Friday 22 July 2016

ഒരു നിറം കൂടി

പ്രതീക്ഷകള്‍ പകര്‍ന്നു നല്‍കിയും
സ്വപ്‌നങ്ങള്‍ പങ്കുവച്ചും
സന്തോഷിപ്പിച്ച ഒരു നിറം കൂടി
യാത്ര പറഞ്ഞു പോയി..
നിറങ്ങള്‍ ഒരുപാടോരുപടുകണ്ട കാഴച്ചക്കാരന്‍റെമനസ്സിനെ
 വീണ്ടും വീണ്ടും സന്തോഷിപ്പിക്കാന്‍
പുതിയ കാഴ്ചകളും പുതിയ നിറങ്ങളും
പിന്നെയും പിന്നെയും വന്നുകൊണ്ടേയിരുന്നു..
എങ്കിലും ചില നിറങ്ങള്‍ പകര്‍ന്നു തന്ന സന്തോഷങ്ങളെമറ്റോന്നിനോടു
ഉപമിക്കാന്‍ എളുപ്പമല്ല....
നിറങ്ങള്‍ നഷ്ടപ്പെട്ട
ഒരു ഉത്സവസന്ധ്യ പോലെ
ഈ ദിവസവും കൊഴിഞ്ഞുവീണു
ഒപ്പം ഈ നിറക്കൂട്ടും
ഇനി മുഖങ്ങളുടെ പുസ്തകത്തിലെ
പുഞ്ചിരിക്കുന്ന മുഖങ്ങളിലോന്നായ്‌
ആ നിറവും......
സൌഹൃദത്തിന്‍റെ തൂവല്‍ പൊഴിഞ്ഞ

വേര്‍പാടിന്‍റെ നിമിഷങ്ങള്‍ക്ക്.........

Thursday 21 July 2016

ATM സേവനങ്ങൾ

പ്രിയപ്പെട്ടോരെ...
(Got from whatsapp)
ബാങ്കുകൾ ATM സേവനങ്ങളുടെ എണ്ണം രണ്ടായി കുറച്ചിരിക്കുകയാണ്. നിങ്ങൾ ഒരു തവണ കൊടുത്ത തുക കൂടിപ്പോയതു കൊണ്ട് ഒന്നു കൂടി ശ്രമിച്ചാൽ അതോടു കൂടി free transactions കഴിഞ്ഞു. പിന്നീട് ചെയ്യുന്നതിനൊക്കെ ₹ 20 മുതൽ മുകളിലേക്ക് വാടക ചുമത്തുന്നു. ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമായി ഇടപാടുകാർക്ക് ആദ്യം ATM കാർഡ് നൽകി, പഠിപ്പിച്ചു.. ₹250 ദിവസക്കൂലിക്കാരനും ശമ്പളം A/c വഴിയാക്കി ATM കാർഡ് നൽകി. വിജയ് മല്യയെപ്പോലുള്ള പെരുങ്കള്ളന്മാർക്ക് കോടികൾ വാരി വീശിയ ഇവന്മാർക്ക് കാലണ പോലും തിരിച്ചു പിടിക്കാനുള്ള മാനേജ്മെൻറ് വൈദഗ്ദ്ധ്യമില്ല. എന്നിട്ട് സാധാരണക്കാരന്റെ പിച്ചച്ചട്ടിയിലാണിപ്പോ കൈയ്യിടുന്നത്. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളും കൂടി നമ്മളെ കവർച്ച ചെയ്യാൻ തുടങ്ങിയാലോ..
അതിനാൽ............
.,........ നിങ്ങൾക്ക് 10 രൂപയാണെടുക്കേണ്ടതെങ്കിലും
നേരെ ബാങ്കിൽ ചെല്ലുക. സ്ലിപ്പ് പൂരിപ്പിച്ചു നൽകുക. സാധാരണക്കാരന്റെ ശക്തിയെന്തെന്ന് ബാങ്കുകൾ തിരിച്ചറിയട്ടെ...
എന്തെന്നാൽ, "customer is the king" എന്ന് എല്ലാ ബാങ്കുകളിലും ചിരിക്കുന്ന ഗാന്ധിജിക്കൊപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസമില്ലാത്ത നാടൻ പലിശക്കാരെപ്പോലെ നമ്മളെ പിഴിഞ്ഞു കുടിക്കാൻ ഒരുത്തനേയും അനുവദിക്കരുത്. ...got from whatsapp

ജയൻ - ഭൂമിയിലെ ഹെലികോപ്ടറുകളുടെ പേടിസ്വപ്നം

......................................................................................................

............................................................................................................
....
" ഞാൻ ഹെലികോപ്ടറിൽ ചാടി പിടിക്കുമ്പോൾ, നീ ബൈക്കുമായി പെട്ടെന്ന് മുന്നോട്ടു പോകണം! ഇല്ലെങ്കിൽ,ഹെലികോപ്ടറിന്റെ പിൻഭാഗത്തെ 'ഫാൻ' നിന്റെ തലയിൽ ഇടിയ്ക്കും ! "
ജയൻ, സുകുമാരനെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി…….
30 അടിയോളം ഉയരത്തിൽ ജയനുമായി പറന്നുയർന്ന ഹെലികോപ്ടർ,അതേ വേഗതയിൽ തന്നെ നിലത്തേക്കു ശക്തമായി വന്നിടിച്ചു!
ഇതേസമയം, ദൂരേക്ക്‌ തെറിച്ചു വീണ്, ഇടതു കാലിനും, തലക്കും മാരകമായി മുറിവേറ്റ ബാലൻ.കെ.നായർ ബോധരഹിതനായി കിടക്കുകയായിരുന്നു.
ഈ സമയത്തിനുള്ളിൽ തന്നെ പൈലറ്റ്‌, പുറത്തേക്ക് ചാടി
രക്ഷപ്പെട്ടിരുന്നു ??????
........................................................................................................
സൂപ്പർസ്റ്റാർ ജയൻ അപകടത്തിൽ അന്തരിച്ചു!
.........................................................................................................
വാർത്ത,തീക്കാറ്റ് പോലെ പടർന്നു.
ഇന്ത്യൻ സിനിമാലോകം ഞെട്ടിത്തരിച്ചു!
അമാനുഷികനായ ജയന് മരണമോ ? ഒരിക്കലുമില്ല.....ഒരിക്കലുമില്ല!
ആർക്കുമാർക്കും,ആദ്യം വിശ്വസിക്കാനോ, ഉൾക്കൊള്ളാനോ കഴിഞ്ഞില്ല!
അപ്രിയസത്യത്തെ ഉൾക്കൊള്ളാനാവാത്ത ചിലർ ബോധം കെട്ട് വീണു!ബോധം തെളിഞ്ഞവരിൽ ചിലരുടെ മാനസികനില എന്നെന്നേക്കുമായി തകരാറിലായിരുന്നു!
പ്രേംനസീറിന്റെ മകൻ ഷാനവാസ്, പീരുമേട് ഗസ്റ്റ്‌ ഹൌസിലേക്ക് ജയന്റെ മരണവാർത്ത ഫോൺ ചെയ്തു പറഞ്ഞപ്പോൾ,ജയനെ, ജീവനു തുല്യം സ്നേഹിച്ചിരുന്ന പ്രേംനസീറും,ജോസ് പ്രകാശും കുഴഞ്ഞു വീണു!
"മോനേ ജയാ ...നീ ഞങ്ങളോട് ഈ ചതി ചെയ്തല്ലോ മോനെ"....
എന്നു പറഞ്ഞു കൊണ്ട് സ്റ്റണ്ട് മാസ്റർ ത്യാഗരാജൻ കൊച്ചു കുഞ്ഞിനെപ്പോലെ അലമുറയിട്ടു കരഞ്ഞു!
ആ സമയം,കേരളം മുഴുവൻ തകർത്തോടിയിരുന്ന ജയന്റെ 'ദീപം' എന്ന സൂപ്പർഹിറ്റ്‌ സിനിമ കളിച്ചു കൊണ്ടിരുന്ന കൊല്ലം ആരാധനാ തിയ്യേറ്ററിൽ,"ഹെലികോപ്ടർ അപകടത്തിൽ ജയൻ മരിച്ചു" എന്ന വാർത്ത 'സ്ലൈഡിൽ' എഴുതിക്കാണിച്ച്ചപ്പോൾ,ആരാധകർ അവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള ജയന്റെ വീട്ടിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി……
പിറ്റേന്ന്, 'വീരസാഹസികന്റെ' മരണവാർത്ത നിറഞ്ഞ പത്രത്താളുകൾ നിമിഷനേരം കൊണ്ട് ഒന്നൊഴിയാതെ വിറ്റഴിഞ്ഞു.
കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു!
എല്ലാ കവലകളിലും കരിങ്കൊടികൾ നിറഞ്ഞു!
സർക്കാർ ഓഫീസുകൾ ഉൾപ്പെടെ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്ന് അവധി പ്രഖ്യാപിച്ചു!
സിനിമാപ്രദർശനം പൂർണ്ണമായും നിർത്തി വെച്ചു!
എത്രയോ യുവതികൾ ആത്മഹത്യക്ക് ശ്രമിച്ചു!
ജയന്റെ 'വീരചരിത്രം' പാടിപ്പറഞ്ഞ് ജനങ്ങൾ അദ്ദേഹത്തിന്റെ 'പോസ്ടരുകൾക്ക് ' മുന്നിൽ കൂട്ടംകൂടി നിന്നു!
മൃതദേഹം, ജയന്റെ തേവള്ളിയിലെ വീട്ടിലേക്കു കൊണ്ട് പോകാൻ ഒരുങ്ങിയപ്പോൾ, 'നിയന്ത്രണാതീതമായ' ജനപ്രവാഹത്തെ നിയന്തിക്കാൻ പോലീസ് ലാത്തിചാർജ്ജും,'ടിയർ ഗ്യാസ് 'പ്രയോഗവും നടത്തി!
തിക്കിലും തിരക്കിലും പെട്ട് പലരും ചതഞ്ഞരഞ്ഞു!
പോലിസ് ഒരുക്കിയിരുന്ന വമ്പൻ സുരക്ഷാസംവിധാനങ്ങളും,'ബാരികോഡുകളും' തകർത്തെറിഞ്ഞു കൊണ്ട് ആഞ്ഞടിച്ച 'സമുദ്രത്തിരമാലകളെ',നോക്കി നില്ക്കാനല്ലാതെ ഒന്നനങ്ങാൻ പോലും കഴിഞ്ഞില്ല പോലീസ് സന്നാഹത്തിന് !
ലാത്തിചാർജ്ജിൽ പരിക്കേറ്റ നൂറുകണക്കിന് ജനങ്ങളെയും, പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു!
അന്ന് പോലീസ് ഉദ്യോഗസ്ഥനായിരുന്ന,നടൻ ഭീമൻ രഘുവും ജനപ്രവാഹത്തെ നിയന്ത്രിക്കുന്ന സംഘത്തിലുണ്ടായിരുന്നു.
ജയന്റെ ലക്ഷക്കണക്കായ ആരാധകവൃന്ദത്തെ കണ്ട് പോലീസ് സേന അന്തംവിട്ടു വാ പൊളിച്ച് നിന്നു ?????
"അതാ 'സ്റ്റണ്ട് ത്യാഗരാജൻ'.....
അവനാണ് ജയനെ കൊന്നത് ...വിടരുതവനെ! "
ജയനെ അവസാനമായി ഒരു നോക്ക് കാണുവാനായി, കാറിൽ വന്നിറങ്ങിയ 'സ്റ്റണ്ട് മാസ്റ്റർ' ത്യാഗരാജനെയും,മേയ്ക്ക് അപ്പ് മാൻ ജയമോഹനെയും,ചുറ്റും വളഞ്ഞ്, കാർ കത്തിക്കാൻ ശ്രമിച്ച ആരാധകർക്കിടയിൽ നിന്നും അവരെ രക്ഷിച്ചെടുക്കാൻ
പോലീസിനു നന്നേ പാട് പെടേണ്ടി വന്നു!
"ജയന്റെ നാടായ കൊല്ലത്തേക്ക്‌ പോയാൽ,നിങ്ങൾക്ക്
ജീവനോടെ തിരിച്ചു വരാൻ പറ്റില്ല....ഉറപ്പ് !"
പോലീസുകാർ അവരോടു പറഞ്ഞു.
കാരണം,ത്യാഗരാജന്റെ നിർദേശപ്രകാരം,ബാലൻ.കെ.നായരാണ് ജയനെ ചവിട്ടി താഴെയിട്ടതെന്ന് ഒരു അന്ധവിശ്വാസം ജനങ്ങൾക്കിടയിൽ പരന്നിരുന്നു!
അതിനാൽ,ജയനെ അവസാനമായി ഒന്ന് കാണുവാൻ പോലും സാധിക്കാത്ത ദുഖത്തോടെ,പോലീസ് അവരെ തിരിച്ചു വിട്ടു !
ജയൻ മരിച്ചിട്ടില്ലെന്നും,ഏതോ 'അജ്ഞാതലോകത്തിൽ'(അമേരിക്ക) ജീവിക്കുന്നുണ്ടെന്നും 'സ്ഥാപിക്കാനായി' ചില ആരാധകർ അന്നും, ഇന്നും 'വിചിത്രമായ ഭാവനാസൃഷ്ടികൾ' നടത്തിക്കൊണ്ടിരിക്കുന്നു!
.........................................................................................................
.........................................................................................................
ഭൂമിയിലെ ഹെലികോപ്ടറുകളുടെ പേടിസ്വപ്നം,
വെല്‍ബോട്ടോം പാന്റുകള്‍ടെ ബ്രാന്‍ഡ് അംബാസിഡര്‍,
കുതിരയെ തടവാന്‍ മലയാളികളെ പഠിപ്പിച്ച മാസ്റ്റാര്‍ജി,
ഒരു കാലഖട്ടത്ത്തിന്റെ സിക്സ് പായ്ക്ക്,
അന്നത്തെ പെണ്‍കുട്ടികളുടെ രോമാഞ്ചം....,
പതമശ്രീ പദവിയോ, കേണല്‍ പദവിയോ, ഡോക്ടരെടോ കിട്ടുവാന്‍ ആരുടെയും കലുപിടിക്കത്താ മനുഷ്യന്‍
ഫാന്‍സ് അസ്സോസിയേഷന്‍ എന്ന സങ്കല്‍പ്പത്തിനും അതീതമായ ജന്മം
അങ്ങാടി എന്ന സിനിമയില്‍ ജയന്‍ പറഞ്ഞ തീപ്പൊരി ഡായലോങ്ങ്
കേട്ട് ചിലരൊക്കെ തരിച്ചു പോയ ‘തരിപ്പ് ‘ .....ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ധാരാളം .....
മരിചതിനുശേഷം ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷവും
യുവാക്കളുടെയും ഹരം,
സ്റ്റോക്ക്‌ തീര്‍ന്നു പോയ കുറെ ഹാസ്യ കലാകാരന്മാരുടെ
മുന്നിലേക്ക്‌ അക്ഷയഖനിയായ് സ്വന്തം ജീവിതം സമര്‍പ്പിച്ച വ്യക്തി...,
മിമിക്രിക്കാരുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിച്ച മഹാന്‍,
.........................................................................................................
........................................................................................................
ജയൻ ഒരു ഇതിഹാസമാണ് !
നൂറ്റാണ്ടുകളിൽ ഒരിയ്ക്കൽ മാത്രം സംഭവിയ്ക്കുന്ന ഒരു പ്രതിഭാസം!
പകരം വെയ്ക്കാനാവാത്ത വ്യക്തിപ്രഭാവം!
അതുകൊണ്ട് തന്നെ, ജയന്റെ താരസിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു!
.........................................................................................................
"എനിയ്ക്ക് വല്ലാതെ വിശക്കുന്നു ...കഴിയ്ക്കാൻ എന്തുണ്ട് ?
വിനയപൂർവ്വം, ജയൻ 'ലഞ്ച്ബോയിയോട്‌ ' ചോദിച്ചു.
"ഒന്നുമില്ല സാർ!"
'ലഞ്ച് ബോയ്‌ ' വിഷമത്തോടെ പറഞ്ഞു.
"ഒരു ബിസ്ക്കറ്റ് പോലുമില്ലേ ? "....
ഒരിയ്ക്കലും തിരിച്ചുവരാനാകാത്ത, മരണത്തിന്റെ ക്രൂരമായ അദൃശ്യകരങ്ങളിലെയ്ക്ക് അപ്രതീക്ഷിതമായി നടന്നടുക്കുന്നതിനും
തൊട്ടു മുൻപ്, അവസാനമായി ജയൻ ഉച്ചരിച്ച വാക്കുകൾ!
ഷൂട്ടിങ്ങ്, ഉച്ചക്ക് മുമ്പ് തീരും എന്ന ധാരണയുള്ളതിനാൽ, സെറ്റിൽ ആർക്കുവേണ്ടിയും ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നില്ല!
വിശന്നവയറുമായി, വീണ്ടും ഹെലികോപ്ടർ രംഗത്തിന്റെ 'റീടേക്ക് -നായി ജയൻ തയ്യാറെടുത്തു!
"സ്റ്റാർട്ട്‌ -ആക്ഷൻ "
.........................................................................................................
........................................................................................................
ജയനെ വച്ചു മിമിക്രിക്കാര്‍ ഉണ്ടാക്കിയ ചില ഹാസ്യ ഭാവനകള്‍
ഹെലികോപ്ടറുകളെ തുമ്പിയെപ്പോലെ കരുതിയവന്‍
ഇഡ്ഡലി എടുത്തു ഷര്‍ട്ടിലെ ബട്ടന്‍സ് ആക്കി വച്ച മഹാന്‍
മലബാബിനെ എടുത്ത് ബെല്‍റ്റിനുപകരം ഉപയോഗിച്ചവാന്‍
ട്രെയിനിനെ ഓടിച്ചിട്ട് പിടികൂടിയവാന്‍
ആശ്രയം ചോദിച്ചു വരുന്നവരെ വെല്‍ബോട്ടത്തിനുള്ളില്‍ സംരക്ഷിക്കാന്‍ കഴിവുള്ള വ്യക്തി
വെല്‍ബോട്ടം ....അത്യാവശ്യ ഖട്ടങ്ങളില്‍ ചൂല്‍ ആയും,
മറ്റ്ചിലപ്പോള്‍ ഫാന്‍ ആയും ഉപയോഗിക്കുന്ന ജീവി
.........................................................................................................
........................................................................................................