Friday, 22 July 2016

ഒരു നിറം കൂടി

പ്രതീക്ഷകള്‍ പകര്‍ന്നു നല്‍കിയും
സ്വപ്‌നങ്ങള്‍ പങ്കുവച്ചും
സന്തോഷിപ്പിച്ച ഒരു നിറം കൂടി
യാത്ര പറഞ്ഞു പോയി..
നിറങ്ങള്‍ ഒരുപാടോരുപടുകണ്ട കാഴച്ചക്കാരന്‍റെമനസ്സിനെ
 വീണ്ടും വീണ്ടും സന്തോഷിപ്പിക്കാന്‍
പുതിയ കാഴ്ചകളും പുതിയ നിറങ്ങളും
പിന്നെയും പിന്നെയും വന്നുകൊണ്ടേയിരുന്നു..
എങ്കിലും ചില നിറങ്ങള്‍ പകര്‍ന്നു തന്ന സന്തോഷങ്ങളെമറ്റോന്നിനോടു
ഉപമിക്കാന്‍ എളുപ്പമല്ല....
നിറങ്ങള്‍ നഷ്ടപ്പെട്ട
ഒരു ഉത്സവസന്ധ്യ പോലെ
ഈ ദിവസവും കൊഴിഞ്ഞുവീണു
ഒപ്പം ഈ നിറക്കൂട്ടും
ഇനി മുഖങ്ങളുടെ പുസ്തകത്തിലെ
പുഞ്ചിരിക്കുന്ന മുഖങ്ങളിലോന്നായ്‌
ആ നിറവും......
സൌഹൃദത്തിന്‍റെ തൂവല്‍ പൊഴിഞ്ഞ

വേര്‍പാടിന്‍റെ നിമിഷങ്ങള്‍ക്ക്.........

No comments:

Post a Comment