Sunday 31 January 2016

പ്രേമം


2015 ഇറങ്ങിയ "പ്രേമം" എന്ന സിനിമ മലയാളസിനിമാചരിത്രത്തിലെ തന്നെ അത്ഭുധകരമായ ഒരു ദിവ്യാനുഭൂതിയായി മാറി...ബാല്യകൌമാര യൌവ്വനങ്ങളെ ഇതുപോലെ കോരിത്തരിപ്പിച്ച്ച്ച മറ്റൊരു ഫിലം ഈ അടുത്ത കലോത്തോന്നും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല........സിനിമതിയറ്റ്റുകളില്‍ അധികമാരും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നു വീണ്ടും മലയാള സിനിമയ്ക്ക് ഒരു പുനര്‍ജ്ജന്മം നല്‍കി ...,സിനിമതിയറ്റ്റുകളെ ജനസമുദ്രമാക്കിയ സിനിമ.....യൌവ്വനത്തിന്‍റെ പ്രസരിപ്പിനെ ഉത്സവമാക്കിയ സിനിമാ ..... 




ഇതിലെ എല്ലാ കഥാപാത്രങ്ങളും വന്‍ സംഭവമായപ്പോള്‍..കൊള്ളാജ് കുട്ടികള്‍ ഈ സിനിമയിലെ  കഥാപാത്രങ്ങളെ അനുകരിക്കാന്‍ മത്സരിച്ചപ്പോള്‍....മലയാള സിനിമയില്‍ വീണ്ടും യൌവ്വനത്ത്തിന്‍റെ വികാരങ്ങള്‍ പരിപോഷിക്കപ്പെട്ടു...പ്രണയിനികളുടെ ചുടുനിശ്വാസങ്ങള്‍ക്ക് , കാവല്‍ നിന്ന  ദേശടാനിക്കിളികള്‍ പിന്നെയും പിന്നെയും വിരുന്നു വന്നു.....  




ആലുവാപ്പുഴയുടെ ഓളങ്ങളില്‍ കാത്തുസൂക്ഷിച്ച പ്രണയനൊമ്പരങ്ങളും, പലപലവട്ടം മനസ്സില്‍ ചൂളമടിച്ച വികാരങ്ങളും, ചായക്കടയിലെ കുളക്കൊഴികളോടു മത്സരിച്ചു   നേടി എന്നു മനസ്സ് അവകാശപ്പെടുന്ന സുഖങ്ങളും,   എല്ലാം വെറും കൌമാരചാപല്ല്യങ്ങളാണെന്നു ഓര്‍മ്മപ്പെടുത്തി ജോര്‍ജ് ന്‍റെ  ജീവിതം അതിന്‍റെ വഴിക്ക് പോയി.....
ഒരു ചെറുപ്പക്കാരന്‍ ഉപരിപഠനത്തിനുവേണ്ടി മറ്റൊരു നാട്ടിലെ കോളെജിലേക്ക് പോയാല്‍ പിന്നെ ഈ നാട്ടിലെ പെണ്‍കുട്ടികള്‍ക്കു അവന്‍റെ ശല്യമുണ്ടാവില്ലാ....എന്നപോലെ ജോര്‍ജ് ഡിഗ്രിക്ക് പഠിക്കാന്‍ പോയി.... അങ്ങകലെയുള്ള കോളെജിലേക്ക് ,   ഒപ്പം സന്തതസഹാചാരികളായാ കൂട്ടുകാരും....


വിമല്‍ സാറിന്‍റെ ബോറന്‍ ക്ലാസ്സുകള്‍ സഹിച്ചിരിക്കാനും,പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ റാഗ് ചെയ്യാനും, ഡാന്‍സ്  മാഷിനെ തല്ലിയോടിക്കാനും, ഒഴിവുസമയങ്ങളില്‍ കോളെജിലേ  പ്യുണ്‍ നു  "മാതാ പിതാ ഗുരു ദൈവ്വം"  എന്ന സന്ദേശം പകര്‍ന്നു നല്‍കാനും ,,.... ഒക്കെ  കഴിവുള്ള അസാധാരണമായ വ്യക്ത്തിത്ത്വമുള്ള  ഒരു തടിക്കാരനായ് ജോര്‍ജ്  മാറി....



 പിന്നിട്ട വസാന്തോത്സവങ്ങള്‍ക്കൊടുവില്‍, അവസാനവര്‍ഷത്തെ അതിമധുരം നുകരാന്‍ കോളെജിലെത്തിയ ആ ദിവസം ....ആഴകില്‍ തീര്‍ത്തൊരു ശിലയഴകുപോലെ മലര്‍ മിസ്സിന്റെ സാമീപ്യം അയാളെവീണ്ടും പ്രണയലോലനാക്കി....കേരളാസാരിയില്‍ നിന്നെ കണ്ട അഴകാര്‍ന്ന നിമിഷത്തിനു വേണ്ടിയായിരുന്നൂവോ ഞാന്‍ കാത്തിരുന്നത്...?...കൈകോര്‍ത്ത് നടന്നു ഹൃദയം കൈമാറാന്‍ ശ്രമിച്ച യൌവനത്തിന്‍റെ ചാരുതനിന്‍ കവിളിണകളില്‍ പ്രണയബിന്ദുക്കളായ്  പ്രതിഫലിക്കുന്നുവോ....പക്ഷെ മലര്‍ മിസ്സും ജോര്‍ജ് നെ മറന്നു തിരിച്ചുപോയി......


ഒരുപാടോരുപാടു സൌഹൃദങ്ങള്‍ തൂവല്‍ പോഴിച്ചതും ഒരുപാടുതവണ ഹീറോയിസ്സം പ്രകടിപ്പിച്ചതുമായ കോളെജ് ഓഡിറ്റോറിയാത്തിന്‍റെ വാതി  ലിലൂടെ അവസാനമായി പുറത്തേക്ക് കടക്കുമ്പോള്‍ വിടപറയാന്‍ വിതുബുന്ന   ഒരായിരം   മുഖങ്ങള്‍ ക്കിടയില്‍.  , മലര്‍ മിസ്സിന്‍റെ മുഖം ഉണ്ടോയെന്നു ഒരിക്കല്‍ കൂടി ജോര്‍ജ് തിരിഞ്ഞു നോക്കി....നനഞ്ഞ കണ്ണുകളോടെ ,യാത്രമോഴികളോടെ   കൈവീശിയ   ആയിരമായിരം കൂട്ടുകാരും..., അലിഞ്ഞിലഞ്ഞില്ലാതായ പകലിന്‍റെ ഹൃദയനൊമ്പരങ്ങളും ഏറ്റുവാങ്ങി അയാള്‍ കോളെജിനു പുറത്തെകിറങ്ങി 



.. ഒരുപിടി നൊമ്പാരങ്ങള്‍  അവശേഷിപ്പിച്ചു   കടന്നു പോയ പഴയൊരു പൈങ്കിളിക്കാഥാ പോലെ പിന്നെയും പിന്നെയും ആ.. മനസ്സിലെ വിങ്ങലായ് മലര്‍ മിസ്സിന്‍റെ ക്ലാസ്സുകള്‍....പഴയ മുഖങ്ങള്‍ ....



എല്ലാം മറന്നു കുഴപ്പമില്ലാതൊരു ജോലിയും ചെയ്തത് ജീവിക്കുബോള്‍  വീണ്ടും വരുന്നു ഒരുത്തി...കേക്ക് വേണം ,ഷര്‍ട്ട് എടുത്തു തരണം,അതുവേണം, ഇതു വേണം എന്നൊക്കെ പറഞ്ഞു കൊണ്ടു...പോരാത്തതിന് ആദ്യ പ്രണയകഥയിലെ നായികയുടെ അനിയത്തിയും....ഇതെല്ലാം കണ്ട കൂട്ടുകാരന്‍ ജോര്‍ജ്ന്‍റെ കഥ വച്ചു ഒരു പാട്ടു തന്നെ ഉണ്ടാക്കിയെടുത്തു..."അവളു വേണ്ട്രാ,ഇവളു വേണ്ട്രാ..ഈ കാണുന്ന അവുള് മാരെല്ലാം........" എന്നു തുടങ്ങി "പത്ത് പൈസേയടെ വെളിവ്  പോലും  അവനു വന്നീട്ടില്ല...".....എല്ലാം ജോ ര്‍ജ്ന്‍റെ കഥയില്‍ നിന്നു മാത്രം ഉണ്ടാക്കിയത് .....

 ...ഒടുവില്‍ ....അവസാനം വന്ന അവളെത്തന്നെ കെട്ടി പടം അങ്ങനെ അവസാനിപ്പിച്ചു......




65 വയസ്സുകാരന്‍ നടന്‍റെ 20 വയസ്സുകാരി  നടിയുമായുള്ള പ്രണയം വരെ  കാണേണ്ടി വരുന്ന സിനിമാപ്രേമികള്‍ക്ക്  പുതിയൊരു പ്രണയാനുഭവം നല്‍കിയ സിനിമ...


നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷവും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആസ്വദിച്ചു കാണാന്‍ പറ്റിയ മികച്ച ഫിലം.....


No comments:

Post a Comment