Wednesday, 26 November 2014

സിനിമാക്കഥ

സിനിമാക്കഥയിലെ കഥയിലെ വിസ്മയങ്ങള്‍


വെള്ളിക്കൊലുസിട്ട യുവസുന്ദരിയെ കണ്‍നിറയെ  കാണുവാനും വിരഹത്തിന്‍റെ മധുരനോന്പരങ്ങള്‍ കൈമാറാനും കൊതിച്ചു അയാള്‍ തന്‍റെ മയില്‍ വാഹനമായ ബൈക്കില്‍ പറന്നെത്തി, തുടര്‍ന്നങ്ങോട്ട് അനുരാഗസുന്ധരമായൊരു വസന്തകാലത്തിന്റെ ,ജീവതാളം പോലെ പാട്ടും ഡാന്‍സും പ്രണയനിമിഷങ്ങളും..,സിനിമകണ്ടുകൊണ്ടിരിക്കുന്നവരുടെ  ഹൃദയവികാരങ്ങളെ മറ്റെതോ ലോകത്തേക്ക് ഉയര്‍ത്തിവിടുന്ന അല്ലെങ്കില്‍ വെള്ളിത്തിരയുടെ മന്ത്രീകവലയത്തില്‍ പെട്ട് പ്രനയലോലമായൊരു  സ്വര്‍ഗ്ഗത്തില്‍ ലയിക്കുന്ന അസുലഭാനിമിഷങ്ങള്‍..,പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് മലയാളസിനിമ കാണുന്ന പ്രേക്ഷകരുടെ മനസ്സുകളിള്‍ ഇങ്ങനെയൊന്നും അനുഭവപ്പെടാറില്ല..,ഒരു ചുക്കും ഫീല്‍ ചെയ്യത്താപോലൊരു ഫീലിംഗ്..,'യൌവ്വനം യൌവ്വനത്തോടു ചേരുന്പോൾ  പ്രണയം പൂത്തുലയുന്നു എന്ന സാധാരണക്കാരന്റെ സങ്കല്‍പ്പങ്ങളില്‍ നിന്നും, സിനിമ ഒരുപാടു പുറകോട്ടു പോയതാണ്' ഇതിന്‍റെ മൂലകാരണം..,സരോജ് കുമാര്‍ എന്ന ശ്രീനിവാസന്‍ കഥാപാത്രത്തെ പോലെ  60ആം വയസ്സിലും 50ആം വയസ്സിലും ഒരു നാണവുമില്ലാതെ  കൊച്ചുകൊച്ചു പെണ്‍കുട്ടികളെ മാറി മാറി പ്രണയിക്കുകയും വിദേശരാജ്യങ്ങളില്‍ പോയി ആടിയും പാടിയും,പാട്ടുസീനുകള്‍ ചിത്രീകരിച്ച് ഒരു മാതിരി എല്ലാ സിനിമകളിലും ഇവര്‍ നിറഞ്ഞുനില്‍ക്കുന്നതുകാണാം, ചിലര്‍ നായികമാരെ പ്രണയിക്കുന്നത് പട്ടി അപ്പിയിടുന്ന മുഖഭാവത്തോടുകൂടിയാണ്, പ്രയാധ്യക്യം മൂലം എഴുന്നേറ്റ് നടക്കാന്‍ പറ്റാത്തവരും ഇതിലുണ്ട്...80 രൂപയുടെ ടിക്കറ്റ് എടുത്ത് രണ്ടര മണിക്കൂര്‍ നേരം എന്‍ജോയ് ചെയ്യാന്‍ വരുന്ന പ്രേക്ഷകരുടെ മനസ്സില്‍ നിര്‍വികാരതയും, പ്രണയം എന്ന വികരോത്തോടു തന്നെ വെറുപ്പ്‌ തോന്നിപ്പിക്കുകയും ചെയ്യുന്ന തരം ഏര്‍പ്പാട്..,ചില പട്ടുസീനുകളിലെ നയികമോരോടു നമക്കു ചോദിക്കാന്‍ തോന്നും " ഈ കിഴവനെയല്ലാതെ വേറൊരുത്തനെയും കിട്ടിയില്ലേ നിന്നക്ക്..." എന്നു.  ഒരിക്കല്‍ ആദ്യമായ് നായികയായെത്തിയ ബാലതാരത്തോടു കൂടി അഭിനയിക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ  സിനിമ കണ്ടുകൊണ്ടിരുന്നവര്‍ ചോദിച്ചുവത്രേ ....."എന്തുവാടാ ആ കൊച്ചുകുഞ്ഞിനെ നീ കാണിക്കുന്നേ എന്നു....?" ചെഞ്ചുണ്ടുകളിൽ   ഇളം താരുണ്യം സ്പുരിക്കുന്ന ആ പെണ്‍കുട്ടിയെ ബാലതാരമായാണ് നാം പലതവണ കണ്ടിരിക്കുന്നത്..,ആ കുഞ്ഞിനെയാണ് ഈ അന്പത് വയസ്സുകാരന്‍ സ്റ്റാര്‍ , ചുംബിക്കുവാൻ  പോകുന്നത് ..,പ്രയവ്യത്യാസമോന്നും നോക്കാതെ ,ആരോടോപ്പവുംഅഭിനയിക്കാന്‍ ഇത്തരം സൂപ്പര്‍ സ്റ്റാറുകള്‍ റെഡി, മുഖത്ത് വെള്ളച്ചായം തേച്ചു വന്നാല്‍ മതിയല്ലോ?....."പക്ഷെ ക്ലോസപ്പ് സീനുകളില്‍ മുഖത്തോടു മുഖം   ന്ക്കിനില്‍ക്കുന്പോൾ  ആ വൈരൂപ്യം ശരിക്ക്' മനസ്സിലാകും...പക്ഷെ നായികയുടെ മുഖത്ത് ചെറിയ ചുളിവുകള്‍ വരുന്പോഴേയ്ക്കും അവരെ സിനിമയില്‍  നായികാ സ്ഥാനത്തുനിന്നു  മാറ്റും, ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് എന്നും അവഗണ മാത്രെമേയുല്ലു..,പിന്നെ  സ്റ്റാണ്ട്  സീനുകള്‍  ഡ്യൂപ്പിനെ വച്ചു ചെയ്യാം, പക്ഷെ പൌരുഷം തിളക്കേണ്ട സമയത്ത് അത് നായകന്‍റെ മുഖത്തു തന്നെ തിളക്കണം,ഒപ്പം അതിനൊത്ത ചലനങ്ങളും,അല്ലാതെ ഡ്യൂപ്പ് പറ്റില്ല..,പക്ഷെ പലപ്പോഴും നാം കാണുന്നത് വാർദ്ധക്യസഹജമായ ചലനങ്ങളാണ്.., ചിലര്‍ വളരെ പ്രയാസപ്പെട്ടു കാലുയര്‍ത്തി വില്ലനെ തോഴിക്കുന്നത് കാണുന്പോള്‍ പ്രേക്ഷകര്‍ക്ക്‌ തന്നെ സഹതാപം തോന്നും..,"ഹോ കഷ്ടം ഇതൊക്ക കാണാന്‍ വേണ്ടിയാണല്ലോ ടിക്കറ്റെടുത്ത് നാം സിനിമക്ക് വന്നത്"

ഒരു  കോളജ്പ്പയൻ  പറഞ്ഞത്‌ "ക്ലാസ്സു  കട്ട്  ചെയ്തു മലയാളം സിനിമ കാണുന്നതിലും ഭേദം , നമ്മുടെ ചൂടൻ ബാബുസാറിന്റെ അറുബോറൻ   ക്ലാസ്സിലിരിക്കുന്നതാണെന്ന് ....


സ്ഥിരം കഥാപാത്രങ്ങള്‍


സ്റോക്ക് തീര്‍ന്ന കുറെ എഴുത്തുകാര്‍ നിലനില്പ്പിനുവേണ്ടി   പഴയതും പുതിയതും ആയ പലപല സിനിമകളില്‍നിന്നു,  അവിടുന്നും ഇവിടുന്നും ആയി പലതും കൂടിമുട്ടിച്ചു  പുതിയ കഥ - ഉണ്ടാക്കി കൊണ്ടുവരും, ഏച്ചുകെട്ടിയാല്‍ മുഴച്ചു നില്‍ക്കും എന്നു പറയുന്നപോലെ സമാനതയുള്ള കഥകളും കഥാപാത്രങ്ങളും സീനുകളും ഒക്കെയാണ് നാം കാണുന്നത്..., പണ്ടെപ്പോഴോ കണ്ട സിനിമയിലെ കഥ, അല്ലെങ്കില്‍ സീന്‍, പഴയ ഹോളിവുഡ് സിനിമയിലെ ചില സംഭവങ്ങള്‍ ,മറൊരു  തമിഴ്  സിനിമയിലെ ചില ഡയലോങ്ങുകള്‍...അങ്ങനെ പോകന്നു നമ്മുടെ സിനിമ.....



ഒരു സിനിമയിലെ നായകന്‍ ഊമയാണെങ്കില്‍ അടുത്തതു അന്ധഗായകന്‍, അതിനടുത്തത് കരുമാടിക്കുട്ടന്‍,പിന്നെ വേറൊന്നില്‍ ചട്ടുകാലന്‍ ,കള്ളന്‍,കൂനന്‍,ചാന്ത് പൊട്ട്,മന്ദബുദ്ധി,മുറിമൂകാന്‍,അല്ലെങ്കില്‍ വേറെ ഏതെങ്കിലും ടൈപ് വികലാംഗന്‍....പക്ഷെ ഈ നായകന്മാരുടെയെല്ലാം മനസ്സില്‍ ഓടുക്കത്തെ സ്നേഹമായിരിക്കും....ഈ വികലാംഗത മൂലം ഇവര്‍ അനുഭവിക്കുന്ന നിരാശകള്‍ വളരേ സെന്റിമെന്റലായി അവതരിപ്പിച്ചു പ്രേക്ഷകരെ നൊന്പരപ്പെടുത്തി, അപ്രതീക്ഷടമായി കടന്നുവരുന്ന പ്രണയത്തിന്റെ നല്ല കുറെ നിമിഷങ്ങള്‍ സമ്മാനിച്ചു..,എവിടെനിന്നോ കടന്നുവരുന്ന കുറെ വില്ലന്മാരും പിന്നെ ചെറിയൊരു സ്റ്റണ്ടും അവസാനം എല്ലാം കറങ്ങിത്തിരിഞ്ഞു നന്നായി ഭവിക്കുന്നു, നായികയെ ആ നായകന് തന്നെ കിട്ടുന്നു..,കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇറങ്ങിയ കുറെ സിനിമാകളുറെയെല്ലാം കഥ ഇതു തന്ന്നെയായിരുന്നു...  മറൊരു തരം സിനിമകളില്‍ നായകന്‍ മുണ്ട് മടക്കിക്കുത്തി, മീശ പിരിച്ചു തകര്‍പ്പന്‍ ഡയലോങ്ങുകള്‍ പറഞ്ഞു കൊണ്ടു നടന്നു വരുന്നു, കൂട്ടുകരോടോപ്പമുള്ള കുറെ മദ്യപാനരാവുകളും  മസാല ഡാന്‍സും, അവസാനം കുറെ സ്റ്റാണ്ടുസീനുകളും.....വില്ലന്മാര്‍ പത്തായാലും ഇരുപതായാലും നായകന്‍ എല്ലാത്തിനെയും അടിച്ചോതുക്കിയിരിക്കും...ഒരു ട്വിസ്ടിനു വേണ്ടി നായകന്‍ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടുപോയതായോ അഥവാ കുറേകാലം  ജയിലിലയിരുന്നതായോ ഒക്കെ കൊടുക്കാം, പിന്നെ കൂടുതല്‍ രസത്തിനു വേണ്ടി പള്ളിക്കമ്മിറ്റിയോ ഉത്സവം നടത്തലോ ഒക്കെ ആവാം.....ഒരു സമയത്ത് ഇതു തന്നെയായിരുന്നു എല്ലാത്തിന്റെയും കഥ....ഇത്തരം സിനിമകളിലെ സീനുകളെല്ലാം തന്നെ കാണികള്‍ക്ക് മന:പ്പാടമായപ്പോള്‍ നായകന്‍ തന്നെ ഈ പതിവുനിര്‍ത്തി....ഇതില്‍ നായകന്‍ പോലീസാണെങ്കില്‍ കുറെ കടിച്ചാപ്പോട്ടാത്ത  ഡലോങ്ങുകളും അധോലോകത്തുനിന്നിറങ്ങി വരുന്ന കുറെ വില്ലന്മാരും കുറെ ആയുധങ്ങളും..ഒക്കെ കാണാം......മിക്കവാറും സ്റ്റ്ണ്ടുണ്ടെങ്കില്‍ അത് ഗോഡഔണിലായിരിക്കും...,പിന്നെ സിനിമകഴിയുന്പോൾ കശുപോയീ എന്നുപറഞ്ഞുകൊണ്ട് ഇറങ്ങിവരുന്ന പ്രേക്ഷകരും....ഇതൊക്കെയാണ് പതിവ് കാഴ്ച്ചകള്‍....









സഹയാത്രികർ യാത്രകൾ

ചില യാത്രകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ..അതില്‍ സഹയാത്രികരയിരുന്നവരെക്കുറിച്ചുള്ള കുറിപ്പുകള്‍...

1,ഭാരത്തിന്‍റെ സ്വാതന്ത്രം മുന്നില്‍ കണ്ടു ഗാന്ധിജിയോടൊപ്പം സഹയാത്രചെയ്ത അനുയായികള്‍...,അര്‍ദ്ധനഗനനായ ഫക്കീറിനൊപ്പം നടന്നു നടന്നു കിലോമീറ്ററുകൾ   താണ്ടി ഉപ്പുസത്യാഗ്രഹവും  ദണ്ഢിയാത്രയും യാതനകളും.....



2,കല്പ്പനാ ചൌളയും സഹയാത്രികരും, അദ്ഭുതകരമായ വിജയം നേടിയ ഒരു ബഹിരാകാശ യാത്രക്കുശേഷം തിരുച്ചുവരവില്‍ ഭൂമിയെ സ്പർശ്ശിക്കാനാവാതെ കത്തിചാന്പലായ ഒരു അഗ്നിപുഷ്പം പോലെ ഒരു വീരവനിതയും അവരുടെ ടീമിലെ മറ്റു  നിർഭാഗ്യവന്മാരും....



3,സ്വന്തം ഭാര്യയെ വരെ ഉപേക്ഷിച്ചു ശ്രീരാമനോടൊപ്പം വനവാസത്തിനു പോയ സന്തതസഹചാരിയായ അനുജന്‍ ലക്ഷ്മണന്‍റെ ത്യാഗപൂര്‍ന്നമായ വനവാസം



4,യേശു  ക്രിസ്തുവിന്‍റെ മരണശേഷം, ഗുരുവിനെക്കുരിച്ച് സങ്കടപ്പെട്ട്,  എമ്മാവൂസിലേക്കു പോയ ശിസ്യന്മാരും അവരോടോപ്പം വന്നുചേര്‍ന്ന പുതിയ അതിഥിയും....പിന്നീടു യാത്രയുടെ അവസാനമാണ് അവര്‍ക്കു പുതിയ അതിഥി ക്രിസ്തു തന്നെയാണെന്ന് മനസ്സിലാവുന്നത്....


5,ഓരോന്നിനും അതിന്‍റെതായ സമയമുണ്ടെന്ന് തെളിയിച്ച ദാസനും വിജയനും..,ബികോം  ഫസ്റ്റ് ക്ലാസ്സുള്ള ദാസനും പത്താംക്ലാസ് പസ്സാവാത്ത്ത വിജയനും പിന്നെ ഗഫൂര്‍ക്കാ ദോസ്തും പിന്നെ  മദിരാശ്ശിയിലെതെരുവുകളും....കാലിഫോര്‍ണിയയിലെക്കുള്ള ഉരു ദുബായ് കടപ്പുറം വഴിതിരിച്ചുവിട്ട അവിസ്മരണീയമായ യാത്ര



6,തച്ചോളി  ഒതെനനന്റെ  സന്തതസഹചാരിയായ  ചാപ്പൻ , യഥാർത്തത്തിൽ ഇരുവരുടെയും  അച്ചനും  ഒരാൾ തന്നെയായിരുന്നു ....കാമുകിയെ  സ്വന്തമാക്കാൻ  ഒരു  മന്ദബുദ്ധിവേഷം കെട്ടാൻ  ഒതേനനെ  ഉപദേശിച്ചതും, അപ്രകാരം  പോയി  കാമുകിയുടെ  വീട്ടിൽ കയറിക്കൂടി അവളെ  വീഴ് ത്തിയതും     ഒക്കെ ചാപ്പന്റെ  പ്ലാനായിരുന്നു  ...


7,കുറവുകളെ അതിജീവിക്കാന്‍ ഹെല്ലന്‍ കെല്ലര്‍ എന്ന പ്രതിഭയ്ക്ക് സഹായിയായി പ്രവര്‍ത്തിച്ച പ്രിയ്യപ്പെട്ട ഗുരുനാഥ,  ബധിരയും മൂകയും ആയ ശിഷ്യയെ പരിശീലിപ്പിക്കുകാ എന്ന ശ്രമകരമായ  ദൌത്യം ഏറ്റെടുത്തു ഹെല്ലനോടോപ്പം സഹയാത്ര ചെയ്തത  പ്രിയാദ്യാപിക 


മാംഗല്യസൌഭാഗ്യം


ബാല്യവും കൌമാരവും നല്‍കിയ മനോഹരമായ ഓര്‍മ്മകളുടെ സന്തോഷം മനസ്സില്‍ നിറചച് യൌവവാനത്തിന്‍റെ പ്രസരിപ്പില്‍ എത്തിനില്‍ക്കുന്പോള്‍ ആദ്യം തോന്നുനതു  അതിരില്ലാത്ത സ്വാതന്ത്രമാണ്, പിന്നെ യൌവ്വനത്തിന്റെ അടിച്ചുപൊളികളും ,പക്ഷെ കുറെ കഴിയുന്പോള്‍ ഒരു ഏകാന്തത തോന്നുമായിരിക്കാം ,അല്ലെങ്കില്‍ ഒരു കൂട്ടിനു വേണ്ടിയുള്ള ആഗ്രഹം , പറുദീസയില്‍ ഒറ്റപ്പെട്ടുപോയ ആദത്തിന് ദൈവം ഹവ്വയെ നല്കിയതും ഇക്കാരണത്താലയിരുന്നു, പണ്ടൊക്കെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളോടു മുത്തശ്ശിമാര്‍ ഏതു സ്വപ്നമാണ് കണ്ടതെന്നു ചോദിക്കുമായിരുന്നെത്രേ,..'പാന്പിനെയാണു കണ്ടതെങ്കില്‍ മാത്രം അവര്‍ കുട്ടിക്കു കല്യണപ്രായമായിരിക്കുന്നു എന്നു പറയുമായിരുന്നത്രെ....എന്തായാലും യൌവ്വനത്തില്‍ നമ്മെ തേടിയെത്തുന്ന ഏറ്റവും വലിയ ഉത്തരവാദിത്ത്വമാണ് മാംഗല്യം, ഒപ്പം സൌഭാഗ്യവും..പലര്‍ക്കും ആഗ്രഹിച്ചിട്ടും കിട്ടാത്തതും മറ്റുചിലര്‍ക്കു നിസ്സാരകരണങ്ങള്‍ കൊണ്ടുപോലും നഷ്ടപ്പെടുന്നതും..,ചിലര്‍ക്ക് പക്വതയില്ലാത്ത പ്രയത്ത്തില്‍ കടന്നുവന്നു മോഹിപ്പിച്ചശേഷം, വിലക്കപ്പെട്ട കനി പോലെ ഒഴിഞ്ഞുപോകുന്നതും ആണു  വിവാഹം ,അഡജസ്റ്റു ചെയ്യാനും ആസ്വദിക്കാനും കഴിയാതെ എല്ലാം സഹിച്ചു കഴിയുന്നവരും ധാരാളം...,ജീവിതത്തെക്കുരിച്ച് നല്ല ഉള്‍ക്കാഴ്ച ഉള്ളവര്‍ക്കും സ്ത്രീപുരുഷസമത്ത്വത്തെക്കുറിച്ച് നല്ല ധാരണയുള്ളവര്‍ക്കും മാത്രം നന്നായ് ആസ്വദിക്കാന്‍ കഴിയുന്ന ഒരുതരം സൌന്ദര്യമാണ് വിവാഹജീവിതത്തിന്‍റെത്...,


വിവാഹദിവസം

ഓടോഗ്രഫ് ബുക്കില്‍ അശംസാവച്ചനങ്ങള്‍ കൈമാറി യാത്രയായ പഴയ സുഹ്രത്തുകളും, ഒരുമിച്ചിരുന്നു സ്വപ്പ്നങ്ങള്‍ പങ്കുവച്ച  സൌഹൃദസംഘങ്ങളും സഹപ്രവര്‍ത്തകരും പ്രിയശിഷ്യന്മാരെ വിവാഹവസ്ത്രത്തില്‍ കണ്‍നിറയെ കാണുവാന്‍ കൊതിച്ചെത്തിയ ഗുരുനാഥ്ന്മാരും.....പിന്നെ ഒരുപാടൊരുപാടു ബന്ധുമിത്രാദികളും പ്രിയ്യപ്പെട്ടവരും നാട്ടുകാരും.....ഭാവിജീവിതത്തെക്കുരിച്ച് ചെറിയ ആകാംഷയുള്ള മനസ്സുമായി രണ്ടു യുവമിഥുനങ്ങളെപ്പോലെ  നവദന്പതിമാരും....വാതോരാതെ പ്രസംഗിക്കുന്ന അവതരികമാരെയും ചിലപ്പോൾ കാണാം..  പിന്നെ  നല്ലഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം  വയറു  വാടകയ്ക്കെടുത്ത്  വരുന്ന ചില ലോലഹൃദയന്മാരും  .................


സാറയും തോബിയാസും


ഓരോ വിവാഹം നടക്കുന്പോഴും തിരുസഭ വിജയത്തിന്‍റെ തോടുകുറിയണിയുന്നു എന്ന ക്രിസ്ത്യന്‍ സങ്കല്പം എത്രയോ മനോഹരമാണ്, മാംഗല്യസൌഭാഗ്യമേ എന്നു തുടങ്ങുന്ന ക്രിസ്ത്യന്‍ ഭക്തിഗനവും അതിമനോഹരമാണ്‌, ക്രിസ്ത്യന്‍ നവദന്പ ന്തികള്‍ക്ക് ആശംസകളര്‍പ്പിക്കാന്‍ ഇതിലും നല്ലൊരു ഗാനം വേറെയില്ല..,പഴയനിയമത്തിലെ മാതൃകാദന്പതികളായ സാറയേയും തോബിയാസിനെയും കുറച്ചു ഇതില്‍ പരാമര്‍ശിക്കുന്നു..,
സദ്‌ഗുണസന്പന്നനായ  സാറയും സൌഭാഗ്യവാനായ  തോബിയാസും എന്നാണവരെ വിശേഷിപ്പിക്കുന്നത്.., പഴയനിയമത്തില്‍ ഒരുപാടൊരുപാട് രാജാക്കന്മാരും ശക്തിമാന്മാരും ഉണ്ടെങ്കിലും ദന്പതിമാര്‍ക്ക്  മാതൃകയാക്കാന്‍ ഏടവും അനുയോജ്യമായത് സാറയും തോബിയാസുമാണന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്..സാറയുടെ ജീവിതത്ത്തിലുണ്ടാകുന്ന പ്രശ്നങ്ങളുടെയും പരാജയങ്ങലുടെയും തുടർച്ചായല്ല മറിച്ച് അതിനുള്ള ഒരു സൊലൂഷനാണു എന്‍റെ മകനുമായുള്ള വിവാഹം എന്നു പറഞ്ഞുകൊണ്ടു മകനായ തോബിയസിനെ സാറയുമായുള്ള വിവാഹത്തിനു പറഞ്ഞയക്കുന്ന തോബിത്തിന്റെ മനസ്സാണ് ഇതിന്‍റെ ഹൈലൈറ്റ്,
വിവാഹം കഴിച്ച  ആദ്യ അറു ഭർത്താക്കന്മാരും  ആദ്യരാത്രിയില്‍ തന്നെ കൊല്ലപ്പെതുന്ന സാറയുടെ ഏഴാമത്തെ ഭർത്ത്താവായിരുന്നു തോബിയാസ് അഥവാ സാറയുടെ ഏഴാം വിവാഹദിവസം...,ആദ്യരാത്രിയില്‍ മകള്‍ സാറയെ മണിയറയിലേക്കയച്ച ശേഷം 'റെഗുവേല്‍' എന്നു പേരുള്ള സാറയുടെ പിതാവ് ചെയ്യുന്നത് മരുമകനു വേണ്ടിയുള്ള ശവക്കുഴി വെട്ടുക എന്നതായിരുന്നു, അറുപേരും മരിച്ച സ്ഥിതിക്ക് എഴാമാത്തെ ആളും മരിക്കും എന്നുറപ്പുള്ള അയാള്‍ മകളുടെ ജീവിതത്തിലെ ദുരിതങ്ങളുടെ തുടർച്ചയായാണ്‌ ഇതിനെ കണ്ടിരുന്നത്‌., പക്ഷെ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ,ഒരു ദൈവികനിയോഗം പോലെ ആ പരീക്ഷ്നണത്തെ അതിജീവിച്ച് തോബിയാസ് ആദ്യരാത്രി പൂര്‍ത്തിയാക്കുകയാണ്.., പിന്നീടവര്‍ മാതൃകാദന്പതിമാരെപ്പോലെ ജീവിക്കുകയാണ്, അവര്‍ക്കു സന്തനാങ്ങള്‍ ഉണ്ടാവുന്നു..,സദ്‌ഗുണസന്പന്നയായ  സാറയുടെ ജീവതത്തിന്‍റെ  പൂര്‍ണത സൌഭാഗ്യവാനായ  തോബിയാസുമൊത്ത് സാധ്യമാവുകയാണ്.

പേട്ടക്കുടി പപ്പന്‍ സ്പീകിംഗ്‌



പേട്ടക്കുടി പപ്പന്‍ എന്ന പി പി പപ്പന്‍, ഒരു  നല്ല  ഒന്നാന്തരം എഴുത്തുകാരൻ  എന്ന്  അവകാശാപ്പെടുന്ന ഒരു മഹാനാണ്, കുറെ നോവലുകള്‍ എഴുതിവച്ച ശേഷം അതെല്ലാം പെറുക്കിയെടുത്ത്  നിര്‍മ്മാതാക്കളെയും സംവിധായകരെയും ചെന്ന് കണ്ട്, കഥ കേള്‍പ്പിക്കുകയും സിനിമയില്‍ കയറിപ്പറ്റുകയും ചെയ്യുക എന്നതാണു അദ്ദേഹത്തിന്‍റെ വലിയ ആഗ്രഹങ്ങള്‍..പക്ഷെ യഥാര്‍ത്ഥത്തില്‍ പല നിര്‍മ്മാതാക്കളും പപ്പനെ കാണുന്പോള്‍  തന്നെ ഒളിച്ചിരിന്നിരുന്നു , പപ്പന്റെ കഥ അവര്‍ക്ക് പലപ്പോഴും അസഹനീയമായ ബോറഡിയായിരുന്നു,  സിഗരറ്റുവലി നിറുത്തിയ ഒരു യുവസംവിധായകന്‍ കുറെ നാളുകള്‍ക്കുശേഷം സിഗരറ്റ് വലിച്ചത് പപ്പന്‍റെ കഥ കേട്ടത്തിന്‍റെ നിര്‍വികരതയും ബോറഡിയും മാറാനാണ്...,ഒതുവില്‍ 'ബസ് സ്റ്റൊപ്പിലെ യക്ഷി' എന്ന കഥ ഏറെക്കുറെ സിനിമയക്കാന്‍ വേണ്ടി റെഡിയയിയിട്ടുണ്ടു, ഇനി സഹനിര്‍മ്മാതാക്കളും കൂടി കഥ കേള്‍ക്കണം എന്ന കടന്പ  കൂടിയേ ഉള്ളൂ..,രാത്രികാലങ്ങളില്‍   ബസ് സ്റ്റോപ്പില്‍ വരുന്ന യക്ഷിയും,പിന്നെ അതിനെ തളക്കാന്‍ വരുന്ന മാന്ത്രവാദിയും ,ആ മന്ത്രവാദി പിന്നെ അവിടെയുള്ള മറ്റൊരു പെണ്‍കുട്ടിയുമായി സ്നേഹത്ത്തിലാവുകയം ഒളിച്ചോ ടിപ്പോവുകയും ചെയ്യുന്നതാണു കഥ..,

 ഇതിനിടക്ക് നാട്ടില്‍ പേട്ടക്കുടി പപ്പന്‍ ഫാന്‍സ്‌ അസോസിയേഷന്‍ തുടങ്ങിയിട്ടുണ്ട്, സ്വന്തം ഓഫീസും വെബ് സൈറ്റും വരെ ഉള്ള അസ്സോസിയേഷനായി  അത് വളര്‍ന്നിരുന്നു, 'ബസ് സ്റ്റൊപ്പിലെയക്ഷി' സൂപ്പർ  ഹിറ്റായാല്‍, പപ്പന്‍ സൂപ്പര്‍ സ്റ്റാറായാൽ,  പിന്നെ താരനിശകൾ,അവാര്‍ഡുകള്‍, പുതിയ സിനമകള്‍,...അസ്സോസിയേഷന്‍റെ സ്വപ്‌നങ്ങള്‍ നീണ്ടതായിരുന്നു...,'ചായ്പ്പിലെ ലോനപ്പന്‍' എന്ന കൊച്ചു 'പ്രഞ്ചിയെട്ടന്‍ 'ഇതിന്‍റെ പ്രസിഡന്റു  സ്ഥാനം ഏറെടുത്തിരുന്നു..ഇതിനിടയ്ക്ക് മുല്ലപ്പെരിയാറിലെകോടതിവിധി കേരളത്തിനു പ്രതികൂലമായി വിധിക്കപ്പെട്ടു, ഇതില്‍ അരിശം പൂണ്ട പപ്പന്‍ തന്‍റെ കഥയില്‍ ചില മാറ്റ്‌ങ്ങള്‍വരുത്തി..,ബസ് സ്റ്റോപ്പില്‍ ഒരു ആഡംബരക്കാരില്‍ വന്നിറങ്ങുന്ന 'പെരട്ട തലൈവി' എന്ന കഥപാത്രവും പിന്നെ ഈ തലൈവിയെ ചീമുട്ടയെറിഞ്ഞു സ്വീകരിക്കുന്ന കുറെ പിള്ളാരും ഒക്കെ  ഈ കഥയില്‍ വന്നു...കഥയുമായിഇതിനുപ്രത്യകിച്ചു ബന്ധമോന്നുമില്ല, പക്ഷെ അതൊന്നും പപ്പാന് പ്രഴ്നമല്ല..ഇതിനിടയ്ക്ക് പപ്പന്‍ 'മുന്നറിയിപ്പ്' എന്ന മലയാളം സിനിമ കണ്ടത്‌,അതിനു ശേഷം കഥയില്‍ ഒരു ജയില്പുള്ളിയും കയറിക്കൂടി, പ്രത്യകിച്ചു ബന്ധമോന്നുമില്ലതെയാണ് അതും...പിന്നെ ഒരു കൊമ്മഡിക്കു വേണ്ടി  കുടിച്ച് ലക്കുകെട്ട ഇയാള്‍ യക്ഷിയെ കയറിപ്പിടിക്കുവാന്‍ വരുന്നതും യക്ഷി 'ചോരേം നീരും ഒന്നും വേണ്ട ,ജീവന്‍ മതി' എന്നു പറഞ്ഞുകൊണ്ടു  ഓടി രക്ഷപ്പെടുന്നതും ഒക്കെ കഥയില്‍ വരുത്തി...ഇതിനിടയ്ക്ക് നാട്ടില്‍ പലപല  ചടാങ്ങുകള്‍ക്കും യുവസംവിധായകന്‍ പപ്പനെയും ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റു  ലോനപ്പനയും ഉദ്ഖാടകരായി വിളിക്കാന്‍ തുടങ്ങി...

(തുടരും ....)


ഗാന്ധർവ്വ്ന്മാരെ സ്നേഹിച്ച പെണ്‍കുട്ടി

ചാപ്റ്റർ 1 

ചുറ്റുമതിലും പടിപ്പുരമാളികയും വിശാലമായ  വളപ്പിനുള്ളിലെ എട്ടുകെട്ടും കാവും കുളവും നാഗതത്തറയും അവഹനാമണ്‍ഡപവും ദുര്‍ഗക്ഷേത്രവും എല്ലാം ചേര്‍ന്ന മന ആഭിജാത്യത്തിന്റെയും  അനശ്വരമാന്ത്രങ്ങളുടെയും പ്രതീകമായിരുന്നു,ചിലപ്പോള്‍ എട്ടുകെട്ടിന്റെ അകത്തളങ്ങലെവിടെയൊ  നിന്നോ അതിസുഗപ്രദ്‌മായ  ഒരു രാഗാലാപനം ഒഴുകി വരും,രാവിന്‍റെ നിശ്ശ്ബ്ധ്യദതയിലേക്ക് ഒഴുകിയെത്തുന്ന ആ സ്വരരാഗസുധ വല്ലാത്ത വശീകരണശേഷിയുള്ളതായിരുന്നു..,കാതുകളില്‍ പ്രണയനിലാവ് നിറയുന്നതുപോലെ ..,കരളിനുള്ളില്‍ തേന്മഴ പെയയുന്നതുപോലെ ഒരു അഭൌമ സംഗീതം..ആ അലൌകിക ഗാനവീചികള്‍ അന്തരീക്ഷത്തെ രോമാഞ്ച്ജമാണിയിക്കുന്നതുപോലെ....തന്റെ ഹ്രദയവികരങ്ങളെ   ഗാന്ധര്‍വ്വന്മാരുമോത്ത് പങ്കുവയ്ക്കുവാന്‍ കൊതിച്ച  ഒരു കുമാരിയുടെ ശബ്ധം ഗാനവീചികളായി പുറത്തു വന്നതായിരുന്നു   അത്..,  തനിക്കു പറയാനുള്ളതെല്ലാം തന്‍റെ ഡയറിയില്‍ കുറിച്ചിട്ടു..,ആ വലിയ മനയില്‍ ആരെയോ കാത്തിരുന്ന ഒരു പാവാം കുമാരിയുടെ..,മഹാമാന്ത്രീകന്മാരായിരുന്ന പൂര്‍വികന്മാരുടെ  പാത പിന്തുടരുന്ന മാതാപിതാക്കളുടെ ഏക സന്താനമയതുകൊണ്ടും, കടുത്ത അച്ച്ച്ചടക്കത്ത്തില്‍ വളര്‍ന്നതുകൊണ്ടും  അവള്‍ അധികമൊന്നും മനയ്ക്കു പുറത്തിറങ്ങാറില്ല, ഇടയ്ക്കു വല്ലപ്പോഴും തന്‍റെ വേലാക്കാരിയായ  സഖിയോടോപ്പം പുറത്തിറങ്ങി ക്ഷേത്രത്തില്‍ പോയി വിളക്കു വച്ചു, നാടൊക്കെ ഒന്ന് ചുറ്റിക്കറങ്ങി സന്ധ്യമയങ്ങും മുന്‍പേ മടങ്ങിവരാറുള്ള ഒരു കൊച്ചു സുന്ദരി..


അങ്ങനെ ഒരിക്കല്‍ മനയില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു ആ കുമാരിയും അവളുടെ തൊഴിയും, അല്‍പ്പം അകലെയുള്ള ക്ഷേത്രത്തില്‍ എത്തിയശേഷം മനസ്സുനിറയെ ഭഗവാനെ തൊഴുതുകൊണ്ടു സങ്കടങ്ങളും ആഗ്രഹങ്ങളും പങ്കുവേച്ചശേഷം തിരിച്ചുവരാന്‍ തുടങ്ങുകയായിരുന്നു അവര്‍..,അബലവട്ടത്ത് അസംഘ്യം മണ്‍ചെരാതുകളില്‍ കാര്‍ത്ത്തികവിളക്ക്  തെളിഞ്ഞുനിന്ന ആ ത്രിസന്ധ്യയിലെ  ദീപക്കാഴ്ച് അതിമനോഹരമായിരുന്നു..,ഇതെല്ലാം ആസ്വദിച്ചുകൊണ്ടു  പതുക്കെ നടക്കുന്പോള്‍ ഒരായിരം കണ്ണുകള്‍ അവളുടെ മേല്‍ പതിച്ചിരുന്നു, വിവാഹം കഴിഞ്ഞു നവവധുവിനോപ്പം വന്നവര്‍ മുതല്‍ നാട്ടിലെ പേരുകേട്ട വയനോക്കികള്‍ അടക്കം പലപ്രയക്കാരായ ചെറുപ്പക്കാരുടെ കണ്ണുകള്‍ അവളുടെ സുഭഗശരീരത്തെ തഴുകുന്നതു, അവള്‍ കണ്ടില്ലെങ്കിലും അവളുടെ പുറകില്‍ നടന്നുവരുന്നാ തോഴി അറിഞ്ഞിരുന്നു..
എന്നാല്‍ ആ കണ്ണുകളിലൊന്നു ഒരു ഗാന്ധര്‍വ്വാന്‍റെതായിരുന്നു..ദേവലോകത്തുനിന്നും പുതുതായ് ഇറങ്ങിവന്ന ഒരു ഗന്ധര്‍വ്വന്‍...,തിരിച്ചു മനയിലേക്ക് നടക്കുമ്പോള്‍ അയാളവളെ പിന്തുടര്‍ന്നു..,അല്‍പ്പം വിജനമായ ഉള്‍പ്രദേശത്തുകൂടി, മരച്ചില്ലകളെ ഉലച്ചുകൊണ്ട്‌ വീശിയ സായന്തനക്കാറ്റിന്‍റെ കുളിര്‍മയില്‍, നടക്കുമ്പോള്‍ ആരുടെയോ അസാധാരണമായ ഒരു സാന്നിദ്ധ്യം അവള്‍ക്കനുഭവപ്പെട്ടു,എവിടെ നിന്നോ ഒരു പാലപ്പൂമണം പറക്കുന്നതുപോലെ ,കൈവളകളും കാല്‍ത്തളകളും ശബ്ധിക്കുന്നതുപോലെ....



കൌമാരത്ത്തിന്റെ നിറവില്‍ നിന്നു യൌവ്വനത്തിന്റെ താരുണ്യത്തിലേക്കു പ്രവേശിക്കുന്ന ഈ പെണ്‍കുട്ടിയുടെ പേരു വിസ്മയ എന്നാണു, ആരെയും വിസ്മയിപ്പിക്കുന്ന നയനങ്ങളുമായി ജനിച്ചവള്‍ എന്നാതിനാലാണ് അവളുടെ അഛാനമ്മമാര്‍ അവള്‍ക്കു ആ പേരു നല്‍കിയത്, ഡിഗ്രിക്കു പടിച്ചിരുന്ന കൊള്ളേജിന്റെ ഇടനഴികളിലെവിടെയോ തനിക്കുചുറ്റും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരുപറ്റം സുന്ദരന്മാരില്‍നി ന്നും, നാട്ടിലെ പൂവാലന്മാരില്‍ നിന്നും അവള്‍ എന്നേ അകന്നുകഴിഞ്ഞിരുന്നു, അവളുടെ മനസ്സ് കൊതിച്ച സ്നേഹം ഏതോ ഒരു  ലോകത്തുനിന്നും വരാനിരിക്കുന്ന ദൈവിക പ്രഭയുള്ള ഒരാളടെതായിരുന്നു, ആ കണ്ണുകള്‍ക്കായി അവളുടെ ഹൃദയം വെന്പല്‍  കൊണ്ടിരിന്നു..,
പക്ഷെ ഇത്തവണ  ആരുടെയോ സമീപ്യം അനുഭവപ്പെട്ട നിമിഴം മുതല്‍ അവള്‍ നന്നായി ഭയന്നിരുന്നു, കൂടെയുണ്ടായിരുന്ന തൊഴിക്കും വല്ലാത്തൊരു ഭയം അനുഭവപ്പെട്ടിരുന്നു,വഴിയോരങ്ങളിലെ മരച്ചില്ലകളിളിരിക്കുന്ന പക്ഷികള്‍ തങ്ങളെ ഉറ്റുനോക്കുന്നതു  പോലെയാണ വര്‍ക്ക് തോന്നിയതു......(തുടരും).......