Wednesday, 1 May 2019

മേരി കോം

മേരി കോംനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....പക്ഷെ സിനിമയിൽ അവളെ അവതരിപ്പിച്ച പ്രിയങ്ക ചോപ്രക്ക് ആ സിനിമയിൽ പ്രതിഫലം ആയികിട്ടിയതുക, ജീവിതത്തിൽ മേരി കോം സംമ്പാദിച്ചതിനേക്കാൾ കൂടുതൽ ആയിരുന്നു.... അതാണ് നമ്മുടെ ഇന്ത്യ.....

അവൾ ഇടിച്ചു തെറിപ്പിച്ചത് ബോക്സിങ് റിങ്ങിലെ എതിരാളികളെ മാത്രമല്ല....... ഇന്ത്യൻ ബോക്സിങ് അസോസിയേഷനിലെ കുറെ അഹങ്കാരികളെ കൂടി യാണ്..... അവർ അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട്..

ഉത്സവദിനങ്ങൾ

അമ്പലത്തിൽ ഉത്സവം,... കിടിലൻ വെടിക്കെട്ടും കിടിലൻ കഥാപ്രസംഗവും...... ഭീഷ്മരാണ് ഹീറോ.....സ്ത്രീകൾക്കു മുന്നിൽ ആയുധം എടുക്കാത്ത ഭീഷ്മർക്ക് മുന്നിൽ ശിഖണ്ഡിയെ കൊണ്ടുവന്നു നിർത്തി കള്ളക്കളി കളിച്ചാണ് പാണ്ഡവർ യുദ്ധം ജയിച്ചത് .......അല്ലെങ്കിൽ കാണയിരുന്നു ഇവരൊക്കെ എത്ര ആഞ്ഞു പിടിച്ചാലും ഭീഷ്മരെ തൊടാൻ പറ്റില്ല.....ഭീഷ്മർ ആരാ... ദി റിയാൽ ഹീറോ....
ഇടയ്ക്കു ഇങ്ങനെ ചില കഥകളും കഥാപ്രസംഗങ്ങളും കേൾക്കണം..... ആ പഴയ അംബലമുറ്റവും ഊട്ടുപുരയും വെടിക്കെട്ടും...... നൊസ്റ്റാൾജിക്
സ്വച്ഛന്ത മൃത്യുവാം ഭീഷ്മരെ വെല്ലുവാൻ ഈരേഴു ലോകത്തിലാരുമില്ല.....

പഴയൊരു വസന്ത കാലത്തിൻറെ സ്മരണയിൽ

പഴയൊരു വസന്ത കാലത്തിൻറെ സ്മരണയിൽ


പുഷ്‌പോത്സാവവേദിയിൽ വെച്ച് ഓർക്കിഡ് പുഷ്പങ്ങൾക്കിടയിവെച്ചു അപ്രതീക്ഷിതമായി അഞ്ജലിയെക്കണ്ടപ്പോൾ അയാൾ ഒരു നിമിഷം നിശ്ചലനായി,തീരെ ശ്രദ്ധയില്ലാതെ ഞൊറിഞ്ഞെടുത്ത ആകാശനീലിമയുടെ നിറമുള്ള സാരിയിൽ മങ്ങിയ കാസവുകരകൾ കാണാം,  ഉലച്ചിൽ തട്ടാത്ത വസ്ത്രത്തുമ്പുകളും പിന്നിയിട്ട മുടിയിലെ എണ്ണമിനുപ്പും,
അയാളെ തിരിച്ചറിഞ്ഞു അവൾ ഒന്നു മന്ദഹസിച്ചു,കൂടെയുള്ള സ്ത്രീയോട് നടന്നോളാൻ പറഞ്ഞിട്ട് അവൾ അയാൾക്കരികിലേക്കു വന്നു ....  


പൂത്തമാവിൻ  കൊമ്പുകളിൽ  നിന്നു വീണ തളിരിലകൾ  അയളെ ചെറുതായോന്ന്  വേദനിപ്പിച്ചു ...മരങ്ങൾക്കി ടയിലൂടെ വീശുന്ന സായന്തനക്കാറ്റ് അയാളുടെ മുടിയിഴകളെ സ്പർശിച്ചു കടന്നു പോയി..,
 പഴയൊരു വസന്ത കാലത്തിൻറെ സ്മരണയിൽ  പഴയൊരു ക്‌ളാസ്സ്‌റൂം,നീ കൊണ്ടു വന്ന ഉണ്ണിയപ്പത്തിൻറെ സ്വാദിനായ് അടിപിടികൂടിയ നിമിഷങ്ങളും  നിന്നെ ക്‌ളാസ് ലീഡറാക്കാൻ മത്സരിച്ചു പൊക്കിയ കൈകളും നിന്നോട്‌സല്ലപിക്കാൻ തക്കം പാർത്തിരുന്ന പകലുകളും....പിന്നെ   ഈ കണ്ണുകളിൽ നോക്കിയിരുന്നു നോക്കിയിരുന്നു സ്വയം മറന്ന സായാഹ്നങ്ങളും....
"കഭി കഭി മേരെ ദിൽമേം" എന്ന ഗാനം അന്തരീക്ഷത്തിലെവിടെയോ മുഖരിതമായി,
ക്‌ളാസ്സിൽവെച്ചു അഞ്ജലി ഇടയ്ക്കിടെ പാടാറുള്ളതു ഈ പാട്ടായിരുന്നു,
അവൾ ചോദിച്ചു "ഇപ്പൊ എന്ത് ചെയ്യുന്നു?,വിവാഹം കഴിഞ്ഞോ"
അയാൾ എന്തോ പറയാനാരംഭിച്ചു ,പക്ഷെ അപ്പോഴേയ്ക്കും കൂടെ വന്നിരുന്ന സ്ത്രീ അകലെനിന്ന് വിളിച്ചു, 
"അഞ്ജലി വാ പോകാം ..." 
പക്ഷെ അവൾ പറഞ്ഞു "ചേച്ചി നടന്നോളു ഞാൻ പതുക്കേ വരാം"

അയാളോടോപ്പം അവൾ കുറച്ചുദൂരം മുന്നോട്ടു നടന്നു,രാജേഷിനൊപ്പം ഈ പുഷ്‌പോത്സാവം കാണാൻ വരുമ്പോൾ, മനസ്സിന് ചെറിയൊരു കുളിർമ അത്രയേ കരുതിയുള്ളൂ ,പക്ഷേ പഴയ കഥയിലെ രാജകുമാരിയെ തന്നെ കാലം കൺമുന്നിൽലേക്കു കൊണ്ടുവന്നു തന്നു,കുറച്ചു നല്ല സ്റ്റിൽസ് എടുത്തിട്ട് വരാം എന്നുപറഞ്ഞു എവിടേക്കോ പോയ രാജേഷിനെ പിന്നെ അവിടെങ്ങും കണ്ടുമില്ല ,ഒരുപാട് വർണനിറങ്ങളുള്ള പൂക്കൾക്കിടയിലും ബൊഗൈൻ വില്ലകൾക്കിടയിൽ അവർ നിശ്ചലനായി,പ്രണയിനികളുടെ സ്വപ്നങ്ങൾക്ക് കാവൽ നിന്ന തെക്കൻകാറ്റിൻറെ വികാരങ്ങൾ എവിടെയോ ഉൾപ്പുളകം കൊണ്ടു ..

മലയാളം ക്‌ളാസ്സിലെ പൊട്ടിച്ചിരികളും ആംഗലേയ ക്‌ളാസ്സിലെ കലപിലങ്ങളും പിന്നെ ബാക്ക്ബഞ്ചിലെ സ്ഥിരം കുസൃതികളും, ഇടയ്ക്കു പെണ്കുട്ടികളിലൊരാളെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടു ഒരു കള്ളക്കാമുകനെ പോലെ ആ  പയ്യനും,"കാത്തുകാത്തു സൂക്ഷിച്ചകസ്തൂരിമാമ്പഴം"എന്നൊക്കെ ആരോ പുറകിലിരുന്നു പാടുന്നുണ്ട്,'അചഞ്ചലമായൊരു കാവ്യത്തിന്റ മനോഗതങ്ങളെ ഒപ്പിയെടുത്തപോലെ സ്വയം സന്തോഷിക്കുന്ന ഒരു കൊച്ചുപയ്യൻ' അതായിരുന്നു അന്നയാൾ  

ഒരു കാലയളവിൽ തൻറെ സൂര്യൊദയങ്ങളെ  ഹര്‍ഷപ്പുളകിതമാക്കിയ  അതേ മുഖം..., അന്ന് കോളജിലേക്കുള്ള വഴി കുന്നും മലയും ഒക്കെ ഉള്ള ദുർഘടം പിടിച്ച ഒന്നായിരുന്നു,എങ്കിലും എന്ത് ആവേശമായിരുന്നു..... 
.ബൈക്കിൽ കോളേജിലേക്ക് വരുന്ന കുട്ടികളോട് ചെറിയ അസൂയ തോന്നിയിട്ടുണ്ട് ,പക്ഷെ അന്നത്തെ വീട്ടിലെ സ്ഥിതി വെച്ചു നോക്കുമ്പോൾ ബൈക്കിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല ,എങ്കിലും സന്തോഷവാനായിരുന്നു .....ഹൃദയം പങ്കുവയ്ക്കാൻ പ്രിയപ്പെട്ടവൾ ഉണ്ടല്ലോ....  


ഏതോ ഒരു മോഹഭംഗത്തിന്റെ ഹൃദയതാളം പോലെ പറന്നകലുന്ന പക്ഷിക്കൂട്ടങ്ങളെ വിഹായസ്സിൽ കാണാം, 
ഒപ്പിയെടുത്ത അശ്രുകണങ്ങളിൽ നിൻ ഹ്രിദയവ്യഥകളോ,നനവാർന്ന സ്വപ്പ്നങ്ങളൊ..
നമ്മൊളൊന്നായ് ഓടിക്കളിച്ച തീരങ്ങളിൽ,പരദൂഷണങ്ങൾ ഓതിയ തിരമാലകളിൽ,
കൺചിമ്മിയ കടൽകാക്കകളിൽ,വിടവാങ്ങിയ ഗതകാലമേ,അലിഞ്ഞലിഞ്ഞില്ലാതായ സ്വപ്നങ്ങൾ  സീമന്തരേഖയിലെ സിന്ധൂരമായ്  നിൻ ശിരസ്സിൽ...
ആയാൾ അഞ്ജലിയെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു .....അവളും പുഞ്ചിരിച്ചു 
പക്ഷെ എവിടെയോ ഒരു വിഷദഭാവം നിഴലിക്കുന്നതുപോലെ ഒരു തോന്നൽ,
അയോളോടൊപ്പം ഒരു ജീവിതം ആഗ്രഹിച്ച പഴയൊരു കൗമാരക്കാരിയുടെ നേർത്ത വിങ്ങലുകൾ ആ മുഖത്ത് ദർശിക്കാം,എങ്കിലും അവൾ സന്തോഷവതിയാണെന്നു തോന്നുന്നു...അതെങ്ങനെ തന്നെ ആയിരിക്കട്ടെ 
അല്ലെങ്കിലും നമുക്കിതൊന്നും വിധിച്ചിട്ടില്ലല്ലോ ...... 
ഒരു നീണ്ട യാത്രയുടെ ഇടവേളകളിൽ കണ്ടുമുട്ടുന്ന സഹയാത്രികർ മാത്രം നമ്മൾ ....ഓവർടൈം വർക്ക്‌ ചെയ്തു ക്ഷീണിച്ചു അവശനായി,തിരിച്ചു ലേബർ ക്യാമ്പി ലെത്തുന്ന ഒരു തൊഴിലാളിയുടെ മോഹശകലങ്ങലക്കിടയിൽ  അഞ്ജലി വെറുമൊരു കൗമാരചാപല്യം മാത്രമായിക്കഴിഞ്ഞിരുന്നോ ...?

ഇതുപൊലൊരിക്കൽ അവധിക്കു വന്നപ്പൊൾ  രാജേഷാണ്  പറഞ്ഞതു,"അഞ്ജലിയുടെ വിവാഹമാണ് ....
ഗൾഫിലെവിടെയോ ആണ് പയ്യനു ജോലി......" കൗമാരം ദാനം നൽകിയ മോഹങ്ങളുടെ ഒരു ചുടുനിശ്വാസം 
അപ്പോൾ അയാളിൽനിന്നുണ്ടായി,

ചൂളമരങ്ങൾക്കിടയിലൂടെ ഒരു തണുത്ത കാറ്റു വീശി, ഒരുപക്ഷെ  ഈ കാറ്റിന് പറയാനുള്ള കഥകളിൽ ഒരുപാടു സുഖമുള്ളതും ദു:ഖമുള്ളതും ആയ  ഓർമ്മകൾ ഉണ്ടാകും ..,മധുരവും കയ്പ്പും ഇടകലർന്ന ഒരായിരം കഥകൾ...ഇടയ്ക്ക് ഒരുപറ്റം കോളേജ് കുട്ടികൾ കണ്മുന്നിലൂടെ നടന്നുപോയി, തുള്ളിക്കളിച്ചു കലപില കൂട്ടി അവർ നടന്നുപോകുന്നതും നോക്കി അവർ രണ്ടുപേരും ഒരുനിമിഷം നിന്നു.... ആ കൂട്ടത്തിൽ ആൺകുട്ടികളും  പെൺകുട്ടികളും ഉണ്ട്, "ഭൂമിയിലെ സ്വർഗം അസ്വദിക്കുന്നതിൽനിന്നും ഞങ്ങളെ  തടയാൻ ആർക്കും പറ്റില്ല" എന്നാ അഹങ്കാരം ആ മുഖങ്ങളിൽ കാണാം, കിന്നരങ്ങളുടെ കൈവളക്കിലുക്കം,മൊബൈൽ ഫോണിൽ കുത്തി കുത്തി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന ഒരു കൊച്ചുകാതലൻ, പ്രണയത്തിന്റെ രാഗം മേയ്ഫ്ലവറിനും ചാരുത കൊന്നയ്ക്കും പകുത്തുനൽകിയ പ്രണയിനികൾ...." അങ്ങനെ പലതരം  കഥാപാത്രങ്ങൾ  ഉണ്ടായിരുന്നു അക്കൂട്ടത്തിൽ.


അന്ന് അവസാനദിവസം ലിസ തേങ്ങിക്കരഞ്ഞപ്പോൾ ഇതുപോലൊരു ഇളം കാറ്റിന്റെ  രൂപത്തിൽ പ്രകൃതി  നെടുവീർപ്പെട്ടിരുന്നു, ലിസ അഞ്ജലിയുടെ പ്രിയകൂട്ടുകാരിയായിരുന്നു, അതിലുപരി  ഞങ്ങൾക്കിടയിലെ ഹംസവും .....പക്ഷെ ആവസാന പരീക്ഷക്കുശേഷം കണ്ടപ്പോൾ ലിസ പൊട്ടിക്കരഞ്ഞു,അവളുടെ കണ്ണുനീർ വീണ ബൊഗൈൻ വില്ലകൾ ഈറനണിഞ്ഞു,  അഞ്ജലിയും രാജേഷും ദിവ്യയുമെല്ലാം അവളെ ആശ്വസിപിച്ചു ..അങ്ങനെയൊരു സഹൃദസംഗമം പിന്നെ ഉണ്ടായില്ല .....ആ ക്ലസ്സ്മുറികളും അങ്ങനെ ഓർമകളിലേക്ക് മാഞ്ഞു,ഒപ്പം ഒരായിരം മുഖങ്ങളും., 
 
ഹൃദയമേഴുതിയ കവിതയുടെ നിറഭേദങ്ങൾ പോലെ വിരഹാർദ്രമായ  മറ്റൊരു  സായാഹ്നം കൂടി,. 
 കുറച്ചകലെയായി ഒറ്റയടിപ്പാതയ്ക്കപ്പുറം ഒരു തടാകം കാണാം, നിറം മങ്ങിയ അസ്തമയസസൂര്യൻറെ കിരണങ്ങൾ അവിടെ   പ്രതിഫലിക്കുന്നതായ് കാണാം,
"ശരി,ഞാൻ പോകട്ടെ ,ഇവിടെ ഗാന്ധിനഗർ കോളനിയിലാണ് താസിക്കുന്നതു," സൗഹൃദത്തോടെ അയാളുടെ വിരലുകളിൽ ഒന്നു തൊട്ടുകൊണ്ടു,വിഷാദം കലർന്ന ഒരുപുഞ്ചിരി സമ്മാനിച്ചു അവൾ തിരിഞ്ഞു നടന്നു, 
"ഉം" തലയാട്ടിക്കൊണ്ടു അയാൾ ഒരിക്കൽക്കൂടി അവളെ യാത്രയാക്കി 

Friday, 11 May 2018

മച്ചമ്പി

കൂട്ടുകാരന്റെ വിവാഹത്തലേന്നു രാത്രി .......ചങ്കു ബ്രോയുടെ വാക്കുകൾ 

നവരശ്മി മുതൽ അഞ്ജലി വരെയുള്ള സ്ത്രീ രത്നങ്ങളെ, നിങ്ങൾക്ക് വിട .....നിങ്ങളുടെ ഓർമകൾക്കും വിട ......നാളെ നമ്മുടെ മച്ചമ്പി വിവാഹിതനാവുകയാണ് ......ഒരിറ്റു സ്‌നേഹത്തിനുവേണ്ടി ദാഹിച്ചു യാചിച്ചു നിങ്ങളുടെ പുറകെ നടന്നിട്ടും നിങ്ങളതു കണ്ടില്ല ..കേട്ടില്ല .......!!!

നിങ്ങളുടെയൊക്കെ ഭര്ത്താക്കന്മാരെക്കുറിച്ചു ചിലപ്പോൾ 
'ഇവനെയല്ലാതെ വേറൊരു മരകോന്തനേം കിട്ടിയില്ലേ നിനക്ക്?'...എന്ന് പലരും  പറഞ്ഞിട്ടുണ്ടാകും.... അതിലും ഭേദം ഈ മച്ചമ്പിയല്ലായിരുന്നോ ....കഷ്ടം ....മധുമോഹനൻ സീരിയലു ചെയുന്ന കാലത്തു പ്രേമലേഖനം എഴുതാൻ  തുടങ്ങിയ മച്ചമ്പി യാണു നമ്മുടെ ഈ മച്ചമ്പി .....പക്ഷെ അന്നും ഈ ഞങ്ങൾ കൂട്ടിനുണ്ടായിരുന്നു ....ഈ പാവം മച്ചമ്പിയുടെ ചങ്ക് ആയി .....ഇന്നിപ്പോ ദേ ഇവിടെയും ....ചങ്കു ബ്രോസായി കൂടെ ..... 



എട്ടാം ക്‌ളാസ്സു മുതൽ ഈ യൗവനത്തിന്റെ പ്രസരിപ്പിൽ വരെ ഒരു കൂട്ടിനു വേണ്ടി കൊതിച്ചു നടന്ന ഈ പാവം മച്ചമ്പിയുടെ ഹൃദയവികാരങ്ങളെ നിങ്ങളാരും ഉൾക്കൊണ്ടില്ല .......വേണ്ട ....പോയി പണിനോക്കു ....നാളെ മുതൽ മച്ചമ്പിക്കു ആവ ളുണ്ട് .....അവൾ ....



പക്ഷേ നിങ്ങളൊരു കാര്യം മനസ്സിലാക്കണം ...ഈ  മച്ചമ്പി നിങ്ങളുടെ പുറകെ നടന്നിട്ടുണ്ടെങ്കിൽ അതു നിങ്ങൾക്കും കൂടെ കുറച്ചു സ്നേഹം പകർന്നു തരാനാണ് ....അല്ലാതെ നിന്റെയൊക്കെ ഓഞ്ഞ സൗന്ദര്യം കണ്ടിട്ടല്ല ......ഈ സിനിമയിലെ കാമുകി യും കാമുകനും തമ്മിലുള്ള മരംചുറ്റി പ്രേമം കണ്ടു കൊണ്ടിരുന്നാൽ മതിയോ ..ഇടയ്ക്കു നമുക്കും അതുപോലൊക്കെ വേണ്ടേ....? എന്നെ ഈ  മച്ചമ്പി കരുതിയുള്ളു...



 ......കോഫീ ഷോപ്പിലെ വൈകുന്നേരങ്ങളിൽ ... പരസ്പരം നോക്കിയിരിക്കുവനും ബൈക്കിൽ തോളോട് തോൾ ചേർന്ന് കറങ്ങാനും ഒരു കൂട്ടു .... .......അത്രയേ ഈ  മച്ചമ്പിയും ആഗ്രഹിച്ചുള്ളൂ ...അതൊക്കെ ഓരോ പ്രായത്തിനനുസരിച്ചുള്ള ആഗ്രഹങ്ങളാണ് ..അല്ലാതെ .മൂക്കിൽ പല്ലു മുളച്ചിട്ടു പിന്നെ പറഞിട്ടു കാര്യമുണ്ടോ.....പക്ഷെ അതുപോലും മനസ്സിലാക്കാതെ വെറുതെ കൗമാരവും യൗവ്വനവും നാശി പ്പിച്ചു കളഞ്ഞ തരുണീമണികളെ നിങ്ങള്ക്കായ് ...ഈ രാത്രീ സമർപ്പിക്കുന്നു ......ഇന്നു ഞങ്ങൾ അടിച്ചു പൊളിച്ചു തകർക്കും ....കാരണം ഇത മച്ചമ്പിയുടെ  അവസാന ഏകാന്ത രാത്രിയാണ് ....കാരണം നാളെമുതൽ ....നളെ മുതൽ മച്ചമ്പി ആവ ളുടെ താണ് ........



പക്ഷെ ഞങ്ങൾ ഇതുപോലെ നാളെയും അടിച്ചുപൊളിക്കും ഇതിലും കേമമായി ....

എല്ലാം മച്ചമ്പിക്കുവേണ്ടി ...കാരണം എല്ലാം മച്ചമ്പിയുടെ ചിലാവാണല്ലോ ......




Sunday, 22 April 2018

Newgen Commedy


മഹാവിഷ്ണുവിൻറെഎല്ലാ അവതാരങ്ങളുമായി ബന്ധപ്പെട്ട കഥകളിലും ഉള്ള ഒരേ ഒരു കഥാപാത്രം ....ഏതാണ് ഈ കഥാപാത്രം ...?
ഉത്തരം : ജാംബവാൻ .....
പുതിയ തലമുറയുടെ ഉത്തരം : കുമ്മനം 


ആധാർ കാർഡും ക്രിസ്മസ് കാർഡും ലിങ്ക് ചെയ്യേണ്ടി വരുമോ.....?

അത് ലിങ്ക് ചെയ്യാനുള്ള യാത്രയിൽ ഏതെങ്കിലും കുടുബം താമസിക്കാൻ സ്ഥലം കിട്ടാതെ
അലഞ്ഞു തിരിഞ്ഞു ..ഒടുവിൽ ..കാലിത്തൊഴുത്തിൽ താമസിക്കേണ്ടി വരുമോ .......?
അവിടെ വെച്ച് ആ കുടുബത്തിലെ ഗർഭിണിയായ സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുമോ .....
കിഴക്കുനിന്നും വന്ന വിശിഷ്ടരായ പ്രതിനിധികൾ ആ കുഞ്ഞിന് സമ്മാനങ്ങൾ നൽകി
അനുഗ്രഹിക്കുമോ ........ഈ വാർത്തകൾ കേട്ട് മന്ത്രിയോടൊപ്പം രാജ്യം മുഴുവനും അസ്വസ്ഥമാകുമോ ...??
ആ കുഞ്ഞിനെ കണ്ടുപിടിക്കാൻ പട്ടാളം തിരിചിൽ നടത്തുമോ .....
ആർക്കെങ്കി ലും എന്തെങ്കിലും മനസ്സിലായോ ......
പക്ഷെ കുറേപേർക്കു, കഴിഞ്ഞകൊല്ലം നവമ്പറിൽ പലതും മനസ്സിലായി രുന്നു ......
ഇനി പതുക്കെ പതുക്കെ പലതും മനസ്സിലാകും😂😂

58 ത് സംസ്ഥാന സ്കൂൾ കലോൽത്സാവം,തൃശൂർ

58 ത്  സംസ്ഥാന സ്കൂൾ കലോൽത്സാവം,തൃശൂർ  


ഓരോ കലോൽസങ്ങളും ഓരോ ഓർമക്കുറിപ്പുകളാണ് .....
ബാല്യം കൗമാരത്തിനും കൗമാരം യൗവനത്തിനും വഴിയൊരുക്കിയ സ്വാപ്നങ്ങളുടെ നിറക്കൂട്ട് പോലെ മനോഹരമായ ഒന്ന് .....
നിറങ്ങൾ നഷ്ട്ടപ്പെട്ട ഒരു ഉത്സാവസന്ധ്യയുടെ നൊമ്പരങ്ങളെ ഹൃദയത്തിലേറ്റിയ ഒരുകൂട്ടം കലാകാരന്മാരുടെ
ചാരുതയാർന്ന പ്രകടനങ്ങളുടെ ,
പരിശീലനത്തിന്റെ ഇടവേളകളിൽ പങ്കിട്ട നിഷ്കളങ്കമായ സൗഹൃദങ്ങളുടെ ....
ഓടുവിൽ കായ് വീശി യാത്രാപറഞ്ഞ നവരസങ്ങളുടെ .....പിന്നെ ..പിന്നെ ....
ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ ഒളിപ്പിച്ചു വെച്ച ആരാധനായുടെ ......
ഇടവഴികളിൽ എവിടെയോ ഈറനണിഞ്ഞ നൊമ്പരങ്ങളുടെ .......
തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

Saturday, 29 April 2017

FB Posts

ബാഹുബലി………………………………………………..
ബാഹുബലി വന്നപ്പോ മലയാളം സിനിമക എല്ലാം തിയേറ്ററി ഔട്ട് .............അതിനു കാരണമായി ഒരുത്ത പറഞ്ഞതാണ്......."അല്ലെങ്കിലും കിഴൻമാരെ വേഷം കെട്ടിച്ചും ഡ്യൂപ്പിനെ വെച്ചും ഒക്കെ സിനിമ ചെയ്താ കാണാനൊരു രസം വേണ്ടേ ...........
............യുവത്വം യുവത്വത്തോട് ചേർന്നുള്ള പ്രണയവും സെന്റിമെൻസും ആക്ഷനും എല്ലാം രസകരമാണ് ………
..............അല്ലാതെ ഇവിടുത്തെ പോലെ 67 വയസ്സുള്ള നായക നട 20 കാരിയെ പുറകെ നടന്നു പ്രണയിക്കുന്നു , ഡാൻസുചെയ്യുന്നു , ലാവ് യൂ പറയുന്നു ....ഹൊറിബി ...........കാലു പൊക്കാ വരെ ഡ്യൂപ്പ് വേണം ...... എന്നാലും പ്രായം ഏറ്റവും കുറഞ്ഞ നായികയെ തന്നെ വേണം .........ഇവിട ത്തെ 67 വയസ്സുള്ള സൂപ്പ സ്റ്റാറിന്റെ കൊച്ചുമകനു പ്രായം 12 വയസ്സായി .,,,,,,,(..അതായതു മുത്തച്ഛ ആയി എന്ന് )..എന്നാലും സൂപ്പ സ്റ്റാറിനു 20 വയസ്സുള്ള നായികയെ കിട്ടിയാലും പ്രണയം അഭിനയിക്കും ...........(പട്ടി അപ്പിയിടുന്ന മുഖഭാവത്തോട് കൂടി പ്രണയം അഭിനയിക്കുന്ന നട എന്നും ഇയാളെ വിശേഷിപ്പിക്കാറുണ്ട് )
മിസ്റ്റ മരുമക എന്ന സിനിമയിലെ പാട്ടു സീനി നായികയെ നായക ചുംബിക്കാ പോകുന്ന സീ കണ്ടപ്പോ ഒരു പ്രേക്ഷക ചോദിച്ചുവത്രെ ....എന്തുവാഡേയ് നീയ് കൊച്ചു കുഞ്ഞിനെ കാണിക്കുന്നതു എന്ന് .....ഇത് പോലെ പാലസിനിമകളിലും പ്രേക്ഷകരെ ഉപദ്രവിക്കുന്ന തരാം സീനുകളാണുള്ളത് ...
...........വെറുതെയല്ലാ 100 –150 കൊടുത്തു തിയേറ്ററി പോയിപടം കാണാ ആളില്ലാത്തതു ........."



ലോക പുസ്തകദിനം ………………
വായിച്ച് വളര്ന്നാല് ശ്രീറാം വെങ്കട്ടരാമനാകും.
വായിക്കാതെ വളര്ന്നാല്മണിയാശാനാകും...
വായിച്ച് വളരുക....
ഇന്ന് ലോക പുസ്തകദിനം...Fwd message only......



ഒരു മെക്ക്സിക്ക ആപരാത .......
ഒരു മെക്ക്സിക്ക ആപരാത ....... നാലക്ഷരം പഠിക്കാ വേണ്ടി കോളേജി വരുന്ന പിള്ളേരെ ,അടിയും തല്ലും കൂടി സ്വയം നശിക്കാ പ്രോത്സാഹിപ്പിക്കുന്ന പഴയ കാല വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പ് ..........ഒരേ ക്ളാസി പഠിക്കുന്നവരെ പോലും കൊടിയുടെ പേരി വേർതിരിച്ചു പരസ്പരം ശത്രുക്കളാക്കി അടികൂടാ പ്രോത്സാഹിപ്പിക്കുന്ന കഥ..പോരാത്തതിന് കുറെ ഗുണ്ടായിസവും ......വെറുതെയല്ല സമൂഹത്തി രാഷ്ട്രീയകൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും കൂടിവരുന്നത് .....


ഇലക്ഷൻ  വർക്ക് 

ഇവിടോരുത്തൻ പറയുന്നതു കേട്ടു.....ഇലക്ഷന് നാലഞ്ചു ദിവസം നാട്ടില്‍ പോയി ഇലക്ഷൻ വർക്കിനു കാര്യമായിട്ടിറങ്ങണം....എന്നാലെ എന്തെങ്കിലും നടക്കൂ.....  ഇതു കേട്ടപ്പോള്‍ ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു..,നീ ഇത്ര വലിയ പാർട്ടി പ്രവർത്തകനാണോ...ഏതാപാർട്ടി....അപ്പോഴാണവൻ കാര്യം ശരിക്ക് പറഞ്ഞതു..."ഒരു ദിവസം പ്രചാരണത്തിനിറങ്ങിയാൽ  ആയിരം രൂപ വച്ചു കിട്ട്ടും, ഭക്ഷണവും വെള്ളവും ഒക്കെ വേറെ..പിന്നെ ഫ്ലെക്സ് അടിക്കാനും കൊടിവയ്കാനും മറ്റും കയറിയാല്‍ വേറെയും.....ചുരുക്കിപ്പറഞ്ഞാൽ നാലഞ്ചു ദിവസം കൊണ്ടു രൂപാ അയ്യായിരം കായ്യില്‍ വരും.. ...."



മലയാളത്തി ഓണാശംസക നേർന്നു ലിവ പൂ കേരളത്തെ ഞെട്ടിച്ചു .....
Great .....Excellent attitude by a Excellent football team....this is beyond our expectation......https://www.facebook.com/IndiaLFC/posts/483416488494596




നീതി……….സല്മാന്ഖാന്പിന്നെയും രക്ഷപ്പെട്ടു .....സെലിബ്രിറ്റികള്ക്ക് ഒരു നീതിയും സാധാരണക്കാര്ക്ക് മറ്റൊരു നീതിയും...
നമ്മുടെ നാട്ടിലെ ഏതെങ്കിലും പാവപ്പെട്ടവന്ഗതികേടുകൊണ്ട് ഒരു ചെറിയ കളവു നടത്തിയാല്അവനെ പ്പിടിച്ചു അറസ്റ്റു ചെയ്തു ജയിലല്ടയ്ക്കും,പിന്നെ അവനേം അവന്റെ കുടുംബതേം നാട്ടുകാരേം അയല്ക്കാരേം ഒക്കെ ചോദ്യം ചെയ്യും .....ചിലപ്പോ പത്രവാര്ത്തകളി ള്വായനക്കാരെ സുഖിപ്പിക്കാന്അവനെ അന്തര്സംസ്ഥാന മോഷ്ട്ടവാക്കും,ചില പത്രങ്ങള്അവിഹിതം കൂട്ടിച്ചേര്ക്കും...ചിലര്ഇതുവരെ കേള്ക്കാത്താ പുതിയ കഥകളാവും പുറത്ത് വിടുക ...........
പക്ഷെ കുറ്റാക്രിത്യങ്ങളുടെയും അവിഹിതബന്ധങ്ങളുടെയും രാജാവായ സല്മാന്ഖാന്പിന്നെയും രക്ഷപ്പെട്ടു ....ബോളിവുഡ് ലേ പ്രശസ്തരായ സെലിബ്രിറ്റികള്ക്ക് ഒരു നീതിയും സാധാരണക്കാര്ക്ക് മറ്റൊരു നീതിയും ...എന്ന സംശയം ബലപ്പെടുന്നു...നീതിദേവത ഒളികണ്ണിട്ടു നോക്കിയാ ശേഷം സെലിബ്രിറ്റി യാണെങ്കില്വെറുതെ വിടും അല്ലെങ്കി ല്ശിക്ഷിക്കും .....
കോടതികള്ഇങ്ങനെ അധപതിച്ചതില്ശക്തമായി പ്രതിക്ഷേതിക്കുക ......