Tuesday 31 May 2016

ഒരു കൊച്ചു കച്ചവടക്കാരി

[TAKEN FROM FACEBOOK]




ഇത് 12 വയസ്സുള്ള ഒരു കൊച്ചു കച്ചവടക്കാരി. ആഗ്രയിലെ ഫത്തേപൂർ സിക്രിയുടെ മുന്നിൽ കിലുക്ക്(കളിപ്പാട്ടം) വിൽകുന്നു.
ഞാൻ അവളോട്‌ ചോദിച്ചു
" നിനക്ക് ഭാവിയിൽ ആരാവണം…?"
അവൾ പറഞ്ഞു "എനിക്ക് മദ്രാസി അറിയുന്ന ആളാവണം"(മദ്രാസി എന്ന് അവൾ ഉദ്ദേശിച്ചത് മലയാളമാണ് )"അതെന്തിനാ മദ്രാസി(മലയാളം) അറിയുന്നത് …?""ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് മദ്രാസികളാണ്. എനിക്ക് മദ്രാസി അറിഞ്ഞാൽ അതേ ഭാഷയിൽ എനിക്ക് ഇവിടത്തെ ചരിത്രവും മറ്റും പറഞ്ഞു കൊടുക്കാൻ പറ്റും. അങ്ങനെ എനിക്ക് വലിയ ഒരു ഗൈഡ് ആവാം. മദ്രാസികൾ കുറെ പണവും തരും പിന്നെ അവർ നല്ല സ്നേഹമുള്ളവരാണ്."ഞാൻ ചിരിച്ചു. അവൾ ചോദിച്ചു "ക്യാ ആപ് മദ്രാസി ഹെ" "ഹാ"അപ്പോൾ അവൾ ചോദിച്ചു "മലയാളത്തിൽ 'ദസ് കോ ഏക് ഭീസ് കോ ദോ' ഇത് എങ്ങനാ പറയാ എന്ന്""പത്തു രൂപക്ക് ഒന്ന് ഇരുപത് രൂപക്ക് രണ്ടെണ്ണം" " പത്തു രൂപക്ക് ഒൻന് ഇരുപത്തു രൂപക്ക് രണ്ടണം" അവൾ പറഞ്ഞ് ഒപ്പിച്ചു എന്നിട്ട് ചിരിച്ചു.
ഞാൻ ഇത് പറയാൻ കാരണം ഇത് പോലെ പലരും പല സ്ഥലങ്ങളിലും ഒരുപാട് നമുക്ക് കാണാം കഴിയും. നമ്മൾ ഇത്തരം ആളുകളെ മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിക്കണം. കാരണം അവർ ഓരോ മലയാളികളെയും നല്ല സഞ്ചാരികളായാണ് കാണുന്നത്. സഞ്ചാരി എന്ന നിലയിൽ അത് നില നിർത്തേണ്ടത് നമ്മുടെ കടമയാണ്.
ഓരോ സഞ്ചാരികളും ഇത് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.

No comments:

Post a Comment