Wednesday 1 May 2019

ഇലക്‌ഷൻ ചിന്തകൾ 2019

കാലമിനിയും വരും... വിഷു വരും ഈസ്റെർ വരും തെരഞ്ഞെടുപ്പു വരും റിസൾട് വരും സത്യപ്രതിജ്ഞ വരും.....പക്ഷെ നമ്മൾ നമ്മളായി ഇവിടെ അവശേഷിക്കുന്നു എന്നതാണ് സത്യം...


ഇനി പി.എസ്.സി പരീക്ഷക്കുള്ള ചോദ്യം ഇങ്ങനെയായിരിക്കും :: കേരളത്തിലെ അമേഠി എന്നറിയപ്പെടുന്ന ജില്ല?

പുതിയ കോമഡി വല്ലതും ഉണ്ടെങ്കിൽ പറയണം...... ബോബനും മോളിയും നിർത്തിയശേഷം വേറെ നല്ല കോമഡി ഒന്നും കണ്ടില്ല......(കോമഡിയമ്മാവൻ പറഞ്ഞിരുന്നലോ തിരഞ്ഞെടുപ്പ് പത്രികയൊക്കെ കൊമേഡിയനാണെന്ന് )


സെൻട്രൽ ഗവണ്മെന്റ് ജോലി വളരെ സുരക്ഷിതാമായിരുനു പണ്ട്.... ഇപ്പോൾ ഇതാ bsnl ലീന്നു 54000 പേരെ പുറത്താക്കാൻ പോകുന്നു.... ജിയോ വളർന്നു, bsnl തകർന്നു.... ഇനി അങ്ങനെ പലതും തകരും.... നമ്മുടെ നാട്ടിലെ സർക്കാർ ജീവനക്കാരും ഇത് കുറിച്ചിട്ടോ..... ആരും അത്ര സുരക്ഷിതരല്ല... മേരേ പ്യാരേ ദേശവാസിയോം


ഇത്രയും നേതാക്കൾ കേരളത്തിൽ ഉള്ളപ്പോൾ ഖജനാവ് കാലിയാക്കി M L A മാർ മൽസരിക്കേണ്ട ആവശ്യം ഉണ്ടോ. എത് പാർട്ടി യായാലും ആലോചിക്കണം.കടം കയറി കർഷകർ ആത്മഹത്യ ചെയ്യുന്ന നാട്ടിൽ ആണ് ഇത്തരം കാര്യങ്ങൾ എന്നും നമ്മുടെ രാഷ്ട്രീയ പാർട്ടി കൾ ആലോചിക്കണം...
ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ചെലവ് അവരിൽ നിന്നോ പാർട്ടിയിൽ നിന്നോ ഈടാക്കണം.

രണ്ടു കയ്യിലുമായി 3 കല്ലുകൾ,...
ഒരു KSRTC bus, ഒരു തട്ടുകട, ഒരു സ്റ്റേഷനറിക്കട,ഒരു കാർ, ഒരു ഹോട്ടൽ .....
ആദ്യം ഏത്നു ഇട്ടു എറിയണം.....
അപ്പൊ എങ്ങനെ ഈ മൂന്നു കല്ലുകൊണ്ട് ഇതെല്ലാം തല്ലിപ്പൊട്ടിക്കും... ചലഞ്ചു.???
കേരളത്തിന്റെ തെരുവുകളിൽ ഇപ്പൊ ഈ കൺഫ്യൂഷൻ ഭയങ്കര കൂടുതലാ....
എല്ലാം പൊതുമുതൽ അല്ലെ പുരകത്തുമ്പോൾ വാഴവെട്ടാൻ എന്ത് രസം



കുറെ മത്സ്യതൊഴിലാളികാൾ അന്ന് ഓടി നടന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നല്ലോ.. അവർക്കു വല്ലതും കൊടുക്കുമോ ആരെങ്കിലും.....???
വല്യ കൊളാണ്ടർ : അവർക്ക് ഹൃദയത്തിൽ നിറഞ്ഞ നന്ദി.... ആയിരം നന്ദി.... ഈ നന്ദി കൊണ്ട് പോയി പുഴുങ്ങിയാൽ അവരുടെ കേടായ വള്ളങ്ങൾ നന്നാക്കാം.... പരിക്ക് പറ്റിയവരെ ചികിത്സി ക്കാം


ടീച്ചർ എന്നാ വാക്കിന് എന്തോ ഒരു ശുദ്ധി നഷ്ട്ടപ്പട്ടിരിക്കുന്നു...... കോപ്പിയടിക്കുന്ന ടീച്ചർ, വിഷകലടീച്ചർ, സ്റ്റുഡന്റിനോടൊപ്പം ഒളിച്ചോടിപ്പോയ ടീച്ചർ..... ഇതൊന്നും റാഡിക്കളായ മാറ്റമല്ല എന്നുകരുതി ആശ്വസിക്കാം.....

2018 ൽ ഒരേ ഒരു  അനുപമ തന്നെ താരം ..... 
ബിഷപ്, ശബരിമല,അശുദ്ധി,താരസങ്കടന,WCC ,ഒടിയൻ,മതിൽ,..... അങ്ങനെ എന്തൊക്കെ.... ഇതിനിടയിൽ ഒറിജിനൽ പവനായി ശവമായി......ഇനി 2019 എന്താകുമോ എന്തോ...????

No comments:

Post a Comment