറിയ 'പ്രേമം' പക്ഷെ സംസ്ഥാന അവാര്‍ഡ്‌ കമ്മിറ്റിക്ക് മാത്രം അറിയില്ല ....................
'പ്രേമം' എന്ന സിനിമയോട് എന്തിനാണ് ഈ അതൃപ്തി...., ഈ സിനിമയുടെ കോപ്പി ഇന്റര്‍നെറ്റ്ല്‍ ഇട്ടു ഇതിനെ തകര്‍ക്കാന്‍ നോകി,ഈ സിനിമയ്ക്കെതിരെ അനാവശ്യമായ ആരോപണങള്‍ നിരത്തി മോശം സിനിമയാണെന്ന്  വരുത്തിതീര്‍ക്കാന്‍ പലരും ശ്രമിച്ചു, ഇപ്പൊ അവാര്‍ഡു നിര്‍ണയിച്ച ജൂറി ഇതിനെ പാടെ ഒഴിവാക്കി,......
യഥാര്‍ത്ഥത്തില്‍ സിനിമ തിയറ്റാരില്‍ പോയി സിനിമ കാണുന്നതിനോട് തന്നെ ചെറുപ്പക്കാര്‍ക്ക്   താല്‍പര്യം കുറഞ്ഞു വന്നിരുന്ന ഒരു    ഘട്ടത്തിലാണ്  'പ്രേമം'  റിലീസാകുന്നത് , പിന്നെ കണ്ടത്  അത്ഭുതാവാഹമായ ജനസാഗരമാണ്,സിനിമ തിയറ്റാറുകള്‍ നിറഞ്ഞുകവിഞ്ഞു, ചെറുപ്പക്കാര്‍ക്ക് മലയാളസിനിമ യക്കുരിച്ച്ചുള്ള  പ്രതീക്ഷകള്‍ കൂടി,
യൌവ്വനാവും കൌമാരവും അതിന്‍റെ എല്ലാ നിഷ്കളങ്കതയോടും കൂടി അതൊരു ഉത്സവമാക്കി മാറ്റി,ക്യാ പ്സ്സുകള്‍ മലരിനുംജോര്‍ജ്ജിനും വേണ്ടി അണിഞ്ഞൊരുങ്ങി,പുതിയ സ്റ്റയിലുകള്‍ ,പുതിയ ഡയലോങ്ങുകള്‍ ....അങ്ങനെ 'പ്രേമം' സിനിമയിലെ കഥാപാത്രങ്ങളെല്ലാം വന്‍ ഹിറ്റായി ...  
വര്‍ഷങ്ങളായ്  സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകര്‍ക്ക്     വറെസങ്ക ല്പ്പിക്കാന്‍ പോലും   കഴിയാത്ത വിധം മനോഹരമാണ്‌  'പ്രേമം', അസൂയക്കും കുശുംബിനും മരുന്നില്ലത്ത്തത് കൊണ്ടു അവര്‍ ഈ സിനമ യ്ക്ക്   അവാര്‍ഡു കൊടുത്തില്ല ,അത്രതന്നെ .....















































വിശപ്പ്‌ സഹിക്കാതെ

ഒരു ആദിവസി പെണ്‍കുട്ടി   വിശപ്പ്‌ സഹിക്കാതെ   ആത്മഹത്യ ചെയ്ത് സംഭവം കണ്ടിട്ടും ആരും ഒന്നും ചെയ്യുന്നില്ലേ....അല്ലെങ്കില്‍ തൊട്ടതിനും പിടിച്ചതിനും ഒക്കെ  ഫെസ്ബൂകില്‍ കയറി പൊങ്കാല യിടുന്നത്     പലരുടെയും ശീലമാണല്ലോ.................ഇതില്‍ ആരും പ്രതികരിക്കുന്നില്ലേ.....
ഇവിടെ  കുറെ പേര്‍ക്ക് ആറന്മുളയില്‍ വിമാനത്താവളം ഉണ്ടാക്കണം....,കുറെപ്പേര്‍ക്ക്  വിജയ്‌ മല്യക്ക് ഭൂമി പതിച്ചു കൊടുക്കണം....പിന്നെ കുറെപ്പെര്‍ക്ക്   ബാറ് തുറക്കണം, ബാര്‍ ലൈസന്‍സ്സിനു കോഴ കൊടുക്കണം, അത് എണ്ണിനോക്കാന്‍ 'നോട്ടേണണല്‍  യന്ത്രം' വാങ്ങണം ,സരിതയെ വിളിക്കണം ,......................  കാറില്‍ നിന്നിറങ്ങാന്‍ സമയമില്ലാത്ത    സിനിമാ നടന്മാരെ  പിടിച്ചു  ജനപ്രതിനിധി കളാക്കണം.........................
ഇതിനൊക്കെ ചിലവിട്ടതിന്റെ  പകുതിയിലോന്നു സമയമെങ്കിലും ആദിവസികളുടെ  അടിസ്ഥാന പ്രശ്നങ്ങള്‍  പഠിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍   എത്രയോ നന്നായിരുന്നു.......ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ അറിയാം വിശപ്പിന്‍റെ വില .....
കുറച്ചുനാള്‍ മുന്‍പ്   ആദിവസിക്കുട്ടികള്‍   ഭക്ഷണം കിട്ടാതെ മാലിന്യക്കൂബാരത്ത്തില്‍ നിന്നും എന്തൊക്കെയ്യോ എടുത്തു കഴിച്ചിരുന്നു.....സംഭവം  അറിഞ്ഞവഴിക്ക്   പല മന്ത്രിമാരും  ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു......പ്രതിപക്ഷം ബഹളം വച്ചിരുന്നു.......  വകുപ്പുമന്ത്രി  അന്വേഷനത്ത്തിനു ഉത്തരവിട്ടിരുന്നു....അതൊക്കെ എന്തായോ ആവോ....?
ആദിവാസി ഊരുകളിലെക്കുള്ള  വാഴി കള്‍   ഇടുങ്ങിയതായതുകൊണ്ട്    കാറും കാരാവാനും  ഒന്നും അവിടേക്ക് കടക്കില്ല......ചെറിയ കാറില്‍ പോയാലും കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ യാത്ര ചെയ്താല്‍  നമ്മുടെ പല രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും  നടു വിനു വേദന വരും, ശരീരം നുറുങ്ങും.....എഴുപതിനും മുകളില്‍ പ്രായമുള്ളവര്‍ ഇങ്ങനെ സഞ്ചരിച്ചാല്‍ ചിലപ്പോള്‍ ജീവന്‍ വരെ കഷ്ടത്തിലാകും ......
ആ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍  കേട്ട്ടിരുന്നു...."ഞങ്ങള്‍ കുറച്ചു ബുദ്ധിമുട്ടിലാനെങ്കിലും    അവള്‍ക്കു ഭക്ഷണമൊക്കെ  കോടുത്തിരുന്നു .... ഞങ്ങള്‍ കുറച്ചു  പട്ടിണി കിടന്നിട്ടാനെങ്കിലും അവള്‍ക്ക് ഭക്ഷണമൊക്കെ  കോടുത്തിരുന്നു......." എന്നൊക്കെ അദ്ദേഹം പറയുന്നുണ്ടായിരുന്നു................ഇതില്‍ നിന്നു തന്നെ  ആ വീട്ടില്‍ എത്ര മാത്രം ബുദ്ധിമുടുണ്ടായിരുന്നുവെന്നു മനസ്സിലാക്കാം..........


ഒരു കൊച്ചു കച്ചവടക്കാരി

[TAKEN FROM FACEBOOK]




ഇത് 12 വയസ്സുള്ള ഒരു കൊച്ചു കച്ചവടക്കാരി. ആഗ്രയിലെ ഫത്തേപൂർ സിക്രിയുടെ മുന്നിൽ കിലുക്ക്(കളിപ്പാട്ടം) വിൽകുന്നു.
ഞാൻ അവളോട്‌ ചോദിച്ചു
" നിനക്ക് ഭാവിയിൽ ആരാവണം…?"
അവൾ പറഞ്ഞു "എനിക്ക് മദ്രാസി അറിയുന്ന ആളാവണം"(മദ്രാസി എന്ന് അവൾ ഉദ്ദേശിച്ചത് മലയാളമാണ് )"അതെന്തിനാ മദ്രാസി(മലയാളം) അറിയുന്നത് …?""ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് മദ്രാസികളാണ്. എനിക്ക് മദ്രാസി അറിഞ്ഞാൽ അതേ ഭാഷയിൽ എനിക്ക് ഇവിടത്തെ ചരിത്രവും മറ്റും പറഞ്ഞു കൊടുക്കാൻ പറ്റും. അങ്ങനെ എനിക്ക് വലിയ ഒരു ഗൈഡ് ആവാം. മദ്രാസികൾ കുറെ പണവും തരും പിന്നെ അവർ നല്ല സ്നേഹമുള്ളവരാണ്."ഞാൻ ചിരിച്ചു. അവൾ ചോദിച്ചു "ക്യാ ആപ് മദ്രാസി ഹെ" "ഹാ"അപ്പോൾ അവൾ ചോദിച്ചു "മലയാളത്തിൽ 'ദസ് കോ ഏക് ഭീസ് കോ ദോ' ഇത് എങ്ങനാ പറയാ എന്ന്""പത്തു രൂപക്ക് ഒന്ന് ഇരുപത് രൂപക്ക് രണ്ടെണ്ണം" " പത്തു രൂപക്ക് ഒൻന് ഇരുപത്തു രൂപക്ക് രണ്ടണം" അവൾ പറഞ്ഞ് ഒപ്പിച്ചു എന്നിട്ട് ചിരിച്ചു.
ഞാൻ ഇത് പറയാൻ കാരണം ഇത് പോലെ പലരും പല സ്ഥലങ്ങളിലും ഒരുപാട് നമുക്ക് കാണാം കഴിയും. നമ്മൾ ഇത്തരം ആളുകളെ മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിക്കണം. കാരണം അവർ ഓരോ മലയാളികളെയും നല്ല സഞ്ചാരികളായാണ് കാണുന്നത്. സഞ്ചാരി എന്ന നിലയിൽ അത് നില നിർത്തേണ്ടത് നമ്മുടെ കടമയാണ്.
ഓരോ സഞ്ചാരികളും ഇത് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.