Wednesday 23 November 2016

ആ വലിയ സത്യം

വാടസപ്പ് ഗ്രൂപ്പിലെ  ഒരു വലിയ ബുദ്ധിജീവി (ബുജി)  യാണ്‌    ആ വലിയ സത്യം വെളിപ്പെടുത്തിയത് .....

അതിങ്ങനെ ആയിരുന്നു....."വാടസപ്പിലും ഫേസ്ബുക്കിലും കുത്തിയിരിക്കാതെ പോയി,  വീടിനോ നാടിനോ ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്യടോ എന്ന്....."

ആലോചിച്ചപ്പോള്‍ അത്  വളരെ ശരിയാണെന്ന് തോന്നി....

അങ്ങനെ  ഞാന്‍ ഒരു നല്ലകാര്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു.........ഇതേ സമയം ഈ ഗ്രൂപ്പിലെ ഒരു പെണ്‍കുട്ടിയുടെ കമന്‍റെ ഇങ്ങനെ യായിരുന്നു  " മരം നാട്ടാലോ, പക്ഷേ നടുച്ച്ചക്ക് വേണ്ട....കരിഞ്ഞു പോകും....കുറച്ചു കഴിഞ്ഞിട്ട് നാട്ടിലിറങ്ങി മരം വയ്ക്കാം ,മതിയോ ചേട്ടോ എന്ന്..."

ബുജി പ്രതികരിച്ചു കണ്ടില്ല .......ഇതിനിടയ്ക്ക് വേറൊരുത്തന്‍ ...."കുറച്ചു തെരുവുപട്ടികളെ പിടിച്ചു  തല്ലിക്കൊന്നലോ.....പിന്നെ മൃഗസ്നേഹികള്‍ വെറുതെ വിടില്ല...അതുകൊണ്ട് ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല"

ബുജി പിന്നെയും പ്രതികരിച്ചു കണ്ടില്ല.............ഞാന്‍ പക്ഷെ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചു...ഞങ്ങള്‍ താമസിക്കുന്ന ഹോസ്റലില്‍ പ്രത്യേകിച്ചു ഒരു പണിക്കും പോകാതെ
കഷട്ടാപ്പെടുന്ന ഒരുത്തനുണ്ട്....ആവനെ ഒന്ന് സഹായിചാലോ എന്ന് തോന്നി...ചോദിച്ചപോള്‍ ആവന്‍ പറഞ്ഞു ..".കുറെ ലോട്ടറി എടുത്തിട്ടുണ്ട്...ഇന്ന് വൈകുന്നേരം ലോട്ടറി അടിക്കും
പിന്നെ പണം കിട്ടും ...അതുകൊണ്ട് പ്രത്യേകിച്ചു സഹായമൊന്നും വേണ്ട...പിന്നെ പാറ്റുമെങ്കില്‍  ഒരു സിഗരറ്റ് വാങ്ങാന്‍ പത്തു രൂപ  തന്നാല്‍ മതി എന്ന്..."

ഇതിലും ഭേദം വാടസപ്പ് തന്നെ.............ജീവതത്തിന്‍റെ ആ അറ്റം  മുതല്‍ ഈ അറ്റം വരെ ഉള്ള സുഹൃത്തുക്കളെ കൂട്ടിയോജിപ്പിക്കുന്ന ഒരു ബ്രിഡ് ജ്  (പാലം) ആയി പ്രവര്‍ത്തിക്കുന്ന
ഫേസ്ബുക്കിനെ അങ്ങനെ മറക്കാനും പറ്റില്ല.......

പിന്നെ നാടിനു ഗുണമുള്ള എന്തെങ്കിലും കാര്യം.... എന്നു പറഞ്ഞാല്‍ അത് ചെയ്യുന്ന കുറെ പേരുണ്ട്..........വഴിമുടക്കി സമരം ചെയ്യാനും ബന്ദും ഹര്‍ത്താലും നടത്തുന്നതും
നാടിനു ഗുണമുള്ള കാര്യമല്ല......പക്ഷെ അതൊക്കെ ചെയ്യുന്നാരെയാണ് സാധാരണ ഇവിടെ സാമൂഹ്യ പ്രാര്‍ത്തകര്‍  എന്ന് പറയുന്നത്.....

പക്ഷെ അതൊന്നും ചെയ്യാതെ നല്ല രീതിയല്‍  സാമൂഹ്യ പ്രാര്‍ത്തനം നടത്തുന്ന കുറെ പേരുണ്ട്.........ഉദാഹരണത്തിനു..... കുറെ പാങ്ങള്‍ക്ക്
ഉച്ചഭക്ഷണം ഫ്രീയായി നല്‍കുന്ന ഒരാളെ കുറിച്ച്  നമ്മള്‍ കേട്ടതും ഫേസ്ബുക്   വഴിയാണ്.........സോഷ്യല്‍ മീഡിയയില്‍ കൂടി നമ്മള്‍  തിരുവനന്തപുര ത്തുള്ള
  ' ജ്വാല ' എന്നാ സംഘടനയെ ക്കുറിച്ചും അത് നടത്തുന്ന അശ്വതിയെ ക്കുറിച്ചും അറിഞ്ഞത്....
...ഞാനത് ഷെയര്‍ ചെയ്തത് കൊണ്ട് ഫെസ്ബൂകിലെ  കുറെപെര്‍ക്കു  അത് പകര്‍ന്നു കൊടുക്കുവാന്‍ പറ്റി..... അതുപോലെ   എത്ര   കാര്യങ്ങള്‍.........ഒരു കണക്കിനു നോക്കിയാല്‍ അതും ഒരു   ഗുണമുള്ള  കാര്യം  തന്നെ.....

ഇതിനിടയ്ക്ക് നമ്മുടെ ബുജി പ്രതികരിച്ചു......"എടാ എടാ തൊട്ടതിനും പിടിച്ചതിനുമൊക്കെ മെസെജയാക്കുന്ന   നിന്‍റെ യൊക്കെ  ശല്യം കാരണമാണ്   ആ വലിയ സത്യം വെളിപ്പെടുത്തിയത് .....
വീണ്ടും അതുതന്നെ പറയുന്നു  "വാടസപ്പിലും ഫേസ്ബുക്കിലും കുത്തിയിരിക്കാതെ പോയി,  വീടിനോ നാടിനോ ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്യടോ ...."

അപ്പൊ വേറൊരുത്തന്‍..."ഞാന്‍ മൊബൈലും കുത്തിപ്പിടിച്ചിരുന്നാ എന്നെക്കൊണ്ട് വേറെ ശല്യമോന്നും വീട്ടിലും നാട്ടിലും ഉണ്ടാകില്ല ,എന്ന് പലരും പറയാറുണ്ട് ചേട്ടാ...അതുകൊണ്ട് ഞാന്‍ ഇതില്‍  കയറി
ഇങ്ങനെ കുത്തിയിരിക്കുന്നത എല്ലാവര്‍ക്കും നല്ലത്    "

http://aakashaneelima.blogspot.in

No comments:

Post a Comment