Wednesday 23 November 2016

Back to the collage....

സച്ചിന്റെ ഡ്രൈവുകള്‍ ,ഇന്ത്യയുടെ  ആണവനയം,          റിക്കിമാര്‍ട്ടിന്‍റെ  പാട്ട്, വിദ്യാര്‍ഥികളുടെ അവകാശങ്ങളെ ചോദ്യം ചെയ്ത ബസ് കണ്ടകടരുടെ അഹങ്കാരം...  തുടങ്ങിയ എണ്ണാമറ്റ വിഷയങ്ങളില്‍ കൂലംകുഷമായ ചര്‍ച്ചകള്‍ നടത്തിയ ഒഴിവുല്ലസവേളകള്‍ ,ആദ്യത്തെ പുക ആസ്വദിച്ച വരാന്തകള്‍ ,ആദ്യപ്രണയം പോട്ടിമുളച്ച ബോഗേന്‍ വില്ലകള്‍,ഇടവഴികളില്‍ നിന്നു ചിരിച്ചുകൊണ്ടു മാഞ്ഞുപോയ സുഖമുള്ളകാറ്റ്...."എല്ലാം എവിടെനിന്നോ തിരിച്ചുവിളിക്കുന്നത് പോലെ .......

ഇന്റർനെറ്റ്‌  എന്നാ  ഏതോ  ഒരു  ഭീകരൻ  ശക്തിപ്രാപിക്കുവാൻ തുടങ്ങുന്നതിനെക്കുരിച്ചുള്ള ആശങ്കകൾ , പെണ്‍കുട്ടികൾ  ജീന്സിടുന്നതിനെക്കുറിച്ച് നെറ്റിചുളിച്ച് ചുളിച്ച്നെറ്റിക്ക്  വളരെയധികം  ചുളിവുകൾ  വന്നുതുടങ്ങിയ സദാചാരവാദികൾ  , ബിയർ  ബോട്ടിലുകൾക്ക്  ഇന്നത്തേതിന്റെ  പകുതിമാത്രം  വില ,തമിഴ് സിനിമയിൽ ഏതോ  ഒരു റെഹ് മാൻ  കയറി വിലസുന്നുണ്ട് ,ഇയാൾ  ശരിക്കും ഭയങ്കരനാണോ എന്നതിനെക്കുറി ചുള്ളാ ചർച്ചകൾ ......" എല്ലാം ആ കാലത്തിന്റെ പ്രേത്യേകതകളായിരുന്നു

 ...ഇടയ്ക്ക് ഒരുപറ്റം കുട്ടികൾ കണ്മുന്നിലൂടെ നടന്നുപോയി , തുള്ളിക്കളിച്  കലപില കൂട്ടി അവർ നടന്നുപോകുന്നതും നോക്കി അവർ രണ്ടുപേരും ഒരുനിമിഷം നിന്നു.......ആ  കൂട്ടത്തിൽ ആണ്കുട്ടികളും പെണ്കുട്ടികളും ഉണ്ട് ..... "ഭൂമിയ്ലെ  സ്വർഗം അസ്വദിക്കുന്നതിൽനിന്നും ഞങ്ങളെ  തടയാൻ ആർക്കും  പറ്റില്ല എന്നാ അഹങ്കാരമോ നിഷ്കളങ്കതയൊ ആ  മുഖങ്ങളിൽ കാണാം,

Back to the old campus...... Read the full story....
...http://aakashaneelima.blogspot.in/2014/12/blog-post_21.html?m=1
.

No comments:

Post a Comment