Wednesday 1 May 2019

പഴയൊരു വസന്ത കാലത്തിൻറെ സ്മരണയിൽ

പഴയൊരു വസന്ത കാലത്തിൻറെ സ്മരണയിൽ


പുഷ്‌പോത്സാവവേദിയിൽ വെച്ച് ഓർക്കിഡ് പുഷ്പങ്ങൾക്കിടയിവെച്ചു അപ്രതീക്ഷിതമായി അഞ്ജലിയെക്കണ്ടപ്പോൾ അയാൾ ഒരു നിമിഷം നിശ്ചലനായി,തീരെ ശ്രദ്ധയില്ലാതെ ഞൊറിഞ്ഞെടുത്ത ആകാശനീലിമയുടെ നിറമുള്ള സാരിയിൽ മങ്ങിയ കാസവുകരകൾ കാണാം,  ഉലച്ചിൽ തട്ടാത്ത വസ്ത്രത്തുമ്പുകളും പിന്നിയിട്ട മുടിയിലെ എണ്ണമിനുപ്പും,
അയാളെ തിരിച്ചറിഞ്ഞു അവൾ ഒന്നു മന്ദഹസിച്ചു,കൂടെയുള്ള സ്ത്രീയോട് നടന്നോളാൻ പറഞ്ഞിട്ട് അവൾ അയാൾക്കരികിലേക്കു വന്നു ....  


പൂത്തമാവിൻ  കൊമ്പുകളിൽ  നിന്നു വീണ തളിരിലകൾ  അയളെ ചെറുതായോന്ന്  വേദനിപ്പിച്ചു ...മരങ്ങൾക്കി ടയിലൂടെ വീശുന്ന സായന്തനക്കാറ്റ് അയാളുടെ മുടിയിഴകളെ സ്പർശിച്ചു കടന്നു പോയി..,
 പഴയൊരു വസന്ത കാലത്തിൻറെ സ്മരണയിൽ  പഴയൊരു ക്‌ളാസ്സ്‌റൂം,നീ കൊണ്ടു വന്ന ഉണ്ണിയപ്പത്തിൻറെ സ്വാദിനായ് അടിപിടികൂടിയ നിമിഷങ്ങളും  നിന്നെ ക്‌ളാസ് ലീഡറാക്കാൻ മത്സരിച്ചു പൊക്കിയ കൈകളും നിന്നോട്‌സല്ലപിക്കാൻ തക്കം പാർത്തിരുന്ന പകലുകളും....പിന്നെ   ഈ കണ്ണുകളിൽ നോക്കിയിരുന്നു നോക്കിയിരുന്നു സ്വയം മറന്ന സായാഹ്നങ്ങളും....
"കഭി കഭി മേരെ ദിൽമേം" എന്ന ഗാനം അന്തരീക്ഷത്തിലെവിടെയോ മുഖരിതമായി,
ക്‌ളാസ്സിൽവെച്ചു അഞ്ജലി ഇടയ്ക്കിടെ പാടാറുള്ളതു ഈ പാട്ടായിരുന്നു,
അവൾ ചോദിച്ചു "ഇപ്പൊ എന്ത് ചെയ്യുന്നു?,വിവാഹം കഴിഞ്ഞോ"
അയാൾ എന്തോ പറയാനാരംഭിച്ചു ,പക്ഷെ അപ്പോഴേയ്ക്കും കൂടെ വന്നിരുന്ന സ്ത്രീ അകലെനിന്ന് വിളിച്ചു, 
"അഞ്ജലി വാ പോകാം ..." 
പക്ഷെ അവൾ പറഞ്ഞു "ചേച്ചി നടന്നോളു ഞാൻ പതുക്കേ വരാം"

അയാളോടോപ്പം അവൾ കുറച്ചുദൂരം മുന്നോട്ടു നടന്നു,രാജേഷിനൊപ്പം ഈ പുഷ്‌പോത്സാവം കാണാൻ വരുമ്പോൾ, മനസ്സിന് ചെറിയൊരു കുളിർമ അത്രയേ കരുതിയുള്ളൂ ,പക്ഷേ പഴയ കഥയിലെ രാജകുമാരിയെ തന്നെ കാലം കൺമുന്നിൽലേക്കു കൊണ്ടുവന്നു തന്നു,കുറച്ചു നല്ല സ്റ്റിൽസ് എടുത്തിട്ട് വരാം എന്നുപറഞ്ഞു എവിടേക്കോ പോയ രാജേഷിനെ പിന്നെ അവിടെങ്ങും കണ്ടുമില്ല ,ഒരുപാട് വർണനിറങ്ങളുള്ള പൂക്കൾക്കിടയിലും ബൊഗൈൻ വില്ലകൾക്കിടയിൽ അവർ നിശ്ചലനായി,പ്രണയിനികളുടെ സ്വപ്നങ്ങൾക്ക് കാവൽ നിന്ന തെക്കൻകാറ്റിൻറെ വികാരങ്ങൾ എവിടെയോ ഉൾപ്പുളകം കൊണ്ടു ..

മലയാളം ക്‌ളാസ്സിലെ പൊട്ടിച്ചിരികളും ആംഗലേയ ക്‌ളാസ്സിലെ കലപിലങ്ങളും പിന്നെ ബാക്ക്ബഞ്ചിലെ സ്ഥിരം കുസൃതികളും, ഇടയ്ക്കു പെണ്കുട്ടികളിലൊരാളെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടു ഒരു കള്ളക്കാമുകനെ പോലെ ആ  പയ്യനും,"കാത്തുകാത്തു സൂക്ഷിച്ചകസ്തൂരിമാമ്പഴം"എന്നൊക്കെ ആരോ പുറകിലിരുന്നു പാടുന്നുണ്ട്,'അചഞ്ചലമായൊരു കാവ്യത്തിന്റ മനോഗതങ്ങളെ ഒപ്പിയെടുത്തപോലെ സ്വയം സന്തോഷിക്കുന്ന ഒരു കൊച്ചുപയ്യൻ' അതായിരുന്നു അന്നയാൾ  

ഒരു കാലയളവിൽ തൻറെ സൂര്യൊദയങ്ങളെ  ഹര്‍ഷപ്പുളകിതമാക്കിയ  അതേ മുഖം..., അന്ന് കോളജിലേക്കുള്ള വഴി കുന്നും മലയും ഒക്കെ ഉള്ള ദുർഘടം പിടിച്ച ഒന്നായിരുന്നു,എങ്കിലും എന്ത് ആവേശമായിരുന്നു..... 
.ബൈക്കിൽ കോളേജിലേക്ക് വരുന്ന കുട്ടികളോട് ചെറിയ അസൂയ തോന്നിയിട്ടുണ്ട് ,പക്ഷെ അന്നത്തെ വീട്ടിലെ സ്ഥിതി വെച്ചു നോക്കുമ്പോൾ ബൈക്കിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല ,എങ്കിലും സന്തോഷവാനായിരുന്നു .....ഹൃദയം പങ്കുവയ്ക്കാൻ പ്രിയപ്പെട്ടവൾ ഉണ്ടല്ലോ....  


ഏതോ ഒരു മോഹഭംഗത്തിന്റെ ഹൃദയതാളം പോലെ പറന്നകലുന്ന പക്ഷിക്കൂട്ടങ്ങളെ വിഹായസ്സിൽ കാണാം, 
ഒപ്പിയെടുത്ത അശ്രുകണങ്ങളിൽ നിൻ ഹ്രിദയവ്യഥകളോ,നനവാർന്ന സ്വപ്പ്നങ്ങളൊ..
നമ്മൊളൊന്നായ് ഓടിക്കളിച്ച തീരങ്ങളിൽ,പരദൂഷണങ്ങൾ ഓതിയ തിരമാലകളിൽ,
കൺചിമ്മിയ കടൽകാക്കകളിൽ,വിടവാങ്ങിയ ഗതകാലമേ,അലിഞ്ഞലിഞ്ഞില്ലാതായ സ്വപ്നങ്ങൾ  സീമന്തരേഖയിലെ സിന്ധൂരമായ്  നിൻ ശിരസ്സിൽ...
ആയാൾ അഞ്ജലിയെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു .....അവളും പുഞ്ചിരിച്ചു 
പക്ഷെ എവിടെയോ ഒരു വിഷദഭാവം നിഴലിക്കുന്നതുപോലെ ഒരു തോന്നൽ,
അയോളോടൊപ്പം ഒരു ജീവിതം ആഗ്രഹിച്ച പഴയൊരു കൗമാരക്കാരിയുടെ നേർത്ത വിങ്ങലുകൾ ആ മുഖത്ത് ദർശിക്കാം,എങ്കിലും അവൾ സന്തോഷവതിയാണെന്നു തോന്നുന്നു...അതെങ്ങനെ തന്നെ ആയിരിക്കട്ടെ 
അല്ലെങ്കിലും നമുക്കിതൊന്നും വിധിച്ചിട്ടില്ലല്ലോ ...... 
ഒരു നീണ്ട യാത്രയുടെ ഇടവേളകളിൽ കണ്ടുമുട്ടുന്ന സഹയാത്രികർ മാത്രം നമ്മൾ ....ഓവർടൈം വർക്ക്‌ ചെയ്തു ക്ഷീണിച്ചു അവശനായി,തിരിച്ചു ലേബർ ക്യാമ്പി ലെത്തുന്ന ഒരു തൊഴിലാളിയുടെ മോഹശകലങ്ങലക്കിടയിൽ  അഞ്ജലി വെറുമൊരു കൗമാരചാപല്യം മാത്രമായിക്കഴിഞ്ഞിരുന്നോ ...?

ഇതുപൊലൊരിക്കൽ അവധിക്കു വന്നപ്പൊൾ  രാജേഷാണ്  പറഞ്ഞതു,"അഞ്ജലിയുടെ വിവാഹമാണ് ....
ഗൾഫിലെവിടെയോ ആണ് പയ്യനു ജോലി......" കൗമാരം ദാനം നൽകിയ മോഹങ്ങളുടെ ഒരു ചുടുനിശ്വാസം 
അപ്പോൾ അയാളിൽനിന്നുണ്ടായി,

ചൂളമരങ്ങൾക്കിടയിലൂടെ ഒരു തണുത്ത കാറ്റു വീശി, ഒരുപക്ഷെ  ഈ കാറ്റിന് പറയാനുള്ള കഥകളിൽ ഒരുപാടു സുഖമുള്ളതും ദു:ഖമുള്ളതും ആയ  ഓർമ്മകൾ ഉണ്ടാകും ..,മധുരവും കയ്പ്പും ഇടകലർന്ന ഒരായിരം കഥകൾ...ഇടയ്ക്ക് ഒരുപറ്റം കോളേജ് കുട്ടികൾ കണ്മുന്നിലൂടെ നടന്നുപോയി, തുള്ളിക്കളിച്ചു കലപില കൂട്ടി അവർ നടന്നുപോകുന്നതും നോക്കി അവർ രണ്ടുപേരും ഒരുനിമിഷം നിന്നു.... ആ കൂട്ടത്തിൽ ആൺകുട്ടികളും  പെൺകുട്ടികളും ഉണ്ട്, "ഭൂമിയിലെ സ്വർഗം അസ്വദിക്കുന്നതിൽനിന്നും ഞങ്ങളെ  തടയാൻ ആർക്കും പറ്റില്ല" എന്നാ അഹങ്കാരം ആ മുഖങ്ങളിൽ കാണാം, കിന്നരങ്ങളുടെ കൈവളക്കിലുക്കം,മൊബൈൽ ഫോണിൽ കുത്തി കുത്തി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന ഒരു കൊച്ചുകാതലൻ, പ്രണയത്തിന്റെ രാഗം മേയ്ഫ്ലവറിനും ചാരുത കൊന്നയ്ക്കും പകുത്തുനൽകിയ പ്രണയിനികൾ...." അങ്ങനെ പലതരം  കഥാപാത്രങ്ങൾ  ഉണ്ടായിരുന്നു അക്കൂട്ടത്തിൽ.


അന്ന് അവസാനദിവസം ലിസ തേങ്ങിക്കരഞ്ഞപ്പോൾ ഇതുപോലൊരു ഇളം കാറ്റിന്റെ  രൂപത്തിൽ പ്രകൃതി  നെടുവീർപ്പെട്ടിരുന്നു, ലിസ അഞ്ജലിയുടെ പ്രിയകൂട്ടുകാരിയായിരുന്നു, അതിലുപരി  ഞങ്ങൾക്കിടയിലെ ഹംസവും .....പക്ഷെ ആവസാന പരീക്ഷക്കുശേഷം കണ്ടപ്പോൾ ലിസ പൊട്ടിക്കരഞ്ഞു,അവളുടെ കണ്ണുനീർ വീണ ബൊഗൈൻ വില്ലകൾ ഈറനണിഞ്ഞു,  അഞ്ജലിയും രാജേഷും ദിവ്യയുമെല്ലാം അവളെ ആശ്വസിപിച്ചു ..അങ്ങനെയൊരു സഹൃദസംഗമം പിന്നെ ഉണ്ടായില്ല .....ആ ക്ലസ്സ്മുറികളും അങ്ങനെ ഓർമകളിലേക്ക് മാഞ്ഞു,ഒപ്പം ഒരായിരം മുഖങ്ങളും., 
 
ഹൃദയമേഴുതിയ കവിതയുടെ നിറഭേദങ്ങൾ പോലെ വിരഹാർദ്രമായ  മറ്റൊരു  സായാഹ്നം കൂടി,. 
 കുറച്ചകലെയായി ഒറ്റയടിപ്പാതയ്ക്കപ്പുറം ഒരു തടാകം കാണാം, നിറം മങ്ങിയ അസ്തമയസസൂര്യൻറെ കിരണങ്ങൾ അവിടെ   പ്രതിഫലിക്കുന്നതായ് കാണാം,
"ശരി,ഞാൻ പോകട്ടെ ,ഇവിടെ ഗാന്ധിനഗർ കോളനിയിലാണ് താസിക്കുന്നതു," സൗഹൃദത്തോടെ അയാളുടെ വിരലുകളിൽ ഒന്നു തൊട്ടുകൊണ്ടു,വിഷാദം കലർന്ന ഒരുപുഞ്ചിരി സമ്മാനിച്ചു അവൾ തിരിഞ്ഞു നടന്നു, 
"ഉം" തലയാട്ടിക്കൊണ്ടു അയാൾ ഒരിക്കൽക്കൂടി അവളെ യാത്രയാക്കി 

No comments:

Post a Comment