മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

ഒരു മഞ്ഞില്‍ വിരിഞ്ഞ പൂവായ് മലയാളികളുടെ മനസ്സിലേക്കു പടര്‍ന്നിറങ്ങിയ ലാലേട്ടന്‍റെ റിലീസായ ആദ്യ സിനിമയായിരുന്നു അത്....സുരേഷ് ഗോപിയുടെ കോളെജ് സമയത്ത് ഈ സിനിമ അദ്ദേഹത്തെ കീഴടക്കിയ്റെന്നും അദേഹം 22 ല്‍ അധികം തവണ ഇത് കണ്ടുവേന്നുമാണ് ,ആദ്ദേഹത്തിന്റെ അത്മാകഥയില്‍ പറയുന്നത്, ഇതിലെ പ്രണയനിമിഷങ്ങളും അതിമാനൊ ഹരങ്ങളായിരുന്നെന്നു അദ്ദേഹം ആ കാലാഖട്ടത്തിലെ ചെറുപ്പക്കാരുടെ പ്രതിനിധിയായി അവകാശപ്പെടുന്നുണ്ട് . മനോഹരമായ ഗാനങ്ങളാലും പ്രണയനിമിഷങ്ങളാലും പ്രേക്ഷക ഹ്രദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടിയ ചിത്രമാണ് 1980-ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച്, ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്തത്. പൂർണ്ണിമ ജയറാമായിരുന്നു ഈ ചിത്രത്തിലെ നായിക. മോഹൻലാൽ,ശങ്കർ പൂർണ്ണിമ ജയറാം എന്നിവരുടെ ആദ്യ ചിത്രമാണ് ഇത് ,അതുപോലെ ഫാസിൽ സ്വതന്ത്രസംവിധായകനായി എടുത്ത ആദ്യ സിനിമയും ഇതാണ് .,കൊടൈക്കനാലിലായിരുന്നു ചലച്ചിത്രത്തിന്റെചിത്രീകരണം പൂർത്തീകരിച്ചത്. പ്രണയം എന്നാ വികാരത്തെ ഇടനെഞ്ചിലേറ്റിയാ ആരാധകരുട്റെ ഹൃദയങ്ങളെ സിനിമകളാക്കി മെനെഞ്ഞെടുത്ത ഫാസിലിന്റെ ആദ്യ സൃഷ്ടി ,മലയാളിയുടെ മനസ്സിലെ പ്രണയവർണങ്ങളെ ഒപ്പിയെടുത്ത് ഒരുപാടു സിനിമകൾ ആ തൂലികയിൽ നീന്നും പിന്നെയും പിന്നെയും വിരിഞ്ഞുകൊണ്ടിരു ന്നു
11 വർഷങ്ങൾക്ക് ശേഷം ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ , ഹോളിവുഡ് ത്രില്ലറായ Sleeping with the Enemy (1991) ആയി പുറത്തിറങ്ങി ,പിന്നീട് Yaraana (1995), Daraar (1996), അഗ്നി സാക്ഷി (1996), കോയി മേരെ ദിൽ സേ പൂച്ചാ (2002) എന്ന പേരിൽ ഹിന്ദിയിൽ നാലു പ്രാവശ്യം പുനർനിർമ്മിക്കുകയുണ്ടായി, തമിഴ് സിനിമയായ Varuvala (1998) ,പാക് സിനിമ ഖിലോന എന്നിവയം ഇതിൽ നിന്നാണ് ഉണ്ടായത്.
അഭിനേതാക്കൾ
മോഹൻലാൽ – നരേന്ദ്രൻ
ശങ്കർ – പ്രേം കൃഷ്ണൻ
പൂർണ്ണിമ ജയറാം – പ്രഭ
പ്രതാപചന്ദ്രൻ – ശിവശങ്കരപ്പണിക്കർ
ആലുംമൂടൻ – കുശലൻ
നെടുമുടി വേണു – സെയ്തലവിഗാനരചന
നിർവ്വഹിച്ചിരിക്കുന്നത് ബിച്ചു തിരുമല,
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജെറി അമൽദേവ്.
# ഗാനം ഗായകർ
1. "മഞ്ചാടിക്കുന്നിൽ" കെ.ജെ. യേശുദാസ്, വാണി ജയറാം
2. "മഞ്ഞണിക്കൊന്പിൽ" എസ്. ജാനകി
3. "മഞ്ഞണിക്കൊന്പിൽ" എസ്. ജാനകി
4. "മിഴിയോരം നനഞ്ഞൊഴുകും" കെ.ജെ. യേശുദാസ്
5. "മിഴിയോരം നിലാവലയോ" എസ്. ജാനകി
http://www.tubetn.com/watch.php?vid=2109fa765
No comments:
Post a Comment