Sunday 22 April 2018

Newgen Commedy


മഹാവിഷ്ണുവിൻറെഎല്ലാ അവതാരങ്ങളുമായി ബന്ധപ്പെട്ട കഥകളിലും ഉള്ള ഒരേ ഒരു കഥാപാത്രം ....ഏതാണ് ഈ കഥാപാത്രം ...?
ഉത്തരം : ജാംബവാൻ .....
പുതിയ തലമുറയുടെ ഉത്തരം : കുമ്മനം 


ആധാർ കാർഡും ക്രിസ്മസ് കാർഡും ലിങ്ക് ചെയ്യേണ്ടി വരുമോ.....?

അത് ലിങ്ക് ചെയ്യാനുള്ള യാത്രയിൽ ഏതെങ്കിലും കുടുബം താമസിക്കാൻ സ്ഥലം കിട്ടാതെ
അലഞ്ഞു തിരിഞ്ഞു ..ഒടുവിൽ ..കാലിത്തൊഴുത്തിൽ താമസിക്കേണ്ടി വരുമോ .......?
അവിടെ വെച്ച് ആ കുടുബത്തിലെ ഗർഭിണിയായ സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുമോ .....
കിഴക്കുനിന്നും വന്ന വിശിഷ്ടരായ പ്രതിനിധികൾ ആ കുഞ്ഞിന് സമ്മാനങ്ങൾ നൽകി
അനുഗ്രഹിക്കുമോ ........ഈ വാർത്തകൾ കേട്ട് മന്ത്രിയോടൊപ്പം രാജ്യം മുഴുവനും അസ്വസ്ഥമാകുമോ ...??
ആ കുഞ്ഞിനെ കണ്ടുപിടിക്കാൻ പട്ടാളം തിരിചിൽ നടത്തുമോ .....
ആർക്കെങ്കി ലും എന്തെങ്കിലും മനസ്സിലായോ ......
പക്ഷെ കുറേപേർക്കു, കഴിഞ്ഞകൊല്ലം നവമ്പറിൽ പലതും മനസ്സിലായി രുന്നു ......
ഇനി പതുക്കെ പതുക്കെ പലതും മനസ്സിലാകും😂😂

58 ത് സംസ്ഥാന സ്കൂൾ കലോൽത്സാവം,തൃശൂർ

58 ത്  സംസ്ഥാന സ്കൂൾ കലോൽത്സാവം,തൃശൂർ  


ഓരോ കലോൽസങ്ങളും ഓരോ ഓർമക്കുറിപ്പുകളാണ് .....
ബാല്യം കൗമാരത്തിനും കൗമാരം യൗവനത്തിനും വഴിയൊരുക്കിയ സ്വാപ്നങ്ങളുടെ നിറക്കൂട്ട് പോലെ മനോഹരമായ ഒന്ന് .....
നിറങ്ങൾ നഷ്ട്ടപ്പെട്ട ഒരു ഉത്സാവസന്ധ്യയുടെ നൊമ്പരങ്ങളെ ഹൃദയത്തിലേറ്റിയ ഒരുകൂട്ടം കലാകാരന്മാരുടെ
ചാരുതയാർന്ന പ്രകടനങ്ങളുടെ ,
പരിശീലനത്തിന്റെ ഇടവേളകളിൽ പങ്കിട്ട നിഷ്കളങ്കമായ സൗഹൃദങ്ങളുടെ ....
ഓടുവിൽ കായ് വീശി യാത്രാപറഞ്ഞ നവരസങ്ങളുടെ .....പിന്നെ ..പിന്നെ ....
ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ ഒളിപ്പിച്ചു വെച്ച ആരാധനായുടെ ......
ഇടവഴികളിൽ എവിടെയോ ഈറനണിഞ്ഞ നൊമ്പരങ്ങളുടെ .......
തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ