Tuesday 20 October 2015

TECHNOPARK






























ഇരുപത്തി അഞ്ചു വര്‍ഷം തികയുന്ന ടെക്നൊപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും

 

1980കളില്‍ കേരളത്തില്‍ നിലനിന്നുരുന്ന രൂക്ഷമായ തൊഴിലില്ലായ്മക്കു ശക്തമായ് ഒരു പരിഹാരം എന്ന നിലയ്ക്ക് സ്ഥാപിക്കപ്പെട്ട,നമ്മുടെ ചെറുപ്പക്കാരുടെ സ്വപ്പ്നങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ട് നല്‍കിയ മഹത്തായ ഒരു സംരംഭമാണ് തിരുവനന്തപുരം ടെക്നോപാര്‍ക്ക്.   ലോക ഐടി മാപ്പിൽ  തിരുവനന്തപുരം എന്ന പേര് കുറിച്ചുകൊണ്ടു  ടെക്നോപാർക്ക്  തലസ്ഥാനനഗരിക്കു പുതിയൊരു ഐഡന്റിറ്റി കൊടുത്തു.ഒമ്പത്-മുതല്‍-അഞ്ച് വരെയുള്ള ഓഫീസ്  വ്യവസ്ഥ എന്ന സ്ഥിരം സങ്കല്‍പ്പത്തെ തകര്‍ത്തുകൊണ്ട്  കാര്യക്ഷമതയും ലക്ഷ്യപ്രാപ്തിയും ആധാരമാക്കിയുള്ള ഒരു പുതിയ ജോലിസംസ്കാരം ഇവിടെ സ്ഥാപിക്കപ്പെട്ടത് ടെക്നോപാര്‍ക്കിന്റെ വരവോടെയാണ്.കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം എന്നു തെളിയിച്ചതും,വിദേശ,ആഭ്യന്തര നിക്ഷേപകരും സംരംഭകരുമായ  ധാരാളം കബനികളെ കൊണ്ടുവന്നതും ടെക്നോപാര്‍ക്കിന്‍റെ നേട്ടമാണ്.സംസ്ഥാനത്ത്  ഇനിയും  ഇത്തരം പാര്‍ക്കുകളും വ്യവസായങ്ങളും  സ്ഥാപിക്കുന്നതിനുള്ള  ശക്തമായ ആത്മവിശ്വാസം നൽകിയതും  കേരളത്തിന്‍റെ  സമഗ്ര വികസനത്തിന് അസാമാന്യമായ മൂലധനമായി മാറി എന്നുള്ളതും ടെക്നോപാര്‍ക്കിന്‍റെ ട്രേഡ്മാർക്ക്  തന്നെ.ആദിയിൽ വെറും അഞ്ച് കമ്പനികളിൽ നിന്ന് തുടങ്ങി,  25 വർഷം പിന്നിടുബോള്‍  മള്‍ടി നാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെ 330 കമ്പനികൾക്ക്  ഇന്ന് ടെക്നോപാർക്ക് വാസസ്ഥലമാണ്.അടുത്ത 25 വർഷത്തിനുള്ളിൽ ടെക്നോപാർക്ക്  കൈവരിക്കാന്‍ പോകുന്ന വന്‍ വളർച്ചയെക്കുറിച്ച് യാതൊരു ശങ്കകളുമില്ലാതെ  നമുക്ക് പ്രവചിക്കവുന്നതെയുള്ളൂ.കൂടാതെ ഉയർന്ന ശമ്പളം, നേതൃത്വ വേഷങ്ങൾ, സംരംഭകത്വവും യുവപ്രതിഭാകള്‍ക്ക്  നല്‍കുന്ന പ്രോത്സാഹനവും, സ്ത്രീജീവനക്കാർക്ക് പകര്‍ന്നു കൊടുക്കുന്ന ആത്മവിശ്വാസം,  തുടങ്ങിയ കാര്യങ്ങളില്‍ അധ്ഭുതങ്ങളുടെ ഒരു മയാപ്രപഞ്ചം തന്നെ ടെക്നോപാർക്ക് വിരിയിച്ചെടുക്കുന്നു.

ആശങ്കകള്‍

മറ്റേതൊരു മേഖലയിലുംപോലെ ടെക്നോപാര്‍ക്കിലെ ജീവനക്കാരും തങ്ങളുടെ ഭാവിയെക്കുറിച്ച് ഭയാശങ്കകള്‍ ഉള്ളവരാണ്,ജോലിയുടെ സമ്മർദ്ദങ്ങളും ടെക്നോളജി അപ്ഡേറ്റ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും ആമിതമായ ജോലിഭാരം നിമിത്തം നഷ്ടപ്പെടുന്ന ജീവിതത്തിലെ നല്ല നിമ്ഷങ്ങളും എല്ലാം ഇതില്‍ പെടും

 

ജോലിസംബന്ധമായ അരക്ഷിതാവസ്ഥ

ഒരു ശരാശരി സർക്കാർ ജീവനക്കാരനു 60 വർഷം വരെ  വളെരെ ഈസിയായി 

ജോലിചെയ്യം,ഏതെങ്കിലും തരത്തിലുള്ള ജോലി സംബന്ധമായ പ്രശ്നങ്ങളില്‍ അവരെ സംരക്ഷിക്കാൻ തൊഴിലാളി യൂണിയനുകൾ ഉണ്ട്, വിരമിച്ച ശേഷം ആജീവനാന്ത  പെൻഷൻ ഉള്ളത് കാരണം അവരുടെ ജീവിതം സുരക്ഷിതമാണ് ,ജോലിക്കിടയില്‍ അനുഭവപ്പെടുന്ന ചെറിയ സമ്മർദ്ദങ്ങളോഴിച്ചാല്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല,    രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ ഉള്ള ചെറിയ ജോലിസമയവും ,കുടുംബ ബന്ധങ്ങളില്‍ ഇടപെടാന്‍ കിട്ടുന്ന കൂടുതല്‍ സമയവും, അവരുടെ ജോലിയുടെ മേന്മയാണ്. എന്നാൽ രാജ്യത്തെ ഐടി പ്രൊഫഷണലുകൾക്ക് ഈ എല്ലാ ഘടകങ്ങളും  വിപരീതദിശയിലാണ്.നാളെ മുതല്‍ ജോലിക്ക് വരേണ്ട എന്നുപറഞ്ഞാല്‍ അതനുസരിച്ച് യാത്രപറഞ്ഞുപോകുവാന്‍ മാത്രമേ പലര്‍ക്കും കഴിയുള്ളൂ.വര്‍ഷങ്ങള്‍ കഴിഞ്ഞുപോകുന്നതനുസരിച്ചു  എക്സ്പീരിയന്‍സ് കൂടുമെങ്കിലും , ഒരുപാടു ശമ്പളം ഉള്ള  പ്രായം ചെന്നവരെക്കാള്‍ പരിചയസമ്പന്നരായ പുതിയ ആളുകളുമായി കമ്പനിയെ ശക്തിപ്പെടുത്താനാണ് പലമേനേജ് മെന്‍റകള്‍ക്കും താത്പര്യം.പ്രേത്യകിച്ചും 45 വയസ്സ് കഴിഞ്ഞാല്‍ പിന്നെ ഈ പ്രവണത കൂടും.

ടെക്നോളജി അപ്ഡേറ്റ് ചെയ്യപ്പെടുമ്പോള്‍

കമ്പനികൾ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ പാക്കേജുകൾ, ഓരോ വർഷവും അവരുടെ പുതിയ പതിപ്പുകൾ പുറത്തിറക്കും. ചില സാങ്കേതികവിദ്യകൾ പൂർണ്ണമായും വിപണിയിൽ നിന്നും തുടച്ചുകളയപ്പെടും, ഐടി പ്രൊഫഷണലുകൾക്ക് ഈ പരിഷ്കരണങ്ങൾ ഓരോ തവണയും പഠിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അവര്‍ കാലഹരണപ്പെട്ട പഴയ ടെക്നോളജിയിൽ മാത്രമായി ഒതുങ്ങിപ്പോകും.ചില മേഖലകളില്‍ കൂടുതല്‍ വർഷത്തെ വൈദഗ്ധ്യം ഉണ്ടെങ്കിൽ പോലും പുതിയ 

പ്രോജെക്ട്കള്‍ക്കായി, പുതിയ സാങ്കേതികവിദ്യ പഠിക്കാൻ നിർബന്ധിക്കപ്പെട്ടേക്കാം. മറ്റ് ഫീൽഡുകൾക്കൊപ്പം താരതമ്യപ്പെടുത്തുബോള്‍ ഈ തലവേദന ഐടി ഫീല്‍ഡില്‍  സര്‍വ്വസാധാരണമാണ്.

ഔട്ട്‌സോഴ് സിങ്ങിനെതിരെ ഉണ്ടാകുന്ന ലഹളകള്‍

ഇന്ത്യൻ ഐടി വ്യവസായം വളരെയധികം ഉയിര്‍ന്നുവന്നത് അമേരിക്കയടക്കമുള്ള അതിസമ്പന്നരായ വികസിതരാജ്യങ്ങളിൽ നിന്നുള്ള സോഫ്റ്റ്‌വെയര്‍ അനുബന്ധ ജോലികള്‍ ഔട്ട്‌സോഴ് സ് ചെയ്തുകിട്ടിയത കൊണ്ടാണ്, വികസിതരാജ്യങ്ങളിൽ ആഗോള പ്രതിസന്ധിയുടെ ആഘാതത്തെ അഭിമുഖീകാരിൻ അവിടെയുള്ളവര്‍ ഇതിനെതിരെ ശബദമുയര്‍ത്താന്‍  തുടങ്ങിയിരിക്കുന്നതു നമുക്കു വലിയൊരു വെല്ലുവിളിയാണ്, ഇന്ത്യക്കാര്‍ക്ക് നല്‍കാതെ തദേശവാസികള്‍ക്ക് തന്നെ തൊഴിലുകള്‍ നല്‍കണം എന്ന ഇത്തരം രാജ്യങ്ങളിലെ സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് അവിടെ  ജനസമ്മതിയുമുണ്ട്.അടുത്ത കാലത്തായി, പല കർശനമായ വിസ നിയന്ത്രണമാനദണ്ഡങ്ങളും പുതിയ ഫീസ്‌ നിരക്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഉദാഹരണത്തിന്, ഇന്ത്യൻ ടെക്കികളുടെ യു.എസ് വിസ നിഷേധിക്കപ്പെടുന്നതിന്റെ നിരക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരട്ടിയായിട്ടുണ്ട്. തത്ഫലമായി, വിവിധ സ്ഥാപനങ്ങളിലേക്ക് ഐടി ഉദ്യോഗസ്ഥരേ  അയയ്ക്കുന്നത്  ബുദ്ധിമുട്ടുള്ള ചെലവേറിയ  കാര്യാമയി മാറിയിരിക്കുന്നു. 

തൊഴിൽ സമ്മർദ്ദം, ആരോഗ്യ പ്രശ്നങ്ങൾ

എത്തിപ്പിടിക്കുവാന്‍ പറ്റുന്നതിലും അപ്പുറത്തുള്ള അയാസകരമായ ടാർഗറ്റുകൾ,ഡെഡ് ലൈന്‍സ് മുതലായവ സൃഷ്ടിക്കുന്ന അമിതമായ മാനസികസമ്മര്‍ദം,അതികമായി ഇരിക്കേണ്ട വര്‍ക്ക്‌ ടൈമിന്‍റെ പ്രയാസങ്ങള്‍,സീറ്റില്‍നിന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെ മണിക്കൂറുകളോളം ഇരിക്കേണ്ട അവസ്ഥാകള്‍,ക്ലയിന്‍റെ മീറ്റിങ്ങിനിടെ ഉണ്ടാവുന്ന കലുഷിതമായ അന്തരീക്ഷം…തുടങ്ങിയ ഒരുപാടു പ്രശനങ്ങളില്‍ നിന്നും ഒരു ഐടി പ്രൊഫഷണലിന് ഉണ്ടാവുന്ന ശാരീരികവും മാനസികവുമായ പ്രയസങ്ങള്‍ അതനുഭാവിച്ചവര്‍ക്കെ പറയാന്‍ കഴിയു.പുരുഷന്മാരില്‍ പുകവലി മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ കൂടുന്നതിനുള്ള പ്രധാന കാരണവും ഈ മാനസസിക സമ്മര്‍ദം തന്നെയാണ്.ആസിഡ് പെപ്റ്റിക് രോഗം, ആസ്ത്മ,പ്രമേഹം, ക്ഷീണം, പിരിമുറുക്കം ,തലവേദന, രക്താതിമർദ്ദം, ഉറക്കമില്ലായ്മ, ലൈംഗിക ശേഷിയില്ലായ്മ ,ത്വക്ക് രോഗങ്ങൾ ത്ടങ്ങിയ പല പല രോഗങ്ങള്‍ക്കും ഇതു കാരണമാകുന്നു. ചിലപ്പോൾ  തുടർച്ചയായ 8 മുതൽ 10 മണിക്കൂർ വരെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാതെകമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കാൻ അവര്‍  നിര്‍ബന്ധിതരാവുരുണ്ട്. സ്ഥിരമായി കമ്പ്യൂട്ടര്‍ഉപയോഗിക്കുന്നത് മൂലമുള്ള  പുറം വേദന,തലവേദന ,ഐ പ്രോബ്ലെംസ്,ഡിസ്ക് പ്രോബ്ലെംസ്….തുടങ്ങിയവയില്‍നിന്നും പലരും മുക്തരല്ല.

സീനിയോറിറ്റി കൂടുമ്പോള്‍

 ഒരേ കമ്പനിയില്‍ തന്നെ 8-9 വർഷത്തിലധികം ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ ചിലപ്പോള്‍ അവരുടെ അമിതമായ സാലറി കാരണം പിന്നീടു കമ്പനിക്ക് ഭാരം ആയി കണക്കാക്കപ്പെടുന്നു.   ഇവിടെ   ഇന്ത്യയിൽ , ഒരാളുടെ എക്സ്പീരിയന്‍സ് രണ്ട് അക്കങ്ങളിൾ കൂടുതാല്‍ ആയാല്‍,  ഡെവലപ്പർ പോസിഷന്‍ മാറി സീനിയോറിറ്റി അനുസരിച്ച്  അദ്ദേഹം ഒരു മാനേജരാകും.എന്നാല്‍ ഒരുപാടു മാനേജര്‍മാരെ കമ്പനിക്ക് വേണ്ടാത്തതിനാല്‍ പലര്‍ക്കും നിരുത്സാഹപ്പെടുത്തുന്ന അനുഭവങ്ങള്‍  ഉണ്ടാകാം. അങ്ങനെ അവർ തീർച്ചയായും വിചാരിക്കും, “ഞാൻ ഇത്തരം അവസ്ഥയില്‍  എന്നെത്തന്നെ ഒരുക്കുവാന്‍ എന്തു ചെയ്യണം?”  പിന്നെ പുതിയ ഉദ്യോഗവും,  അതിനെക്കുറിച്ച് വേവലാതിപ്പെടുന്ന ദിവസങ്ങളും, കൂടെക്കൂടെ ജോലി മാറ്റം തിരയ്യുന്നതിനുള്ള പരിശീലനങ്ങളും ആയിരിക്കും.   ഈ ജോലിയിലെ  ‘അരക്ഷിതാവസ്ഥ നിറഞ്ഞ മാനസികാവസ്ഥ’ സീനിയോറിറ്റി അനുസരിച്ചു വര്‍ദ്ധിക്കുംഎന്നു സാരം.

ഒരേ കമ്പനിയില്‍ തന്നെ കുറേകാലം ജോലിചെയ്യുമ്പോള്‍

പടര്‍ന്നു പന്തലിച്ചു മഹാസംഭാവമാകാന്‍ കാത്തിരിക്കുന്ന ഒരുപാടുകമ്പനികള്‍ ഇവിടെയുണ്ട്,ഇതില്‍ പലരും വിജയത്തിലേക്ക് കുതിച്ച ചരിത്രവുമുണ്ട്‌,എന്നാല്‍ മാറ്റു പലരും തകര്‍ന്നു തരിപ്പണമായ ചരിത്രവും അതിലെ തൊഴിലാളികള്‍ വഴിയാധാരമായ കഥകളും നമുക്ക് ചുറ്റുമുണ്ട്, അതുകൊണ്ടുതനെ മുങ്ങുന്നകപ്പലിന് സമാനമായ കമ്പനികളില്‍ ജോലി ചെയ്യുബോള്‍ ശരിക്കും സൂക്ഷിക്കണം, ഭാവി തന്നെ  അവതാളത്തില്‍ ആയേക്കാം. അതുപോലെ കാര്യമായ വെല്ലുവിളികലോന്നുമില്ലാതെ പഴയ പ്രോജെക്ട്കളില്‍ തന്നെ കുടുങ്ങിക്കിടക്കുന്നവരും സൂക്ഷിക്കണം, ‘കാലം മാറുന്നതനുസരിച്ച് കോലം മാറിയില്ലെങ്കില്‍’  എന്നു പറയുന്ന പോലെ, ചിലപ്പോള്‍  മറ്റ് കമ്പനികളില്‍ ഇന്റര്‍വ്യൂനു പോകുമ്പോള്‍ വന്‍ തിരിച്ചടികള്‍  അനുഭവപ്പെടും.

ടെക്നോപാര്‍ക്കിലെ ഭൂരിപക്ഷം കമ്പനികളിലും മലയളത്തില്‍ ആശയാ വിനിമയം  നടത്താന്‍ സമ്മതം നല്‍കാറുണ്ട്. വര്‍ഷങ്ങളോളം ഇത്തരം കമ്പനികളില്‍ ജോലി  ചെയ്യുന്നാവര്‍ക്ക് പിന്നീട് ഇതും ഒരു പ്രശ്നമായി ഭവിക്കാറുണ്ട്, കേരളത്തിനു പുറത്ത് ജോലി അന്വേഷിക്കുമ്പോള്‍  പലര്‍ക്കും കാര്യമായ ഭാഷാ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് .

 

കമ്പനികള്‍   ആഗോള തലത്തിലേക്ക്  കുതിക്കുബോള്‍

 

ചില ഐടി കമ്പനികള്‍  ആഗോള തലത്തിലേക്ക് തങ്ങളുടെ ബിസിനസ് വികസിപ്പിക്കാൻ  ആഗ്രഹിക്കുന്നു. അതിനുള്ള പരിശ്രമങ്ങളില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിബന്ധങ്ങളും നിരവധിയാണ്.ആഗോള വേദിയിൽ ഉള്ള മറ്റു കമ്പനികളൂമായും  ബിസിനസ്സ്  സ്ഥാപനങ്ങളുമായും വന്‍ മത്സരങ്ങള്‍ക്കു തയ്യാറെടുക്കുംബോള്‍ അവര്‍ തങ്ങളുടെ തൊഴിലാളികളില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തും,പ്രതീക്ഷയ്ക്കൊത്ത റിസള്‍ട്ട് ഉണ്ടാകത്തവരെ പിരിച്ചുവിട്ട്  കൂടുതൽ പ്രതിഭാധനരായ ആളുകളെ റിക്രൂട്ട് മെന്‍റ്    നടത്തും,ഇന്ത്യയുടെ അതിരുകള്‍ക്കപ്പുറത്തെക്ക് പോയി കൂടുതല്‍ വിദേശികളെ എടുത്ത്  മുഖം മിനുക്കാന്‍ ശ്രമിക്കും, ഇതിന്‍റെയെല്ലാം തിക്തഫലം അനുഭവിക്കേണ്ടത്  സാധാരണ ജോലിക്കാരാണ്.

 

 സ്ത്രീ ജീവനക്കാരിൽ നിന്ന് ഉണ്ടാകുന്ന ചില ചോദ്യങ്ങൾ

 

മറ്റ് വ്യവസായ മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐടി ഫീല്‍ഡില്‍,  ജീവനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകപ്പെടുന്നു. പക്ഷേ പലപ്പോഴും  വിവാഹശേഷമുള്ള റീലോകേഷന്‍, പ്രസവാവധിക്കു വേണ്ടി നഷ്ടപ്പെടുത്തുന്ന ദിവസങ്ങള്‍, രാത്രികാലങ്ങളില്‍    സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ചുമതല ….തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞു പല മാനേജർമാരും സ്ത്രീ ജീവനക്കാരേ 

ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. സാധാരണയായി സ്ത്രീ ജീവനക്കാരിൽ നിന്ന് ഉണ്ടാകുന്ന ചില ചോദ്യങ്ങൾ ഇവയാണ്

1, രാത്രി കാലത്തു തങ്ങള്‍ സുരക്ഷിതമാണോ? വഴിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍, അല്ലെങ്കിൽ കമ്പനി വാഹനത്തിൽ  യാത്ര ചെയ്യുമ്പോള്‍, പ്രത്യേകിച്ച് അന്യ സംസ്ഥാനതോഴിലാളികള്‍ അടക്കം നിരവധി ആളുകൾ ടെക്നോപാർക്കുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ചിതറിപ്പാര്‍ക്കുമ്പോള്‍….

 

2, പ്രസവാവധിക്കു ശേഷം …തിരിച്ചു വരുമ്പോള്‍ കമ്പനി തങ്ങളുടെ  ശമ്പളവർധന,പ്രൊമോഷൻ, സീനിയോറിറ്റി തുടങ്ങിയവ വെട്ടിക്കുറക്കുമോ?

 

3,  ഓണ്‍സൈറ്റിനും മറ്റും അന്യരജ്യങ്ങളിലേക്ക് പോകുവാന്‍ പെണ്‍കുട്ടികള്‍  സുരക്ഷിതരാണോ..?എന്ന മതപിതാക്കളുടെ ചോദ്യം..

 

വിരമിക്കുമ്പോള്‍

 

45 മുതൽ 50 വയസ്സ് വരെയേ സാധാരണ ഐടി ഫീല്‍ഡില്‍ പലരും ജോലി  ചെയ്യാറുള്ളൂ, അതിനുശേഷം പുതിയ തലമുറയെ കാര്യങ്ങള്‍ ഏല്‍പ്പിച്ചു പുറത്തുപൊരാന്‍  അവര്‍ നിര്‍ബന്ധതിരാകും,അപ്പൊഴേക്കും സഹിക്കവുന്നതിലധികം ടെന്ഷ്യനും,മാനസ്സിക പ്രയാസ്സങ്ങളും കാരണം അവരുടെ ജീവിതം വല്ലാത്ത ഒരവസ്സ്ഥയിലായിരിക്കും.മാറ്റുള്ളവരെ പോലെ തന്നെ സര്‍ക്കാരിലേക്ക് നികുതി അടക്കുന്നവാരാണ് ഐടിക്കാരും, എന്നാല്‍  വിരമിവെച്ചശേഷം പെൻഷൻ,മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങയിവ  ഇവര്‍ക്ക് ക്രൂരമായി നിഷേധിക്കപ്പെടുന്നു.തന്‍റെ തലയിലുള്ള വലിയ ഉത്തരവാദ്യത്ത്വങ്ങള്‍ നിര്‍വഹിക്കാന്‍ ഒടുവില്‍ ഇവര്‍ക്ക് വേറെ വരുമാനമാര്‍ഗ്ഗങ്ങള്‍ നോക്കേണ്ടി വരും.

 

പ്രത്യാശകള്‍

 

ടെക്നോപര്‍ക്കിലേ ജീവനക്കാരുടെ വിവിധ പ്രതീക്ഷകളെക്കുറിച്ച് പറയുമ്പോള്‍ തങ്ങളുടെ ജോലിയുടെ പുതിയ സാധ്യതകളും ജോലി ചെയ്യുന്നകമ്പനികളില്‍ നിന്ന്നു അവര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളും ഒക്കെ തന്നെയാണ് പ്രധാനം,അതില്‍ വളരെ പ്രധാനപ്പെട്ട ചിലെ കാര്യങ്ങളെ താഴെ പറയുന്ന രീതിയില്‍ തരം തിരിക്കാം.

ഒരു ഐടി-പ്രൊഫഷണൽ അയതിലുള്ള അഭിമാനം

 

പ്രതിഭാധനരായ ചെറൂപ്പക്കാര്‍ ഇപ്പോഴും ഐടി കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു അല്ലെങ്കില്‍ അഭിമാനിക്കുന്നു. അവര്‍ അത്മാര്‍ത്ഥമായി ജോലി ചെയ്യുന്നു,വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഓൺലൈൻ ലോകത്തെ വികസനത്തിൽ പങ്കാളികളാകുന്നു,ലോകത്തെ കൂടുതല്‍ ചലനാത്മകമാക്കുന്ന പുതിയ പ്രോജക്ടുകളുടെ ഭാഗമാകുന്നു,കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്നു,വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു, സൌഹൃദങ്ങള്‍  ആഖോഷിക്കുന്നു, നല്ല കുടുംബജീവിതം നയിക്കുന്നു,വീടുകളും കാറുകളും വാങ്ങുന്നു……അങ്ങനെ നല്ലൊരു ജീവിതം കേട്ടിപ്പടുക്കുന്നു.സ്ത്രീകളടക്കമുള്ളവര്‍ക്കു കൂടുതൽ സ്വാതന്ത്രത്തോടെ  ആശയങ്ങള്‍ പങ്കുവെക്കാനും പുതിയ പരീക്ഷണങ്ങള്‍ നടത്താനും ഇവിടെ കിട്ടുന്ന സ്വതന്ത്രം മറ്റുപലമേഖലകളിലും കിട്ടാറില്ല.ഇങ്ങനെ ഒരു പ്രൊഫഷന്‍ സ്വീകരിച്ചതില്‍ അഭിമാനം തോന്നുന്നു.

 

എന്നു മാത്രമല്ല,സമൂഹത്തില്‍ ഇതു നല്‍കുന്ന നിലയും വിലയും വളരെ  വലുതുമാണ്.കാലഘട്ടങ്ങള്‍ക്കനുസരിച്ച് ഉണ്ടാവുന്ന വിവിധ മാറ്റങ്ങളെ അതിജീവിച്ചും പുതിയ സാഹചര്യങ്ങളുമായി പോരുത്തപ്പെട്ടും ഈ മേഖല ദശാബദ്ങ്ങള്‍ നിലനില്‍ക്കട്ടെ, വരുന്ന തലമുറകള്‍ക്കും ജോലിചെയ്യാന്‍ വളരെ ആകര്‍ഷകമായ ഒന്നായ് ഇവിടം സ്വര്‍ഗമാകട്ടെ…..

 

 ഫ്ലെക്സിബിലിറ്റി ഇന്‍ വര്‍ക്ക്‌

 

ഐടി ജോലിയുടെ മറ്റൊരു നല്ല വശം സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍  വീട്ടിൽ ഇരുന്നും ജോലി ചെയ്യാം എന്നതാണ് ,  ഒരു ലാപ്പ് ടോപ്പിന്റെ  സഹായത്തോടെ   നമുക്കതു വീട്ടിലെ അന്തരീക്ഷം ആസ്വദിച്ച് ചെയ്യാവുന്നതാണ്.കമ്പനികളുടെ അനുമതിയോടെ വീട്ടിലിരുന്നും ജോലിചെയ്യമെന്നുള്ളത് അസുഖകരമായ് അവസ്ഥകളില്‍ ജോലിക്കാര്‍ക്ക് ശുഭപ്രതീക്ഷകള്‍ നല്‍ക്കാറുണ്ട്. മാറ്റോന്നു പല കമ്പനികളും നല്‍കുന്ന ഫ്ലെക്സിബ്ല്‍ ടൈമിംഗ് ആണ്, ജോലി ചെയ്താല്‍ മതിയല്ലോ ..അത് നമുക്കിഷ്ടമുള്ള സമയത്ത് ചെയ്യാം എന്നതാണ് ഇതിന്‍റെ ഒരു പ്രേത്യെകത.

 

പുതിയ പ്രതീക്ഷകള്‍

 

കൂടുതല്‍ ശംബളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന കമ്പനികളെക്കാള്‍, ഇക്കാലത്ത് ഐടി ജീവനക്കാര്‍ താല്‍പര്യപ്പെടുന്നത്‌ കൂടുതല്‍ സൗഹാർദപരമായ ഓഫീസ് അന്തരീക്ഷവും, വ്യക്തി ബന്ധങ്ങളിലും കുടുംബജീവിതത്തിലും പുലര്‍ത്താന്‍ കിട്ടുന്ന നല്ല സമയവുമാണ്. തങ്ങളുടെ ജീവനക്കാര്‍ക്ക് ഇത്ത്തരം ഇടവേളകളും ആനന്ദകരമായ ഒഴിവുല്ലസവേലകളും  പ്രദാനം ചെയ്യാന്‍ കഴിയുന്ന സ്ഥാപനങ്ങളില്‍ ജോലിചെയ്യാന്‍ അവര്‍ കൂടുതലായി ഇഷ്ടപ്പെടുന്നു.അമിതമായ സ്മ്മര്‍ദ്ധത്ത്തിനു അടിമകളായി ജീവിതം ബലിയര്‍പ്പിക്കൂന്നതിനെക്കാള്‍, അല്‍പ്പസ്വല്‍പ്പം തമാശകളും കൊച്ചു കൊച്ചു നേരമ്പോക്കുകളും പ്രിയ്യപ്പെട്ടവരുമായി സമയം പങ്കിടലും ഒക്കെ ആയി 

ജീവിതത്തിലെ നല്ലകാലം അസ്വദിക്കുന്നതാണ് നല്ലതെന്ന സത്യം അവര്‍ മനസിലാക്കുന്നു..ഇതു ജോലി ചെയ്യാനുള്ള മാനസികവും ശരീരികകവുമായ ഉന്മേഷം വര്‍ധിപ്പിക്കും എന്നുള്ളത് മനശാസ്ത്രപരവുമായ സത്യവുമാണ്. 

 

പല കമ്പനികളും തങ്ങളുടെ ജോലിക്കാര്‍ക്കായ്‌ ‘സ്‌ട്രെസ് റിലീഫ് ‘പ്രോഗ്രാമുകളും ‘ഹെല്‍പ് ഹോട്ട്  ലൈനുകളും’  ‘ടീം ഔട്ടിങ്ങുകളും’ നടത്തിവരാറുണ്ട്.ഇതവരെ കൂടുതല്‍ സന്തഷവന്മാരക്കുകയും മനശക്തി ഉള്ളവരാക്കുകയും ചെയ്യുന്നു.അതുപോലെ മുതിര്‍ന്നവരും ചെറുപ്പക്കാരും തമ്മിലുള്ള അകലം കുറക്കത്തക്ക വിധത്തിലും, മുതിര്‍ന്നവരുടെ പരിചയസമ്പത്ത് പുതിയവര്‍ക്ക് കൈമാറുവാന്‍ തക്ക വിധത്തിലുള്ള കോര്‍ഡിനെഷന്‍    പ്രോഗ്രാംസുകള്‍,ക്ലാസ്സുകള്‍ മുതലായവ നടത്തുന്നതും നല്ലതാണു.

ജോലി ചെയ്യുന്ന സ്ഥാപനത്തെ ക്കുറിച്ചു ഇന്നത്തെ തലമുറയ്ക്ക് ഒരുപാടു പ്രതീക്ഷകളുണ്ട്,അവരുടെ മനസ്സികമായ  പ്രശനാങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവരെ അശ്വസിപ്പിച്ചാല്‍,നിലനില്‍പ്പിന്റെ വിവിധ വശങ്ങളില്‍ തോളോടു തോള്‍ ചേര്‍ന്ന് പോരുതുവാന്‍ കഴിവുള്ള പ്രേരകശക്തിയായി ഒപ്പം നിന്നാല്‍, അതവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ജീവനക്കാരുടെ വിവിധതരം ആശങ്കകൾ  പരിഗണനയ്ക്കായി മീറ്റിങ്ങുകളും ഓപ്പണ്‍ ഫോറംസും നടത്തിയാല്‍ തന്നെ പലതരം 

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നു വരികയും, അതിനുള്ള സോലൂഷ്യന്‍സ് 

കണ്ടുപിടിക്കുകയും ചെയ്യാം.ഇത്തരം പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കേണ്ട കടമ ടെക്നോപര്‍ക്കിനും അതിന്‍റെ സാരഥികള്‍ക്കും നല്ല രീതിയില്‍ നിര്‍വഹിക്കേണ്ടതുണ്ട്, നിലവിലുള്ള സാഹചര്യങ്ങളില്‍ നിന്നു പുറത്ത് വന്നു തങ്ങളുടെ ജീവനക്കാരുടെ സ്നേഹവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാന്‍ കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും, അതിന്‍റെ ആവശ്യകത കമ്പനികളെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ മുന്‍കയ്യെടുക്കേണ്ടത് പാര്‍ക്കിലെ ഭാരവാഹികള്‍ തന്നെയാണ്,മൊത്തത്തില്‍ എല്ലാ ജീവനക്കാര്‍ക്കുമായി  ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കെണ്ടതും തെക്കീസിന്റെ അടിസ്ഥാനപരമായ പ്രശനങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റിനെയോ ഹൈയ്യര്‍ അതോറിറ്റികളെയോ സമീപിക്കെണ്ടതും പാര്‍ക്കിലെ ഭാരവാഹികള്‍ തന്നെയാണ്.

 

ടെക്നോപാർക്ക്  ഒരു സംയുക്ത കുടുംബം

 

ടെക്നോപാർക്ക് ജീവനക്കാർ  എല്ലാവരും സംയുക്ത കുടുംബത്തിന്‍റെ ഭാഗമാണ് ഒരു തോന്നൽ ലഭിക്കുവാൻ പല പരിപാടികളും ക്രമീകരിക്കുന്നതു വളരെ നല്ല ആശയമാണ്. അടിയന്തിര സഹായം ആവശ്യമുള്ള സാഹചര്യങ്ങള്‍ ,അപകടങ്ങൾ,സ്ത്രീകള്‍ക്കുനേരെ യുള്ള അതിക്രമങ്ങള്‍,സദാചാര പോലീസിന്‍റെ അനാവശ്യ ഇടപെടലുകള്‍,രാത്രി സമയത്ത് ഉണ്ടാകുന്ന  യാത്രാ പ്രശ്നങ്ങള്‍  തുടങ്ങിയ സന്ദര്‍ഭങ്ങളില്‍  ഞങ്ങൾ എല്ലാവരും സഹോദരങ്ങളാണ് എന്ന ഫീലിങ്ങോടു കൂടി, കൂടുതല്‍ സജീവമായി ഇടപെടാന്‍ നമുക്ക് കഴിയണം.അപ്രകാരം ഒരു കമ്പനിയുടെ  അതിരുകൾക്കപ്പുറം ജീവനക്കാര്‍ക്കിടയില്‍ ഒരു സഹകരണസ്വഭാവം ഉണ്ടാവുന്നാത് വളരെ നല്ലതാണു.

 

ചെറിയ ചെറിയ സഹായങ്ങള്‍

 

നമുക്ക് ലഭിച്ചതിന്റെ ഒരു ചെറിയ പങ്കെങ്കിലും, നിരാലംബരും ആശരണരുമായ പാവങ്ങള്‍ക്ക് പകരാന്‍ പറ്റുകയാണെങ്കില്‍ അത്രയും നല്ലത്,രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരുമായി കൈ ചേര്‍ന്നു പാവപ്പെട്ട ജനങ്ങളുടെ,  പ്രത്യേകിച്ച് ചേരികളിൽ  താമസിക്കുന്നവരുടെ അടുക്കലേക്കു, ചെന്നു അവരുമായി കുറച്ചു നല്ല നിമിഷങ്ങള്‍ പങ്കിടുവനും നമ്മുടെ സന്തോഷം അവര്‍ക്കു പകര്‍ന്നു നല്‍കുവാനും, നമ്മള്‍ സമാഹാരിച്ച ഒരു തുക അവര്‍ക്കു കൈമാറുവാനും പറ്റുകയാണെങ്കില്‍ വളരെ 

നല്ലതാണു, ഒരു മെച്ചപ്പെട്ട ജീവിതം അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ലഭിക്കുവാന്‍ , അവരുടെ മക്കൾക്കു പുതിയ സ്വപ്നങ്ങൾ നൽകാൻ, അവരുടെ ഇരുണ്ട ജീവിതത്തിലേക്കു നന്മയുടെ സൂര്യോദയങ്ങള്‍ കൊണ്ടുവരാന്‍ , നമ്മുടെ സമൂഹത്തിന് പുതിയ ഒരു മാതൃക നല്‍കുവാന്‍ അതുവഴി കഴിയും, നമ്മുടെ ജീവനക്കാരോട് പൊതു ജനങ്ങള്‍ക്കുള്ള മനോഭാവം ഒരു വലിയ പരിധിവരെ അത് മാറ്റുകയും സാമൂഹിക പ്രതിബധതയുള്ള യുവാക്കളെക്കുറിച്ച് അവര്‍ അഭിമാനിക്കുകയും ചെയ്യും.  

       

വിരമിച്ച ശേഷം

 

45 -50 വയസ്സ് വരെ മാത്രമേ ഈ ഫീല്‍ഡില്‍ നില്ക്കാന്‍ കഴിയുകയുള്ളൂ എന്ന തോന്നലില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ ചെയ്യാന്‍ പറ്റുന്നതിന്റെ മാക്സിമം എഫ്ഫോര്‍ട്ട് എടുത്ത് ഒരു നല്ല ഐടി-പ്രൊഫഷണൽ ആകാന്‍ ശ്രമിക്കുക..അപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ നമ്മെ തേടി വരും,ഇനി സ്വന്തം നിലയ്ക്ക് അപ്ലിക്കേഷന്‍സ് ചെയ്യാന്‍ കഴിവുള്ളവരണേങ്കില്‍    ആ രീതിയിലും ഒരു കരിയര്‍ കണ്ടെത്താന്‍ ശ്രമിക്കാം.എന്തായാലും ജോലിയോട് ആത്മാര്‍ത്ഥതയും പരിശ്രമാശീലവുമുള്ളവര്‍ക്ക്  പ്രായം പ്രശ്നമേയല്ല, ഇങ്ങനെ വിരമിച്ചശേഷം സ്വന്തമായി  കമ്പനി തുടങ്ങി മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിയവരും നമുക്കിടയില്ലുണ്ട്. എങ്ങനെയായാലും ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം ജോലിയില്‍  ഉള്ള സമയത്ത്  തന്നെ ഉണ്ടാകണം,അതിനുവേണ്ടി പരിച്ചയസമ്പന്നരായ  പ്രൊഫഷണൽസിന്‍റെ സഹായവും ഇന്റര്‍നെറ്റ്‌ വഴിയുള്ള സമ്പര്‍ക്കങ്ങളും ഉള്ളതു  തുണയാകും.







No comments:

Post a Comment