Thursday 18 December 2014

POEM 2


ചട്ടക്കാരി  


വെസ്റ്റെണ്‍ ഡാൻസിന്റെ  പ്രകന്പനങ്ങളും
ജീൻസിന്റെ നിറഭേദങ്ങളും
അവളെ  വത്യാസ്തയാക്കി
സ്വിമ്മിംഗ് പൂളിൽ  വച്ചു കണ്ട  അമ്മാവന്മാരും
പുഴയോരത്തുവച്ചുകണ്ട  മീൻപിടുത്തക്കാരും
കണ്ണിമവെട്ടാതെ  നോക്കിനിന്നു,
ഞാറ്റുവേലക്കിളികൾ കഷ്‌ടം വച്ചു,
ദേശാടനപ്പക്ഷികൾ പുഞ്ച്ജിരി തൂകി,
കള്ളാക്കാമുകന്മാർ  നന്പറിട്ടുനോക്കി
സദചാരവാദികൾ നെറ്റിചുളിച്ചു
ബിയർ ബോട്ടിലുകൾ  മഴയായ്  പെയ്ത രാത്രികളിൽ
ലിസ്റ്റിക്കിന്റെ ചുവപ്പുനിറം കൂട്ടിവച്ചതും,
മുറിവാലൻ പൈങ്കിളികൾ  ആടിത്തിമർത്തതും,    
പുരുഷസുഹൃത്തുകൾ തലോടിയതും,
പ്രണയസന്ദേശം കൈമാറിവന്ന  അരയന്നങ്ങൾ
വച്ചുനീട്ടിയ വൈൻ ഗ്ലാസ്സുകൾ
നുണഞ്ഞിറക്കിയതും പിന്നെ ,
നൂലില്ലാപട്ടം  പോലെ കറങ്ങിനടന്നതും
 പാൽമഴയായ്  പെയ്ത  വിസ്മയങ്ങളും


നഷ്ടസ്വപ്നങ്ങളുടെ  തീരാദു:ഖവും
അത്മാവിനുള്ളിലെ  വിശുദ്ധ സങ്കല്പ്പങ്ങലുടെ  അഭാവാവും
ഭാവനയില്ലാത്ത യൗവ്വനത്തിന്റെ  തുടിപ്പുകളും
അവൾക്കായ്‌   വിധി കരുതിവച്ച  ദുരിതങ്ങളും 


അന്നു പെയ്ത മഴയില്‍ 

പ്രവാസ ജീവിതത്തിന്റെ 

മനപ്രയാസങ്ങളില്‍ നിന്ന് ,
നീണ്ട ഇടവെളക്കുശേഷം‍,
വീണ്ടും നട്ടിലെഅന്പലമുറ്റം,

വീണ്ടുമൊരുഉത്'സവകാലം‍,

ഹ്രദയവികരങ്ങള്‍ കോര്‍ത്തിണക്കി
പോലെ ചാറ്റല്‍മഴ പെയുന്നു,



ആ‍‍ള്‍കൂട്ടത്തിനിടയില്‍‍  നിന്ന്...
അയവിറക്കിരസിക്കാറുള്ള

ഓര്‍മകള്‍ക്കു ജീവന്‍ വച്ചപൊലെ 

അവള്‍,പ്രായത്തിന്റെ ചുളിവുകള്‍,
അവശേഷിക്കുന്ന കവി‍‍ള്‍ത്തടങ്ങള്‍,
അതേ നിറത്തിലുള്ള കമ്മലുകളും‍.


കൌമാരത്തിന്റെ കൈക്കൂന്പിളില്‍

 തൊഴുതുനിന്നു പ്രാര്‍ഥിച്ച,


അന്പലനടയിലെ കഴ്ചകളൊന്നില്‍ ,

 കണ്ണുകളുടെ സൌന്ദര്യവും

  ആദ്യാനുരാഗമയ് വളര്‍ന്ന പുഞ്ചിരികളുമുണ്ടായിരുന്നു
അന്നത്തെ ചാറ്റല്‍ മഴക്കു ഇതിനെക്കാള്‍
കുളിര്‍മയുണ്ടായിരുന്നു,


നക്ഷത്രങ്ങളെ വരയ്ക്കാനൊരു എളുപ്പവഴി പടിപ്പിച്ചുതന്ന,
പൊടിയരിക്കഞ്ഞിയുടെ സ്വാദിനെ
നാവിന്‍തുന്പില്‍ വച്ചുതരാറുള്ള,
കൌമരത്തിന്റെ ജീവരാഗങ്ങളെ
പകര്‍ന്നുതന്ന കൂട്ടുകാരി.,
വിരഹാര്‍ദ്രയായൊരു സന്ധ്യയുടെ
കണ്ണുനീര്‍ത്തുള്ളികളെ ഒപ്പിയെടുത്തപോലെ
വീശിയ ഇളം കാറ്റിന്റെ തുടിപ്പുകള്‍
മനസ്സിന്റെ ഭാരം കൂട്ടി,
കണ്ണുചിമ്മിയ ഹം‍സങ്ങളും‍
കിന്നരം മീട്ടിയ ഓര്‍മകളും‍
വീണ്ടും വീണ്ടും മഴയായ് 

പെയ്തു ഞങ്ങളെ നൊന്പരപ്പെടുത്തുന്നതെന്തിനെന്

നറിയാതെഞാൻ വീണ്ടും....

No comments:

Post a Comment