STORY1
ഹയസിന്തു പൂക്കളെപ്പോലെ
ഒരു നീണ്ട അവധിക്കുശെഷം നാട്ടിലേക്കുള്ള മടക്കയാത്രയിലയിരുന്നു അയാൾ കയ്‌യിലെ പത്രത്തിലേക്കയാൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി, അവൾ തന്നെ നൊക്കി പുഞ്ചിരിക്കുന്നതുപൊലെയാണയായാൾക്കു തൊന്നിയത്,ഫോട്ടൊയ്ക്കുതഴെ അല്പ്പം വലുതയി തന്നെ എഴുറ്റിയിരിക്കുന്നതയാൾ വായിച്ചു, "റൊസ് മേരി ഫിലിപ്പ്, അഞ്ചാം ചരമവര്ഷികം " ,കവിത തുളുബുന്ന പാദചലനങ്ങൾ കൊണ്ടു ഒരുപടൊരുപടു വേദികളെ ധന്യമാക്കിയ ഒരു യുവനര്ത്തകിയുടെ ,പഴയൊരു കളിക്കൂട്ടുകരിയുടെ ധന്യസ്മരണകൾ അയളുടെ ഒര്മ്മകളിൽ നിരഞ്ഞുവന്നു, ബസ്സിന്റെ സൈഡു സീറ്റിലിരുന്നുകൊണ്ടു, ജാലകത്തിലൂടെ വഴിവക്കിലെക്കൊന്നു കണോടിചു;അസ്തമയസ്സൂര്യന്റെ വ്രിദ്ധ്ഹകിരനങല് ചെറുതായി പ്രകശം പരത്തുന്നുണ്ടയിരുന്നു,നിഴല് വീഴ്ത്തിതുടങ്ങിയ മരങ്ങളുടെ ചിലകളിലല് നിന്നും ചെറുകിളികൾ പറന്നകലുന്നതയാൾ കണ്ടു,മരങ്ങള്ക്ക്ക്കിടയിലൂടെ വീശുന്ന സായന്തനക്കാറ്റ് അയാളുടെ മുടിയിഴകളെ സ്പർ ശിച്ചു കടന്നു പോയി..,
ഭൂതകലത്തിന്റെ ദർപ്പണങ്ങളിലെങ്ങോ, വർണ ബലൂണുകളെയും മയിൽപ്പീ ലിത്തുണ്ടുകളെയും സ്നേഹിച്ചു ,ഒരു കൊച്ചു കൂട്ടുകരിയുടെ മുഖമയാൾ ദർശിച്ചു, അകലത്തിൽ പൊലിഞ്ഞുപൊയ വെള്ളിനക്ഷത്രം പോലെ ഹ്രദയസരസ്സിൽ നേര്ത്തപുഞ്ചിരിയായ് ആ മുഖം. ജമ്മന്തിപ്പൂക്കളും ബൊഗേൻ വില്ലകളും നിറഞ്ഞു നിന്നൊരു പഴയ വസന്തകലത്തിലെക്കയളുടെ സ്മരണകൾ കടന്നു ചെന്നു,കണ്ണുപൊത്തിക്കളിയിൽ സമർഥയായൊരു പെണ്‍കുട്ടിയും അവളുടെ കൂട്ടുകരും. ബല്യത്തിന്റെ നെറുകയിൽ തങ്ങൾക്കു വളരെ പ്രിയയപ്പെട്ടതയിരുന്ന മധ്യവേനലവധിക്കാലങ്ങൾ...പക്ഷേ ബാല്യം കൌമരത്തിനു വഴിമറിയപ്പൊൾ, കത്തിരുപ്പിന്റെ നീലാകശത്ത് കവിതകൾ കുറിച്ചിട്ട ഏപ്രിൽ മെയ് മാസങ്ങൾ വിരഹത്തിന്റേതുകൂടിയായിരുന്നു., നനാവാർന്ന സ്വപ്പ്നങ്ങളും വിരഹവും കണ്ണീരും ഒന്നായ് ചേർന്നു വീശുന്ന ഇളം കറ്റിന്റെ വിഷദഭാവങ്ങൾ അയളെ വീണ്ടും വീണ്ടും സ്പർശിച്ചു.....
മദർ തരേസ്സ ഒരു കൊച്ചുകുട്ടിയുടെ തലയിൽ കൈവെച്ചനുഗ്രഹിക്കുന്ന പടം ബസ്സിന്റെ മുൻഭാഗത്ത് തൂക്കിയിട്ടിരിക്കുന്നതയൾ കണ്ടു,ബസ്സിന്റെ മുൻസീ റ്റുകളൊന്നിൽ ഇരുന്നിരുന്ന ഒരാൾ തന്റെ കൊച്ചുകുഞ്ഞിനെ മറൊടുചേർത്തണച്ചുകൊണ്ടു കരച്ചിൽ നിർത്താൻ ശ്രമിക്കുന്നതയൾ കണ്ടു,പക്ഷെ അ കുഞു കരച്ചില് നിർത്തുന്നില്ലാ ,ആ കുഞ്ഞിന്റെ നീട്ടിപിടിച്ചിരിക്കുന്ന കൊച്ചു കൈയ്കൾ എന്തിനോവെണ്ടി പരതുന്നതുപൊലെയാണയൾക്കു തൊന്നിയതു, ബല്യത്തിലെ അമ്മയെ നഷ്ട്ടപെട്ട ഒരു കൊച്ചു കൂട്ടുകരിയുടെ നിശ്ശബ്ധമായ തേങ്ങലുകൾ അയളുടെ ഹ്രദയത്തിന്റെ കൊണുകളിലൊന്നിൽ ഓടിയെത്തി,പലപ്പൊഴും തന്റെ അമ്മയ കണുവാൻ കൂടിയായിരുന്നു, അവൾ തന്റെ വീട്ടിലെക്കു ഓടിയെത്തിയിരുന്നത് എന്നു അയാൾ ഓർത്തെ ടുത്തു.വളർന്നപ്പൊഴും പല കര്യങ്ങളിലും തന്റെ അമ്മയുടെ സാമീപ്യം അവൾ വല്ലാതെ അഗ്രഹിച്ചിരുന്നു.'പരിശുദ്ധ്കന്യകാമറിയത്തിന്റെ മുഖച്ചായയുള്ളാ ആ പെണ്‍കുട്ടി' എന്നായിരുന്നു അമ്മയവളെ പലപ്പൊഴും വിശെഷിപ്പിച്ചിരുന്നതു.
വഴിയരികിലെ കാഴ്ച്ചകൊളൊന്നിൽ പൂത്തുലഞ്ഞു നില്ക്കുന്നൊരു മാവു കണ്ടു,ബൊഗേൻ വില്ലകൾ കൊണ്ടു നിറഞ്ഞ നമ്മുടെ ആ സ്കൂൾ കൊംബൌണ്ട് ,നമുക്കേറ്റവും പ്രിയപ്പെട്ട ആ ക്ളാസ് റൂം, അതിന്റെ മുറ്റത്തും ഇതുപോലൊരു മാവുണ്ടയിരുന്നു."ഓ, റോസ് നിന്റെ ഓര്മകളിൽ അതൊക്കെ ഇപ്പൊഴുമുണ്ടോ..?" അയൾ ചൊദിക്കാനാഗ്രഹിച്ചു...,അമേരികൻ ജിംനാസ്റ്റിക് ടീമിലെ യുവസുന്ദരിമാരേക്കാൾ തിളക്കമുള്ളവയാണു നിന്റെ കണ്ണുകൾ എന്നു വിശഷിപ്പിച്ചു സിസ്റ്റെർ എൽസാ സെബസ്റ്റിനെ നിനക്കൊർമ്മയില്ലേ,നമ്മുടെ സ്വന്തം എൽസിസ്റ്ററെ.?,തൂവെള്ള വസ്ത്രമണിഞു കൈകൾ കൂപ്പിപിടിച്ചു എൽസി സ്റ്റൊറോടേപ്പം അദ്യകുർബ്ബാനാസ്വീകരണത്തിനു നീൽക്കുബോൾ നീയുമുണ്ടായിരുന്നില്ലേ എന്റെ തൊട്ടു പുറകിൽ …. എറണാകുളം സെന്റ് മെരീസ് ദെവലയത്തിലെ അന്നത്തെ ആ ദിവസം നമുക്കിരുവർക്കും വിസ്മരിക്കാനവാത്തതായിരുന്നില്ലേ...,പൂത്ത മാവിൻ കൊബുകളിൽ നിന്നു വീണ തളിരിലകൾ അയളെ ചെറുതായോന്ന് വേദനിപ്പിച്ചു ....,ഏതൊ ഒരു മോഹഭംഗത്തിന്റെ ബാക്കിപത്രം പോലെ ദേശടനക്കിളികൾ പറന്നകലുന്നതയാൾ കണ്ടു..,അങ്ങകലെ ഒറ്റായടിപാതക്കപ്പുറം വിജനമയ ഒരു താടകം അയാൾ കണ്ടിരുന്നു,നഷ്ട്ടങ്ങളുടെ ആഴങ്ങളിലേക്കു താഴ്ന്നുപൊകുന്ന സുര്യനു തന്റെ ഹ്രിദയത്തുടിപ്പുകൾ ഏറ്റുവാങ്ങാൻ കഴിയുന്നുണ്ടെന്നയാൾക്ക് തോന്നി,റൊസെ മെരിയുടെ നിർത്തച്ചുവടുകൾ കണ്ടു കൊണ്ടു, ഇരുന്നിരുന്ന കസേരയിൽ താളം പിടിച്ച പിഷാരടി മാഷിന്റെ കണ്ണുകളിൽ കണ്ട വിസ്മയവും ലാസ്യവും ഇഴചേർന്ന ഭാവം ഇപ്പൊഴും അയളുടെ കണ്മുന്നിൽ തെളിഞ്ഞു വന്നു..,
ഭാവിയിൽ ശുന്യാകശത്തു അവധിക്കാലം അഘോഷിക്കാൻ വേണ്ടി ഇപ്പോഴേ പണം കരുതിവയ്ക്കുന്ന ചില വിദേശികളെക്കുറിച്ചും , ആഫ്രിക്കയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന പുതിയ രോഗത്തെക്കുറിച്ചും, ഒക്കെ ആ പേജില് വാർത്തയുണ്ടായിരുന്നെങ്കിലും അയളുടെ ശ്രദ്ധ മുഴുവൻ ഫോട്ടൊയിലൂടെ തന്നെ നൊക്കി പുഞ്ചിരിക്കുന്ന ആ മുഖത്തേക്കായിരുന്നു.പക്ഷെ അപ്പൊഴും അവളുടെ കണ്ണുകളിൽ മാത്രവാത്സല്യത്തൊടുള്ള വറ്റാത്ത അഗ്രഹം നിറഞ്ഞുനില്ക്കുന്നതായ് അയാൾക്കനുഭവപ്പെട്ടൂ,ഇതുപൊലൊരിക്കൽ അവധിക്കു വന്നപ്പൊൾ അമ്മതന്നെയാണതു പറഞ്ഞതു, അവളുടെ മരണവാർത്ത.....,
സൌഹ്രദങളുടെ തൂവൽ പൊഴിഞ്ഞ, വേർപാടിന്റെ നിമിഷങ്ങളുടെ നനുനനുത്ത സ്പർശനങൾ തന്റെ കൈവിരല്ത്തുബിലെവിടെയോ തലോടിയപോലെ അയാൾക്കനുഭവപ്പെട്ടു, മുസ്ലീംസിന്റെ ബലിതിരുന്നാളിനൊടനുബന്ധിച്ചുള്ള ദിവസങ്ങളായിരുന്നു അതു, പുറകിലെ സീറ്റിലിരുന്ന ഒരാൾ മറ്റൊരാൾ ക്കു, സ്വന്തം കുട്ടിയെ ദൈവത്തിനു ബലി നല്കാൻ തയാറായ ഇബ്രഹിമിന്റെ ത്യാഗത്തേയും മഹമന്സ്ക്കതയേയും കുറിച്ചു സങ്കടത്തോടെ പറഞ്ഞുകൊടുക്കുന്നതയാൾക്കു കേൾക്കാ മായിരുന്നു..വീണ്ടും അ ഫോട്ടൊയിലെക്കു തന്നെ അയാൾ ഉറ്റുനോക്കി,പരസ്പരം ആശംസകൾ പങ്കുവച്ചു പിരിഞ്ഞ ഓട്ടൊഗ്രാഫ് ബുക്കിലെ വരികൾ അയാള്ക്കോർമ്മ വന്നു," പ്രിയപ്പെട്ടവനേ നിനക്കു ശാന്തിയുടെയും സമാധാനത്തിന്റെയും അയിരാമയിരം സംവത്സരങ്ങൾ നേരുന്നു.....ഇനിയും വരാനിരിക്കുന്ന ഓണഘൊഷങ്ങൾക്കും , പള്ളിപ്പെരുന്നാളുകൾക്കും സന്തൊഷം പങ്കിടുവാൻ ഒപ്പമുണ്ടാകുമെന്നു പ്രാർത ഥിക്കുന്നു...."
അയാൾ പുറത്തേക്കുനൊക്കി,വഴിയോരങളിലെ വ്രക്ഷങ്ങളുടെ കൊബുകളിൽ രാപ്പാടികൾ ചേക്കേറാൻ തുടങിയിരിക്കുന്നു, വഴിയരികിൽ ചിലയിടത്തു ഹയാസിന്തു പൂക്കൾ കൂട്ടംകൂട്ടമായി നില്ക്കുന്നതു കാണമായിരുന്നു, ചെമന്ന ചെബവിഴം പോലെ അരുണിമയാർന്ന ഹയാസിന്തു പൂക്കൾ അവള്ക്കു പണ്ടേ ഇഷ്ട്ടമായിരുന്നെന്നയാൾ ഓർത്തെടുത്തു , ഗ്രീക്കു സഹിത്യത്തിലൊരു കഥയുണ്ടു,തെക്കൻ കാറ്റിന്റെ ദേവനായ സെഫിറിസിനു യുവസുന്ദരനും അതികൊമളനുമായ ഭൂമിയിലെ ഹയസിന്ത് എന്ന ചെറുപ്പക്കാരനൊടു തോന്നിയ അസൂയയും പകയും, ഒടുവിൽ ഹയാസിന്തിന്റെ മരണത്തിൽ കലാശിക്കുന്നു,ആ യുവാവിന്റെ രക്തം നിലത്തുവീണിടത്തു നിന്നണെത്രേ ഹയാസിന്തു പൂക്കൾ ഉത്ഭവിച്ചതു..,
അയാൾ ചിന്തിക്കുകയയിരുന്നു,"എന്റെ സുന്ദരിയായ കളിക്കൂട്ടുകാരി എതെങ്കിലും ദേവതമാർ നിന്നെകണ്ണുവെച്ചിരിക്കും അല്ലെങ്കിൽ നിനക്കീ ഗതി വരുമൊ....?"
തന്റെ ജന്മദിനത്തിൽ സമ്മാനമായ് അവള് നല്കിയ ആ ഷാള്, ഒരു കാശ്മീരികലാകരൻ നെയ്തെടുത്ത ചക്രവത്തിമരുടെ കിടക്കയിലെ രത്നക്കബളം പോലെ മനോഹരമയിരുന്നു അതു..,മറ്റൊരിക്കൽ അവള് നല്കിയ മഹാഗണിയുടെ ഹ്രദയരേഖകളുള്ള ആ ചുവന്ന ടീഷർട്ട് , എല്ലാം അമ്മയുടെ പ്രാർഥനാമുറിയിൽ ഭദ്രമായി ഇരിക്കുന്നുണ്ടാകും,....പക്ഷേ... അരുടേയൊ നിശബ്ദ തേങ്ങൽ പോലെ പുറത്തു ചാറ്റൽ മഴ പെയുന്നതയാൾ കണ്ടു, പണ്ടെപ്പോഴൊ കേട്ട മുത്തശ്ശിക്കഥയിലെ നക്ഷത്രക്കണ്ണുള്ള രജകുമാരിയെ കാത്തിരുന്ന രാജകുമരന്റെ കഥ അയളുടെ ഓര്മയിൽ തെളിഞ്ഞു വന്നു. അയാളൊർത്തു, ഒരുപക്ഷെ ഈ മഴ, ഈ മഴ. ആ രാജകുമരിയുടെ തേങ്ങലുകളായിരിക്കുമോ...?
കൈയിലിരിക്കുന്ന പത്രത്തിന്റെ വിവിധ പേജുകളിലായി യുദ്ധത്തിനിടെ മരിച്ചുവീണ പിഞ്ചുകുഞ്ഞുങ്ങളുടെയും നെഞ്ചത്തടിച്ചുകരയുന്ന മാതപിതാക്കളുടെയും ചിത്രങൾ കണ്ടപ്പോൾ അയളുടെ കണ്ണുകൾ ഈറനണിഞു....ഒരു നിമിഷം അയാൾ യുദ്ധക്കൊതിയന്മാരായ ഭരണാധികരികളെ വല്ലാതെ ശപിച്ചു..ജനിമ്രതികൾക്കിടയിലെവിടെയോ കണ്ടുമറന്ന ഞാറ്റുവേലക്കിളികളും ഓർമ്മകളുടെ ശില്പ്പഗോപുരങളും പ്രപഞ്ചവും പ്രവാചകന്മരും, ഒരോരൊ ജന്മങ്ങളും.,മാഞ്ഞുതുടങ്ങിയിരിക്കുന്ന സന്ധ്യയുടെ മന്ദഹാസം പോലെ ചിലക്കുന്ന പക്ഷികളും.., " മിക്കി മൌസിന്റെ കഥകൾ തെരെഞെടുത്തു വയിച്ചിരുന്ന എന്റെ പ്രിയ കൂട്ടുകാരി നീയിപ്പൊഴെവിടെയാണു...?" ഉത്തരം കിട്ടാത്ത ചോദ്യവുമായി അയാൾ ….
No comments:
Post a Comment